സമ്പന്നന്മാർ ഒരിക്കലും ചെയ്യാത്ത ചില കാര്യങ്ങളോക്കെയുണ്ട്. അതുകൊണ്ടാണല്ലോ അവർ ഇപ്പോഴും സമ്പന്നരായി തുടരുന്നത്. നമ്മുടെ എല്ലാവരുടെയും ആഗ്രഹമായിരിക്കും ഒരു കോടീശ്വരനായി ജീവിക്കുകയെന്നുള്ളത്. പലപ്പോഴും അത് ഒരു ആഗ്രഹമായി മാത്രം അവശേഷിക്കുകയും ചെയ്യും. നമ്മൾ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും സമ്പന്നമാരായ ആളുകളെല്ലാം ഏകദേശം ഒരേ പോലെയായിരിക്കും. അത്തരത്തിലുള്ള സമ്പന്നൻമാരുടെ അവരൊരിക്കലും ചെയ്യാത്ത ചില കാര്യങ്ങളെ പറ്റിയും ആണ് പറയാൻ പോകുന്നത്.
ശതകോടീശ്വരന്മാരുടെ ജീവിതം എടുത്തു നോക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, അവിടെ സ്വർണ്ണത്തിന് വലിയ പ്രാധാന്യമൊന്നുമില്ലന്ന്. സ്വർണ്ണത്തിൽ വലിയ നിക്ഷേപം നടത്തില്ല.കാരണം 20 വർഷങ്ങൾക്കിടയിൽ സ്വർണത്തിന്റെ വിലയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതാണ് നിക്ഷേപം നടത്തുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത്.. ഏകദേശം 2000 കാലഘട്ടത്തിൽ സ്വർണ്ണത്തിൻറെ വില 12000 രൂപയായിരുന്നു, ഇപ്പോൾ സ്വർണ്ണത്തിൻറെ വില എന്ന് പറയുന്നത് ഏകദേശം 40,000 രൂപയോളം അടുത്തുവരുന്നു. എങ്കിലും വലിയ വർദ്ധനാവൊന്നും സ്വർണ്ണത്തിൻറെ വിലയിൽ ഈ വർഷങ്ങൾക്കിടയിൽ നടന്നിട്ടില്ലന്ന് മനസ്സിലാക്കാൻ സാധിക്കും. വളരെ മന്ദഗതിയിലാണ് സ്വർണ്ണത്തിൻറെ വില ഉയരുന്നത്. അതുപോലെതന്നെ എപ്പോൾ വേണമെങ്കിലും ഈ വില കുറയാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെയാണ് സമ്പന്നന്മാർ വലിയതോതിൽ സ്വർണ്ണനിക്ഷേപം നടത്താത്തത്. ഇപ്പോൾ മനസ്സിലായില്ലേ നമുക്ക് മാത്രമാണ് സ്വർണ്ണമെന്നുപറയുന്നത് അത്ര വലിയ സംഭവമായി ഉള്ളതെന്ന്. ശതകോടീശ്വരൻമാർക്ക് വില ഇല്ലാത്ത ഒരു സാധനമാണ് ഈ സ്വർണമെന്ന് പറയുന്നത്. അവർ കൂടുതലായും ഡയമണ്ട് ആഭരണങ്ങളാണ് അണിയുന്നത്.
അതുപോലെ ഫേസ്ബുക്ക് സ്ഥാപകനായ സുക്കൻബർഗിനെ നോക്കുകയാണെങ്കിൽ, നമുക്ക് മനസ്സിലാക്കാൻ സാധിക്കും അദ്ദേഹത്തിന് ഒരേ നിറത്തിലുള്ള ഒരു ബനിയൻ ആണ് ഉണ്ടാവുക. ഏത് മീറ്റിങ്ങിന് എത്തിയാലും അദ്ദേഹം അതാണ് ധരിക്കാറുള്ളത്. എന്താണ് അദ്ദേഹത്തിന് മറ്റൊരു ബനിയൻ വാങ്ങാനുള്ള മാർഗ്ഗം ഇല്ലാത്തതുകൊണ്ടാണോ അങ്ങനെ ധരിക്കുന്നത്.? അല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മൾ ധരിക്കുന്ന വസ്ത്രത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയാണെങ്കിൽ നമ്മുടെ ഒരു ദിവസത്തെ ഊർജ്ജം നഷ്ടമാകുമെന്നാണ്. അതായത് നമ്മൾ ഒരുപാട് വസ്ത്രങ്ങൾ കയ്യിലുണ്ടെങ്കിൽ അന്നത്തെ ദിവസം നമ്മൾ ഏതു വസ്ത്രം ധരിക്കണം എന്ന് വിചാരിച്ചു കൊണ്ട് ഒരുപാട് സമയം കളയും. അതോടെ തന്നെ നമ്മൾക്ക് പകുതി ഊർജ്ജവും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഒരേ രീതിയിൽ ഉള്ള വസ്ത്രം ആകുമ്പോൾ അങ്ങനെ ചിന്തിച്ചു കഷ്ടപ്പെടേണ്ടത് ഇല്ലായെന്ന്. ഇതൊക്കെ ആയിരിക്കും അവരുടെ ജീവിത വിജയത്തിന്റെ കാരണങ്ങളും.