ലോക്ക്ഡൗൺ കാലത്ത് ആളുകൾക്ക് ഏറെ മിസ് ചെയ്ത ഒന്നാകും സിനിമാതിയറ്ററുകളിലെ ആർപ്പും വിളിയും അട്ടഹാസവും. പ്രത്യേകിച്ച് സിനിമാപ്രേമികൾക്ക്. ഇനി എന്നാകും അത്തരമൊരു ജീവിതത്തിലൂടെ വീണ്ടും നമുക്ക് കടന്നു പോകാൻ കഴിയുക എന്ന കാര്യം ഏറെ നിഷ്പ്രയാസകരമായ കാര്യമാണ്. എന്നാൽ സിനിമാതിയറ്ററുകളിൽ ഒളിഞ്ഞു കിടക്കുന്ന ചില രഹസ്യങ്ങളുണ്ട്. ഒരുപക്ഷെ, ഇത് കേട്ട് കഴിയുമ്പോൾ ഒരുപക്ഷെ, നിങ്ങൾക്ക് ഏറെ അത്ഭുതം തോന്നിയേക്കാം. തിയറ്ററുകളിൽ ആളുകൾക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ എത്രത്തോളം ഒരു മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് നോക്കാം.
പുതിയ പടം ഇറങ്ങി ടിക്കറ്റും എടുത്ത് തിയറ്ററുകളിലേക്ക് വണ്ടികയറുന്നവർ ഈ കാര്യങ്ങൾ കൂടി ശ്രദ്ദിക്കുക. തിയറ്ററുകളിൽ ആളുകൾക്കായി ഒരുക്കിയിട്ടുള്ള സുഖ സൗകര്യങ്ങൾ എത്രത്തോളം മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന കാര്യം ചിന്തിച്ചിട്ടുണ്ടോ. എന്നാൽ, നിങ്ങളറിയാതെ പോയ നിങ്ങളുടെ ആരോഗ്യം നഷ്പ്പെട്ടടാതെ സൂക്ഷിക്കാൻ നിങ്ങളുടെ അറിവിലേക്കായി ചില കാര്യങ്ങളിതാ. ചില സിനിമാ തിയറ്ററുകളിൽ നിങ്ങൾക്ക് ഇരുന്നും കിടന്നുമെല്ലാം സിനിമ കാണാം. എന്നാൽ, ഒരുപാട് നേരം ഒരേ ഇരിപ്പ് നിങ്ങളുടെ ആരോഗ്യം നശിപ്പിച്ചേക്കാം. വാർധക്യ കാലത്തുണ്ടാകുന്ന രോഗങ്ങൾ നിങ്ങൾക്ക് നേരത്തെ വന്നേക്കാം. നടുവേദന കാൽമുട്ട് വേദന തുടങ്ങിയവയെല്ലാം. അത്പോലെ തന്നെയാണ് തിയറ്ററുകളിലെ സൗണ്ട് സംവിധാനങ്ങൾ. അത്രയും വലിയ ശബ്ദത്തിൽ സിനിമ കാണുമ്പോൾ അത് ഒരു പക്ഷെ, കാതുകൾക്കും മനസ്സിനും ആസ്വാദനം തന്നേക്കാം. പക്ഷെ, നമ്മുടെ കാതുകൾക്ക് താങ്ങാവുന്നതിലും അധികമുള്ള ഡെസിബെൽ ശബ്ദമാണ് തിയറ്ററുകളിൽ ഉള്ളത്. ഇത് നിങ്ങളുടെ കേൾവി ശക്തി കുറയ്ക്കാനും അല്ലെങ്കിൽ ഇല്ലായ്മ ചെയ്യാനും കാരണമാകുന്നു. മാത്രമല്ല, കൺപോള വെട്ടാതെ ഒരുപാട് സമയം സിനിമ ഇരുന്നു കാണുന്നത് കണ്ണുകളിലെ ജലാംശത്തിന്റെ അളവ് വളരെ നല്ല രീതിയിൽ കുറയാനും ഡ്രൈ ഐ പോലുള്ള നേത്ര രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക.