കോടീശ്വരൻ പിച്ചക്കാരനായ കഥ; അനിൽ അംബാനിക്ക് സംഭവിച്ചത്.

വലിയ സമ്പന്നതയിൽ നിന്നും ഒന്നുമല്ലാതായി പോവുക. അത് ഒരിക്കലും ആർക്കും സഹിക്കാൻ സാധിക്കാത്ത കാര്യമാണ്. എല്ലാ സൗകര്യങ്ങളോടും കൂടി ജീവിച്ചിട്ട് ഒരു ദിവസം അവിടെ നമ്മൾ ഒന്നും അല്ലായിരുന്നു എന്നും നമ്മൾ പൂർണമായും തകർന്നു എന്നും മനസ്സിലാക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥ, ഒരിക്കലും നമുക്ക് പ്രവചിക്കാൻ സാധിക്കുന്നതല്ല. ഒരുപക്ഷേ ചിലർ ആ ഒരു
സാഹചര്യത്തിൽ ജീവൻതന്നെ അവസാനിപ്പിച്ചേക്കാം. അങ്ങനെ ഒരു കഥയായിരുന്നു അനിൽ അംബാനിക്ക് പറയാനുണ്ടായിരുന്നത്.

Anil Ambani
Anil Ambani

ലോകത്തിലെ അതിസമ്പന്നൻമാരുടെ പട്ടികയിൽ ഇടം നേടിയ വ്യക്തിയാണ് അനിൽ അംബാനി. അതുപോലെ തന്നെയായിരുന്നു ഒന്നുമല്ലാതെയായി മാറിയത്. അദ്ദേഹത്തിന്റെ ബിസിനസിൽ സംഭവിച്ച ചില പാകപ്പിഴകൾ അദ്ദേഹത്തെ പൂർണമായും തകർത്തു കളഞ്ഞു എന്ന് പറയുന്നതാണ് സത്യം. എന്തായിരുന്നു അദ്ദേഹത്തിന് സംഭവിച്ചത്.? സമ്പന്നതയിൽ നിന്നും അദ്ദേഹത്തെ താഴേക്ക് എത്തിച്ചത് എന്ത് കാരണം ആയിരുന്നു. കൂടുതൽ ആളുകൾക്കും അറിയാൻ കൗതുകമുള്ള ഒരു വിഷയം തന്നെയാണിത്. 2008ലെ ഫോബ്സ് മാഗസിന്റെ കണക്കനുസരിച്ച് 42 മില്യൺ ഡോളർ ആസ്തിയുള്ള അനിൽ അമ്പാനി ലോകത്തിലെതന്നെ അതിസമ്പന്നരിൽ ആറാമൻ ആയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിനെ തകിടംമറിക്കുന്ന എന്തോ ഒന്നാണ് സംഭവിച്ചത്.

അവിടുന്ന് 12 വർഷം പിന്നിട്ടപ്പോൾ അദ്ദേഹം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തി എന്ന് പറയേണ്ടിയിരിക്കുന്നു. അംബാനി സഹോദരന്മാരുടെ വേർപിരിയലിന് ശേഷം ടെലികോം, പവർ ജനറേഷൻ, ഫിനാൻഷ്യൽ സർവീസസ്, ബിസിനസുകൾ എന്നിവ ഏറ്റെടുത്തശേഷം ബിസിനസുകൾ എല്ലാംതന്നെ കടത്തിൽ മുങ്ങുകയായിരുന്നു ചെയ്തത്. അവയിൽ ചിലത് കോടതിയിൽ എത്തുകയും ചെയ്തു.2019 ജൂൺ വരെ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ആറ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂലധനം എന്നത് 6696 കോടി രൂപയാണ്? 2020 ഫെബ്രുവരി 10 ന് അവസാനിച്ച മാർക്കറ്റിനു ശേഷം മൊത്തം വിപണി മൂലധനം 1645 കോടി രൂപയായി കുറഞ്ഞു. ഇവിടെ മുതൽ അനിൽ അംബാനിയുടെ തകർച്ച ആരംഭിക്കുകയായിരുന്നു.

ബിസിനസ്സിൽ അദ്ദേഹത്തിന് പ്രതീക്ഷിക്കാത്ത ചില നഷ്ടങ്ങൾ സംഭവിക്കുകയായിരുന്നു ചെയ്തത്. അത് അദ്ദേഹത്തിന്റെ പരാജയം എന്നു പറയുന്നതാണ് സത്യം. അദ്ദേഹത്തിന്റെ അവസ്ഥ വളരെ ഭീകരമായിരുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് വേണ്ടവിധത്തിൽ ബിസിനസ്സിൽ ശോഭിക്കാൻ സാധിച്ചില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.