വിവാഹ ജീവിതമെന്ന് പറയുന്നത് വളരെയധികം പവിത്രമായ ഒന്നാണ്. അതിൽ കള്ളത്തരം കാണിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. കാരണം വിശ്വാസമെന്ന് പറയുന്നത് ഒരിക്കൽ നഷ്ടമായാൽ പിന്നീട് തിരികെ വരുന്നോന്നല്ല. ഇവിടെ വിവാഹജീവിതത്തിൽ കള്ളത്തരം കാണിച്ച ചില ആളുകളെയും അവർക്ക് ലഭിച്ച ചില തകർപ്പൻ പണികളും കുറിച്ചാണ് പറയാൻ പോകുന്നത്.
ഒരു പട്ടാളക്കാരൻ എന്നാൽ ഒരു രാജ്യം മുഴുവൻ ഉറങ്ങുമ്പോൾ അവർക്ക് വേണ്ടി ഉറങ്ങാതെ കാവലിരിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരു മനുഷ്യനെ ചതിക്കുകയാണെങ്കിൽ അത് ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റം തന്നെയാണ്. ഇവിടെ ഒരു പട്ടാളക്കാരനോട് സ്വന്തം ഭാര്യ ചെയ്തത് അങ്ങനെയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനുമായി ആയിരുന്നു അവർക്ക് ബന്ധമുണ്ടായിരുന്നത്. ഇത് ഈ പട്ടാളക്കാരൻ അറിഞ്ഞുകൊണ്ട് ഇദ്ദേഹം ലീവിൽ വരുകയായിരുന്നു ചെയ്തത്. ലീവിൽ വരുന്ന ഈ മനുഷ്യൻ ഒരു ഡേയർ കളിക്കുന്നതുപോലെ തന്നെ വഞ്ചിച്ചുവെന്ന് എഴുതിയതിനു ശേഷം ഒരു ബോക്സ് കണ്ണുകെട്ടി ഭാര്യയുടെ കയ്യിലും അതുപോലെതന്നെ അനിയന്റെ കയ്യിലും നൽകിയിരുന്നു. അതിനുശേഷം ഭാര്യയുടെ കൈയില് കൊടുക്കുന്നത് ഡിവോഴ്സ് പെറ്റിഷൻ ആണ്. അത് കണ്ടുകൊണ്ട് ഇവർ ഭയങ്കരമായി ഭയന്നിരക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. ഇവർ മാപ്പു പറയുന്നുണ്ടെങ്കിലും വളരെ മാന്യമായ രീതിയിൽ തന്നെ ഈ ബന്ധം തുടരാൻ താല്പര്യമില്ല എന്ന് പറയുകയായിരുന്നു ചെയ്യുന്നത്. അനിയനും ഭാര്യയും ഭയന്ന് പോയിട്ടുണ്ടാവും എന്നുള്ളത് ഉറപ്പാണ്.
അതുപോലെ മറ്റൊരു മനുഷ്യൻ ഡ്രോൺ ഉപയോഗിച്ചാണ് തന്റെ ഭാര്യയുടെ ചില വഴിവിട്ട ബന്ധങ്ങൾ കണ്ടുപിടിച്ചത്. ഇദ്ദേഹം ഡ്രോൺ ഉപയോഗിച്ച് ഭാര്യ പോകുന്ന വഴിയിലൂടെ ഒക്കെ സഞ്ചരിക്കുകയായിരുന്നു ചെയ്തത്. അതിനുശേഷം ഭാര്യ ഒരു പുരുഷനുമായി നിരന്തരമായി പുറത്തുപോകുന്നത് ഇദ്ദേഹം കണ്ടുപിടിക്കുകയും ചെയ്തു. അതിനുശേഷം ഭാര്യയോട് ചോദിച്ചു, അപ്പോൾ അവർ ഇത് നിരസിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് അദ്ദേഹം തെളിവ് സഹിതം ഭാര്യയ്ക്ക് കാണിച്ചു കൊടുത്തപ്പോൾ ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തോട് മാപ്പ് ചോദിച്ചു.. മാപ്പു നൽകാതെ അദ്ദേഹം ഡിവോഴ്സ് പെറ്റിഷൻ ആയിരുന്നു നൽകിയിരുന്നത്..
അതുപോലെതന്നെ ഇവിടെ ഒരു ചെറുപ്പക്കാർ ചെയ്ത പ്രവർത്തി വിവാഹം ഉറപ്പിച്ച പെൺകുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടു പിടിക്കുകയായിരുന്നു. അതിനുശേഷം വിവാഹനിശ്ചയ പന്തലിൽ വച്ച് തന്നെ മാന്യമായ രീതിയിൽ വിവാഹത്തിന് താൽപര്യമില്ലന്നും ആ വ്യക്തിയോടൊപ്പം തന്നെ ജീവിച്ചു കൊള്ളുവാനും പറയുകയായിരുന്നു ചെയ്തത്. അങ്ങനെ ആ വിവാഹ പന്തലിൽ വെച്ച് അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്.