പറക്കുക എന്ന മനുഷ്യൻറെ സ്വപ്നത്തെയോരു പരിധിവരെ യാഥാർഥ്യമാക്കിയത് വിമാനങ്ങളാണ്. വിമാനങ്ങളുടെ വരവോടെ മനുഷ്യരോരു പുതിയ ഗതാഗതമാർഗം മനസ്സിലാക്കുകയായിരുന്നു. ആകാശയാത്ര ഓരോരുത്തരും ആഗ്രഹിച്ചോരു കാര്യമാണ്. വിമാനങ്ങളിൽ നമുക്കറിയാത്ത ചില രഹസ്യങ്ങളോക്കെ ഉണ്ടാകും. അത്തരം കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. വിമാനങ്ങളിൽ എവിടെ ഇരിക്കുന്നതാണ് അപകടം ഒഴിവാക്കുന്നതിന് നല്ലത്.? വിമാനങ്ങളിൽ എപ്പോഴും പൈലറ്റ് ഉണർന്നിരിക്കുകയാണോ.? ഇങ്ങനെ പല സംശയങ്ങളും ആദ്യമായി വിമാനത്തിൽ കയറുന്നോരാൾക്ക് ഉണ്ടാകും.
വിമാനത്തിൻറെ മധ്യഭാഗമാണ് അപകടം ഒഴിവാക്കാൻ വളരെ എളുപ്പമുള്ള സ്ഥലമെന്നാണ് പറയപ്പെടുന്നത്. ഒരുപാട് മുന്നിൽ ഇരിക്കുന്നതും ഒരുപാട് പിറകിൽ ഇരിക്കുന്നതും വലിയ അപകടത്തിന് തന്നെ കാരണമാകാറുണ്ട്. എന്നാൽ മധ്യഭാഗത്ത് ഇരിക്കുന്നവർക്ക് വലിയ പ്രശ്നങ്ങളോന്നും ഉണ്ടാവാറില്ലന്ന രീതിയിലാണ് പഠനങ്ങൾ തെളിയിച്ചു വരുന്നത്. ഇടിമിന്നൽ പൊതുവേ വിമാനങ്ങൾക്ക് പ്രശ്നം അറിയില്ലങ്കിലും ചില സാഹചര്യങ്ങളിൽ ചില വിമാനങ്ങളുടെ കാലപ്പഴക്കമോക്കെ വെച്ച് നോക്കുമ്പോൾ ഇടിമിന്നലും ഒരു അപകടത്തിനുള്ള കാരണം തന്നെയാണ്. അതുപോലെ തന്നെ പക്ഷികൾ വിമാനങ്ങളിൽ ഇടിക്കുകയാണെങ്കിൽ പക്ഷികൾക്കാണ് പ്രശ്നം ഉണ്ടാകുന്നതെന്നും നമുക്കറിയാം. എന്നാൽ വിമാനങ്ങൾക്ക് വലിയ പ്രശ്നങ്ങൾ വരാറില്ല, അതും ശ്രദ്ധിക്കേണ്ടോരു കാര്യം തന്നെയാണ്. ചില സാഹചര്യങ്ങളിൽ പക്ഷികളിടിക്കുന്നതു കൊണ്ടും വിമാനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാവാം.
വിമാനത്തിൽ കയറുന്ന ആളുകളെ കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നത് ഒരു പൈലറ്റിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ ഓരോ പൈലറ്റുമാരും ഉറങ്ങാതെ കാവലിരിക്കുകയാണെന്നാണ് നമ്മളിൽ പലരും വിശ്വസിക്കുന്നത്. എന്നാൽ അങ്ങനെയല്ല, വിമാനത്തിൽ പൈലറ്റ് ഉറങ്ങാറുണ്ട്. അപ്പോൾ വിമാനത്തിലിരിക്കുന്ന ആളുകളുടെ ജീവന് പൈലറ്റ് യാതൊരു വിലയും നൽകുന്നില്ലെന്നാണോ ചോദ്യമെങ്കിൽ അതിനും ഉത്തരം ഉണ്ട്. അതായത് വിമാനങ്ങളിൽ പൈലറ്റ് ഉറങ്ങുകയാണെങ്കിലും ഓട്ടോ പൈലറ്റ് എന്നൊരു സിസ്റ്റമുണ്ട്. അതുകൊണ്ട് ഒന്ന് ഉറങ്ങി പോയെന്ന് പറഞ്ഞാലും വലിയ പ്രശ്നങ്ങളോന്നും ഉണ്ടാവില്ല. അതുപോലെ ഒരു വിമാനത്തിൽ രണ്ട് പൈലറ്റ് ഉണ്ടാവും. എന്തെങ്കിലും ഒരു പ്രശ്നത്താൽ ഒരു പൈലറ്റിന് എന്തെങ്കിലും അസ്വസ്ഥതകളോ രോഗങ്ങളുടെ പ്രശ്നങ്ങളോ വരികയാണെങ്കിൽ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ യഥാർത്ഥ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ വേണ്ടിയാണ് രണ്ട് പൈലറ്റുമാരെ ഒരു വിമാനത്തിൽ നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങളും വിമാനത്തിനുള്ളിൽ തന്നെയുണ്ട്. വളരെ വിശാലമായ സൗകര്യങ്ങളാണ് ഇവർക്കുവേണ്ടി വിമാനത്തിനുള്ളിലെ മുറിയിൽ ഒരുക്കിയിരിക്കുന്നത്.