കുറ്റാന്വേഷണ കഥകളെപ്പറ്റി അറിയുവാനും അവയുടെ അകംപുറം കേൾക്കുവാനും ഒക്കെ കൂടുതൽ ആളുകൾക്കും താല്പര്യം ഉണ്ടായിരിക്കും. അത്തരത്തിലുള്ള ഒരു കഥയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇന്ത്യയെ തന്നെ നടുക്കിയ ഒരു കഥയെ പറ്റി ഏറെ കൗതുകകരവും ആകാംക്ഷ നിറക്കുന്നത് ആണ് ഈ അറിവ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. മോഡലിംഗ് വഴി സിനിമാ മേഖലയിലേക്ക് കയറുക എന്നതാണ് ഈ പല പെൺകുട്ടികളുടെയും സ്വപ്നം.
പലരും മോഡലിങ് പോലെയുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കുന്നത് സിനിമയുടെ വെള്ളിവെളിച്ചം സ്വപ്നം കണ്ട് തന്നെയാണ്. ഈ സ്വപ്നം കണ്ടെത്തുന്ന പലർക്കും ലഭിക്കുന്നത് വലിയ ചതികൾ ആയിരിക്കും. അതിൽ ഒരാൾക്ക് സംഭവിച്ച ചതിയുടെ കഥയാണ് പറയാൻ പോകുന്നത്. ഒരു പെൺകുട്ടിയുണ്ടായിരുന്നു. ആ പെൺകുട്ടിയുടെ വലിയ ആഗ്രഹം ബോളിവുഡിലെ വലിയൊരു താരമായി മാറുക എന്നതായിരുന്നു. അങ്ങനെയിരിക്കെയാണ് അവൾ ഒരാളെ പരിചയപ്പെടുന്നത്. ബോംബെയിലെ ഒരു പ്രശസ്തനായ വ്യക്തിയാണ് അയാള്. അയാൾ ആ പെൺകുട്ടിയുടെ കുടെ കൂടുകയാണ്. താനൊരു രാഷ്ട്രീയകാരൻ ആണ്.
തനിക്ക് അവിടെ നല്ലൊരു സ്വാധീനം ഉണ്ട് തന്നോടൊപ്പം വരികയാണെങ്കിൽ താൻ മുംബൈയിൽ കൊണ്ടുചെന്ന് ബോളിവുഡിലേക്ക് ഒരു അവസരം വാങ്ങി തരാം എന്ന് പറഞ്ഞു. സിനിമ മാത്രം സ്വപ്നം കണ്ട ആ പെൺകുട്ടി അത് വിശ്വസിച്ചു. അയാളുമായി സൗഹൃദത്തിൽ ആവുകയും, ഇയാൾക്കൊപ്പം മുംബൈയിലേക്ക് പോവുകയും ചെയ്തു. സൗഹൃദത്തിന് ശേഷം അത് പ്രണയം ആയി. പിന്നീട് അത് വിവാഹത്തിലേക്ക് എത്തി. വിവാഹത്തിനു ശേഷവും കാര്യമായ യാതൊരു പ്രവർത്തനവും തന്നെ സിനിമയിലേക്ക് എത്തിക്കുന്നതിന് ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്ന് മനസ്സിലാക്കിയ പെൺകുട്ടി, ചെറിയ രീതിയിൽ ഇയാളെ കുറിച്ച് ഒന്ന് തിരക്കിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന ഒരു കാര്യം ഈ പെൺകുട്ടി അറിഞ്ഞത്.
ബോംബെയിലെ ആരുമല്ല ഇയാൾ. ഇയാൾക്ക് സുഹൃത്തുക്കളായ ഒരു രാഷ്ട്രീയക്കാരും ആയി ബന്ധമില്ല. സിനിമയിലെ ആളുകളെ ഇയാൾക്ക് അറിയുകപോലുമില്ല. മൊത്തത്തിൽ ആളുകളെയൊക്കെ പറ്റിച്ചു നടക്കുന്ന ഒരു വ്യക്തി ആണ് എന്നും, അയാളാൽ താൻ പറ്റിക്കപ്പെട്ടു എന്ന് ആ പെൺകുട്ടിക്ക് മനസ്സിലായി. അയാളോട് ഈ കാര്യത്തെപ്പറ്റി ചോദിച്ചു. വളരെ ലാഘവമായി ചിരിച്ചു തള്ളി അയാൾ ആ വിഷയം വിട്ടു. എന്നാൽ തനിക്ക് സംഭവിച്ച ഈ ഒരു ചതി മറക്കാൻ ആ പെൺകുട്ടി തയ്യാറായിരുന്നില്ല. പല അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അയാളിൽ നിന്നും രക്ഷപ്പെടാനായി ആ പെൺകുട്ടി തീരുമാനിക്കുകയാണ്.
അങ്ങനെ വിവാഹമോചനം നേടി, ഇതിനിടയിൽ തന്നെ സ്വന്തം കഴിവ് കൊണ്ട് ചില പരസ്യങ്ങളിലും മറ്റും മോഡലായി എത്തുകയും ചെയ്തു. വിവാഹമോചനത്തിനുശേഷം അയാളോടൊപ്പം താമസിക്കാതെ ഒരു ഫ്ലാറ്റിലേക്ക് ഈ പെൺകുട്ടി മാറുകയായിരുന്നു. എന്തുംചെയ്യാൻ മടിയില്ലാത്ത ഒരാളായിരുന്നു ഇയാൾ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരുന്നു. പിന്നീട് കുറെ നാളുകൾക്കു ശേഷം ഈ ഫ്ളാറ്റിൽ എന്തൊ ഒരു ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. പെൺകുട്ടി താമസിച്ച ഫ്ലാറ്റിന് പുറത്തുള്ള ഫ്ലാറ്റിലെ ആളുകളായിരുന്നു ഈ ഗന്ധം വമിക്കുന്നതിന്റെ പിന്നിലെ ഉറവിടം തേടി എത്തിയവർ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്..
ഈ പെൺകുട്ടി ഫ്ലാറ്റിൽ മരിച്ചു കിടക്കുകയാണ്. പിന്നീട് ഇവർ പൊലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി കഴിഞ്ഞ വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഈ വിവരങ്ങളെ പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.