പ്രേമത്തിനു കണ്ണും മൂക്കും ഇല്ല എന്ന് പലരും വെറുതെ പറയാരുണ്ട്. എന്നാല്‍ പ്രേമിക്കുന്നതിന് സ്ഥലകാല ബോധം വേണ്ടുവോളം വേണം. കറാച്ചിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പോകുന്ന എയർബ്ലൂ ഫ്ലൈറ്റ് പിഎ -200 ൽ രണ്ട് ദമ്പതികള്‍ ഉണ്ടായിരുന്നു. വിമാനത്തില്‍ വെച്ച് ഇരുവരും സ്നേഹം കാണിക്കാന്‍ തീരുമാനിച്ചു ഇരുവരും വിമാനത്തില്‍ മറ്റുയാത്രക്കാര്‍ ഉള്ളത് പരിഗണിക്കാതെ ചുംബിക്കാന്‍ തുടങ്ങി. ഈ ദമ്പതികൾ എയർലൈനിന്റെ നാലാമത്തെ നിരയിലായിരുന്നു ഇരുന്നിരുന്നത്. ആദ്യം ഇരുവരും പരസ്പരം ചുംബിക്കുന്നത് കണ്ട് യാത്രക്കാര്‍ ശ്രദ്ധിച്ചില്ല. പിന്നീട് ഇവര്‍ സ്ഥലകാലബോധമില്ലാത്ത രീതിയില്‍ പെരുമാറിയപ്പോള്‍ മറ്റൊരു യാത്രക്കാരൻ അവരെക്കുറിച്ച് പരാതിപ്പെട്ടു. എയർ ഹോസ്റ്റസ് ദമ്പതികളോട് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ദമ്പതികള്‍ സമ്മതിച്ചില്ല ‘എയർ ഹോസ്റ്റസിനോട് ഞങ്ങളെ കുറിച്ച് പരത്തി പറയാൻ നിങ്ങൾ ആരാണ്?’ എന്നായി ചോദ്യം. ശേഷം എയർ ഹോസ്റ്റസ് ദമ്പതികള്‍ക്ക് ഒരു പുതപ്പ് നൽകി.
ഈ സംഭവത്തിന് ശേഷം വിമാനത്തിൽ ഇരുന്ന അഭിഭാഷകൻ ബിലാൽ ഫാറൂഖ് ആൽവി ഈ പ്രവര്‍ത്തിയോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ദമ്പതികൾക്കെതിരെ നടപടിയെടുക്കാത്തതിന് സിഎഎയിലെ എയർലൈൻ ജീവനക്കാർക്കെതിരെ പരാതി നൽകുകയും ചെയ്തു. ഈ വാർത്ത വന്നയുടനെ സോഷ്യൽ മീഡിയയിൽ കമന്റ്‌കളുടെ പ്രളയം. സോഷ്യൽ മീഡിയയിൽ ആളുകൾക്ക് ഈ സംഭവത്തെക്കുറിച്ച് മെമ്മുകൾ ഉണ്ടാക്കി അവരെ വളരെയധികം ട്രോളുകയും ചെയ്തു. പരാതി നൽകിയതിന് ചിലർ അഭിഭാഷകനെയും ട്രോൾ ചെയ്തു.