ആരും പറയാത്ത ജര്‍മനിയുടെ രഹസ്യങ്ങള്‍.

നിരവധി ആളുകൾ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് ജർമനി എന്ന് പറയുന്നത്. ഇന്ത്യ പോലെ തന്നെ ഉള്ള മനോഹരമായ പുഴയും കുന്നും ഒക്കെ ഉള്ള ഒരു സ്ഥലമാണ് ജർമ്മനി. പുഴയും കുന്നും ഒക്കെയുള്ള അതിമനോഹരമായ ഒരു സ്ഥലം. ഒറ്റവാക്കിൽ കേൾക്കുമ്പോൾ ഇന്ത്യ തന്നെയാണോ എന്ന് നമുക്ക് തോന്നിപ്പോകും. ഇന്ത്യ പോലെ തന്നെ വളരെയധികം ഹരിതാഭം ഉള്ള ഒരു സ്ഥലമാണ് ജർമ്മനി എന്ന് പറയുന്നത്. മധ്യ പടിഞ്ഞാറൻ യൂറോപ്പിലാണ് ജർമ്മനിയുടെ സ്ഥാനം . ഡെന്മാർക്ക്‌ വടക്കും പോളണ്ടും ചെക്ക് കിഴക്കും ഓസ്ട്രിയയും തെക്കുകിഴക്കും സ്വിറ്റ്സർലൻഡ് തെക്കും തെക്കുപടിഞ്ഞാറും ഫ്രാൻസ് , ലക്സെംബർഗ്, ബെൽജിയം പടിഞ്ഞാറും നെതെർലാൻഡ്സ് വടക്കുപടിഞ്ഞാറും അതിർത്തികളായി നിലകൊള്ളുന്നുണ്ട് .

Germany
Germany

രാജ്യത്തിന്റെ കൂടുതൽ ഭാഗവും 47ഡിഗ്രിയുടെയും 55 ഡിഗ്രിയുടെയും അക്ഷാംശരേഖയുടെയും 5 ഡിഗ്രിയുടെയും 16 ഡിഗ്രിയുടെയും രേഖാംശത്തിന്റെയും ഇടക്ക് സ്ഥിതി ചെയ്യുന്നു. ജർമ്മനിക്ക് നോർത്ത് കടലും വടക്ക്-വടക്ക് കിഴക്കായി ബാൾടിക്ക് കടലും അതിർത്തികളായുണ്ട് ജർമനിക്ക് . മധ്യ യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലിയ തടാകമായ കോൺസ്റ്റൻസ് തടാകവുമായി സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവയ്ക്കൊപ്പം അതിർത്തി പങ്കിടുന്നുണ്ട് . 349,223 ച.കിലോമീറ്റർ കരയും 7,798 ച.കിലോമീറ്റർ വെള്ളവും ഉൾപ്പെടെ മൊത്തം 357,021 ച.കിലോമീറ്ററിൽ ജർമ്മൻ പ്രദേശം പരന്നു കിടക്കുന്നുണ്ട് . വിസ്തൃതിയിൽ ഇത് യൂറോപ്പിലെ ഏഴാമത്തേതും ലോകത്തിൽ 62 മത് സ്ഥാനവും ഉള്ളത് ആണ് .

ഉയരങ്ങളിലെ വ്യതിയാനം തെക്കുള്ള ആൽപ്സ് പർവതനിരകളിൽ തുടങ്ങി, ഏറ്റവും ഉയർന്നത്: സഗ്സ്പിറ്റ്സ്, 2,962 മീറ്റർ ആണ്. വടക്കുപടിഞ്ഞാറുള്ള നോർത്ത് കടലിലും വടക്ക്കിഴക്കുള്ള ബാൾടിക് കടലിലും അവസാനിക്കുന്നുണ്ട് . കാടുകൾ നിറഞ്ഞ മധ്യ ജർമ്മനിയെയും താഴ്ന്ന പ്രദേശമായ വടക്കൻ ജർമ്മനിയെയും മുറിച്ചു കടക്കുന്ന പ്രധാന നദികളാണ് റൈൻ, ഡാന്യുബ്, എൽബെ എന്നിവ. യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെഡറൽ പാർ‌ലമെന്റ്ററി രാജ്യമാണ്‌ ജർമ്മനി. ഔദ്യോഗിക നാമം എന്നത് ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജർമ്മനി എന്നത് എടുത്തു പറയണം . ഡെന്മാർക്ക്‌, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ഫ്രാൻസ്‌, ബെൽജിയം, നെതർലന്റ്സ്, ലക്സംബർഗ്, പോളണ്ട്, ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ ആയി വരുന്നത്.

357,021 ചതുരശ്ര കി മീറ്ററിൽ 137,847 ചതുരശ്ര മൈൽ പരന്നു കിടക്കുന്ന ഈ രാജ്യം 16 സംസ്ഥാനങ്ങൾ ചേർന്നവയാണ്‌ എന്നത് ഒരു പ്രേത്യകത ആണ് . പരക്കെ മിതശീതോഷ്ണകാലാവസ്ഥയാണ് ഇവിടെ ഉള്ളത്.81.5 ദശലക്ഷം നിവാസികളുമായി ജർമ്മനിയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും ജനസംഖ്യയുള്ള അംഗം തന്നെ. ബെർലിൻ ആണ്‌ രാജ്യതലസ്ഥാനവും, ഏറ്റവും വലിയ നഗരവും.രാഷ്ട്രപതി രാജ്യത്തലവനും ചാൻസ്‍ലർ ഭരണത്തലവനും ആണ്. അമേരിക്ക കഴിഞ്ഞാൽ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലവും ജർമ്മനിയാണ്.ഇനിയും അറിയാം നമുക്ക് ജർമ്മനിയെ പറ്റിയുള്ള പലകാര്യങ്ങളും..അവയെല്ലാം വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക. നമ്മുടെ ഇന്ത്യയുമായി ഒരുപാട് സാദൃശ്യമുള്ള ഒരു സ്ഥലം കൂടിയാണ് ജർമനി. ഭൂപ്രകൃതിയുടെ കാര്യത്തിലും മറ്റും ഇന്ത്യയെ പോലെ തന്നെയാണ് ജർമനിയും. പ്രകൃതിക്ക് വലിയ പരിഗണനയാണ് അവരും നൽകുന്നത്. അതുകൊണ്ടുതന്നെ ജർമനിയെ പറ്റി അറിയുക എന്നത് ഏറെ കൗതുകം നിറയ്ക്കുന്നത് തന്നെയാണ്.