ചില ആളുകൾ നമുക്ക് അത്ഭുതം ആകാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു അത്ഭുതമായ വ്യക്തിയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ചില ആളുകളുടെ അനുഭവങ്ങൾ അത് എ ന്നും നമുക്ക് ഓർമിക്കുവാൻ ഉള്ള അത്ഭുതമായ ചില കാര്യങ്ങൾ തന്നെയാണ്. ഒരു ഉന്തുവണ്ടികാരൻറെ കഥയാണ് പറയാൻ പോകുന്നത്. എല്ലാ പഴങ്ങളുടെയും വില എഴുതി വച്ചിരിക്കുന്ന ഉന്തു വണ്ടിക്കാരൻ. കൂടാതെ കബോർഡ് വൃത്തിയായി മറ്റൊരു ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, പ്രായമുള്ള ഉമ്മ വീട്ടിൽ തനിച്ചാണ്, ഉമ്മയെ പരിചരിക്കാൻ എനിക്ക് ഇടയ്ക്ക് വീട്ടിലേക്ക് പോകേണ്ടി വരുന്നുണ്ട്. നിങ്ങൾക്ക് തിരക്കുണ്ടെങ്കിൽ ആവശ്യമുള്ളത് തൂക്കിയെടുത്ത് തുക സൈഡിലുള്ള ചെറിയ പെട്ടിയിൽ ഇട്ടേക്കുക.
നിങ്ങൾക്ക് തിരക്ക് ഉണ്ടെങ്കിൽ ആവശ്യമുള്ളത് എടുത്തോളൂ. നിങ്ങളുടെ കയ്യിൽ പണം ഇല്ലെന്ന് ഉണ്ടെങ്കിൽ അത് എൻറെ വക എടുത്തുകൊള്ളൂ. അങ്ങോട്ടുമിങ്ങോട്ടും നോക്കി നോക്കി തുലാസിൽ ഓറഞ്ചും നേന്ത്രപ്പഴവും ഒക്കെ തൂക്കിയെടുത്തു. കാശ് ഇടാൻ പറഞ്ഞു പെട്ടി തുറന്നു നോക്കിയപ്പോൾ അതിൽ 100 ന്റെയും 50 ന്റെയും നോട്ട് പെട്ടിയിൽ വേറെയുമുണ്ടായിരുന്നു. തൂക്കിയെടുത്ത് സാധനങ്ങളുടെ വില നോക്കി കാശ് ഇടുകയും ചെയ്തു. ഫ്ലാറ്റിലെത്തി വാങ്ങിയ സാധനങ്ങളെല്ലാം കൊടുത്ത് അനുജനോട് ഒരിടത്തേക്ക് പോകാമെന്ന് പറഞ്ഞു. സന്ധ്യയായപ്പോൾ അവനെയും കൂട്ടി മാർക്കറ്റിലേക്ക് ചെന്നു. ഉന്തുവണ്ടിയുടെ കുറച്ച് ആയി മാറി നിന്നു. ഒരു മധ്യവയസ്കനായ ആൾ വന്നു ഉന്തു വണ്ടി തള്ളി.
അദ്ദേഹം വണ്ടി തള്ളി കൊണ്ടു പോകാൻ തുടങ്ങി. വേഗം നടന്നു അദ്ദേഹത്തിന് അരികിലെത്തിയപ്പോൾ, പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു എല്ലാം തീർന്നു പോയി സർ. പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു സാരമില്ല ഇക്കയുടെ പേരെന്താ, അദ്ദേഹം പേര് പറഞ്ഞു. ഹുസൈൻ വണ്ടിയിലെ ബോർഡ് ഇതിന്റെ പിന്നിലേ കഥ എന്താണ്.? കഴിഞ്ഞ ആറുവർഷമായി തന്റെ ഉമ്മ കിടപ്പിലാണ്. ഒന്നിനും കഴിയില്ല. ഇപ്പോൾ മാനസികമായി ഉമ്മയ്ക്ക് ചില പ്രയാസങ്ങൾ ഒക്കെ ഉണ്ടാവും. അമ്മയുടെ ഒരു മകൻ ആണ് ഞാൻ. എനിക്ക് മക്കൾ ഒന്നുമില്ല. ഭാര്യ നേരത്തെ മരിച്ചു, ഉമ്മയ്ക്ക് വയ്യാണ്ട് ആയപ്പോൾ എല്ലാവരും പറഞ്ഞു മറ്റൊരു കല്യാണം കഴിക്കാൻ. ഞാൻ വേറെ കല്യാണം കഴിച്ചില്ല, എനിക്ക് പേടി ആണ് അവർ എന്റെ ഉമ്മയെ ശ്രദ്ധിച്ചില്ലെങ്കിലോ എന്ന്. ഇപ്പോൾ ഞാനാണ് വീട്ട് കാര്യങ്ങളൊക്കെ നോക്കുന്നത്.
ഉമ്മ കിടപ്പിലായി കുറച്ചു നാളുകൾക്കു ശേഷം ഞാൻ ഒരു ദിവസം അമ്മയുടെ കാലുകൾ തടവി കൊടുക്കുകയായിരുന്നു, അമ്മയോട് പറഞ്ഞു ഉമ്മ എന്തെങ്കിലും പണിക്ക് പോകണമേന്നുണ്ട്. കയ്യിൽ ഒന്നുമില്ല ഉമ്മ, ഉമ്മ ആണെങ്കിൽ എന്നേ എവിടെയും പോകാൻ സമ്മതിക്കില്ല. ഞാൻ അടുത്തില്ലെങ്കിൽ പേടിയാകുന്നു, ഞാൻ എന്താണ് ചെയ്യേണ്ടത്..? ചിലവിനു മരുന്നൊക്കെ എങ്ങനെ ആണ്, ഒരു ഭാഗം തളർന്നു പോയ മുഖം കൊണ്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു ഉമ്മ. മുകളിലോട്ട് ഉയർത്തിക്കൊണ്ട് കണ്ണുകൾ നിറഞ്ഞു ഉമ്മ പ്രാർത്ഥിച്ചു . എല്ലാം എനിക്ക് മനസ്സിലാകും ഉമ്മയുടെ സംസാരം. പ്രാർത്ഥനയ്ക്കുശേഷം ഉമ്മ പറഞ്ഞു ഒരു ഉന്തുവണ്ടിയിൽ പഴങ്ങളും മറ്റും കൊണ്ടുപോയി എഴുതിയ ഒരു ബോർഡും വയ്ക്കു. രാവിലെ കവലയിൽ കൊണ്ടുപോയി വയ്ക്കണം.
രാത്രി എടുത്തോണ്ട് വന്നോളൂ. അല്ലാഹു നമ്മെ വിഷമിപ്പിക്കില്ല. ഉമ്മ എന്താണ് ഈ പറയുന്നത് അങ്ങനെ വച്ചാൽ ഒരു സാധനം ഉണ്ടാകില്ല, അങ്ങനെ ആരേലും സാധനങ്ങൾ തൂക്കി എടുക്കാനും പൈസ കണക്കാക്കാനും തയ്യാറാവുമോ ഉമ്മ. ഉമ്മ പറഞ്ഞു ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി, നിനക്ക് ഒരു നഷ്ടവും ഉണ്ടാകില്ല. ഉമ്മ അന്ന് പറഞ്ഞ വാക്കാണ് ഞാൻ ആറുവർഷത്തോളം പാലിക്കുന്നത്. വണ്ടിയിൽ സാധനങ്ങൾ നിറച്ച രാവിലെ കവലയിൽ കൊണ്ട് വയ്ക്കുന്നു. രാത്രി തിരിച്ചും. ഇതേ കച്ചവടം ചെയ്യുന്ന ഒരു കൂട്ടുകാരൻ എല്ലാദിവസവും എനിക്ക് ആവശ്യമുള്ള സാധനങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങി വീട്ടിൽ കൊണ്ടുവന്നു. എപ്പോഴും കണക്കു കൂട്ടി നോക്കുമ്പോൾ കാശ് കൂടുതലാണ് എനിക്ക് ലഭിക്കുന്നത്.
സാധനത്തിന് വില കൂടുതൽ ആണ്. പലപ്പോഴും ചെറിയ തുണ്ടുകടലാസുകൾ ഉണ്ടാവാറുണ്ട്. പെട്ടിയിൽ ഉമ്മയോട് പ്രാർത്ഥിക്കാൻ പറയണം എന്നിങ്ങനെ എഴുതിയ തുണ്ടുകടലാസുകൾ. കുറച്ചുദിവസം മുൻപ് ആരോ ഭക്ഷണമാണ് പെട്ടിയിൽ വെച്ചിട്ട് പോയിരുന്നു. എഴുതിവെച്ചിരുന്നു പ്രിയപ്പെട്ട അമ്മയ്ക്കും മകനും വേണ്ടി എന്ന്. മറ്റൊരു ദിവസം ഒരു മൊബൈൽ നമ്പർ എഴുതി കടലാസ് ആയിരുന്നു. ഉമ്മയ്ക്ക് ഹോസ്പിറ്റലിലേക്ക് മറ്റു കൊണ്ടുപോകണമെങ്കിൽ ഈ നമ്പറിൽ വിളിച്ചോ എന്ന്. ഞാൻ വന്നു കൊണ്ടുപോകാം എന്ന്. മറ്റൊരു ദിവസം മെഡിക്കൽ സ്റ്റോറുകാരനാണ്ഈ നമ്പറിൽ വിളിച്ചാൽ മരുന്ന് നൽകാം എന്ന്.
ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്ന്. അത് പറഞ്ഞ് അദ്ദേഹം പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. അദ്ദേഹത്തോട് യാത്ര പറഞ്ഞു നടക്കുന്നതിനിടയിൽ അനുജൻ ചോദിച്ചു, ഈത്തപ്പഴം വാങ്ങിയത് ഇവിടുന്ന് ആണോ. ആ ജേഷ്ഠൻ ഒന്ന് പുഞ്ചിരിച്ചു തലയാട്ടി. ഇതിന്റെ പുണ്യം ലോകത്തിൽ നിന്ന് പോയ നമ്മുടെ ഉമ്മയ്ക്ക് ലഭിക്കുമായിരിക്കും അല്ലേ. അത് പറയുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ഇങ്ങനെ ഉള്ള നല്ല മനസ്സുകൾ ഇനിയും നിലനിൽക്കുന്നുണ്ട് അത് തന്നെയാണ് നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ കാര്യം.ജീവിതത്തിൽ നിരവധി സാധ്യതകൾ ഉണ്ട്. നേരിട്ട് അറിയാത്ത ഒരു സുഹൃത്തിന്റെ കുറിപ്പ് തന്നെയാണ്.