ഭിക്ഷക്കാരെ നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ ഇവരുടെ വരുമാനം എന്താണെന്ന് നമ്മൾ അറിയാറുണ്ടോ.? കോടീശ്വരനായ ഭിക്ഷക്കാരുപോലും ഈ ലോകത്തിൽ ഉണ്ടെന്നതാണ് സത്യം. അവരൊക്കെ ഭിക്ഷാടനം എന്നത് ഒരു ബിസിനസ്സ് എന്ന നിലയിൽ ആണ് നോക്കികാണുന്നത്.
സൗദി അറേബ്യയിൽ ജീവിച്ചിരുന്ന ഇഷ എന്ന ഒരു ഭിക്ഷക്കാരിയായിരുന്നു ഈ ലോകത്തിലെ തന്നെ ഭിക്ഷക്കാരിലെ ഏറ്റവും വലിയ കോടീശ്വരിയെന്നറിയുന്നത്. ഇവരുടെ ആസ്തിയെന്ന് പറയുന്നത്. മൂന്നര കോടി രൂപയിലധികമായിരുന്നുവെന്ന് അറിയാൻ സാധിക്കുന്നു. ഇവരുടെ മരണത്തിനുശേഷം ഈ പണം മുഴുവൻ സർക്കാരിന്റെ ഉടമസ്ഥതയിലേക്ക് മാറ്റപ്പെടുകയുമായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലെ തന്നെ പണക്കാരായ ഭിക്ഷക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. കാലം ഒരുപാട് മാറിയപ്പോൾ എല്ലാ കാര്യങ്ങൾക്കും മാറ്റം സംഭവിച്ചു. അത് ഭിക്ഷയെടുക്കുന്നതിലും വന്നുവെന്നു തോന്നുന്നു. ഇവിടെ ഒരു ക്യുആർകോഡ് സ്കാൻ ചെയ്യുവാൻ ഉള്ള മിഷ്യനുമായി ഭിക്ഷയാചിക്കുന്ന വ്യത്യസ്തനായ ഒരാളെ നമുക്ക് കാണാൻ സാധിക്കും. ഏതായാലും കാലം മാറി,ഇനി ഭിഷാടനത്തിലും മാറ്റങ്ങൾ കൊണ്ടു വരാം എന്നാണ് ഇയാൾ വിചാരിക്കുന്നതെന്നു തോന്നുന്നു.
സ്വന്തമായി ഫ്ലാറ്റ് ഉള്ള ഭിക്ഷക്കാർ പോലും ഈ ലോകത്തിലുണ്ട് അത്തരത്തിൽ ഒന്നാമതായി പറയുന്നത് പ്രതിമാസം 30,000 രൂപ വരുമാനമുള്ള ഒരു ഭിക്ഷകാരിയെ കുറിച്ചാണ്, ഇവരുടെ പേര് ലക്ഷ്മി ദാസ് എന്നാണ്. ഇവർക്ക് ഒരു മാസം 30,000 രൂപയാണ് വരുമാനം ഉള്ളത്. അപ്പോൾ പ്രതിവർഷം ഇവർക്ക് ഏകദേശം മൂന്നു ലക്ഷം രൂപയോളം വരുമാനമുണ്ടെന്ന് കണക്ക് കൂട്ടാവുന്നതാണ്. ഇവർക്ക് സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ടെന്ന് അറിയാൻ സാധിക്കുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് വരെ ഇവർക്കുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
രണ്ടാമത്തെയാൾ കൃഷ്ണ കുമാർ എന്ന് പറഞ്ഞ ഒരാളാണ്. ഇയാൾ മുംബൈയിലെ സ്ഥലങ്ങളിൽ ഒക്കെയാണ് ഭിക്ഷാടനമായി എത്തുന്നത്. ഇവിടെ നിന്നും ഇയാൾ നേടുന്നത് വലിയൊരു തുകയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇയാളുടെ ഒരു വർഷത്തെ ബാങ്ക് ബാലൻസ് എന്ന് പറയുന്നത് ഏകദേശം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ആണെന്ന് അറിയാൻ സാധിക്കുന്നു. തീർന്നിട്ടില്ല ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില ഭിക്ഷക്കാർ. അവരുടെ വിവരങ്ങൾ എല്ലാം വിശദമായി തന്നെ അറിയണം.