ബർമുഡ ട്രയാങ്കിളില്‍ നിന്നും രക്ഷപ്പെട്ട് തിരിച്ചു വന്ന ഒരേയൊരു വ്യക്തി പറഞ്ഞ കഥ, ഞെട്ടിപ്പിക്കുന്നത്

ബെർമുഡ ട്രയാംഗിൾ എന്ന് പറയുന്നത് ദുരൂഹതകൾ ഏറെയുള്ള ഒരു സ്ഥലമാണെന്ന് ഇതിനോടകം പലരും പറഞ്ഞുകഴിഞ്ഞു. അവിടേക്ക് പോയ കപ്പലുകളും വിമാനങ്ങളും ഒന്നും തന്നെ ഇതുവരെ തിരികെ വന്നിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ഇപ്പോൾ ബ്രൂസ് എന്ന ഒരു പൈലറ്റിന്റെ അനുഭവ കഥയാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

Beyond the Bermuda Triangle
Beyond the Bermuda Triangle

അദ്ദേഹം ഫ്ലോറിഡയിലേക്ക് സഞ്ചരിക്കുകയായിരുന്നു. ആ സമയത്താണ് വിമാനത്തിൽ ചില അസ്വാഭാവികതകൾ അദ്ദേഹം മനസ്സിലാക്കുന്നത്. ആദ്യം ഒരു വ്യത്യസ്തമായ മേഘത്തെയാണ് അദ്ദേഹം കാണുന്നത്. ഈ വ്യത്യസ്തമായ മേഘത്തെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഒരിക്കൽപോലും അദ്ദേഹം കണ്ടിട്ടില്ല. അത്രയ്ക്ക് വ്യത്യസ്തമായിരുന്നു മേഘം. വിമാനം ആ മേഘത്തിന്റെ അകത്തേക്ക് കയറി പോവുകയായിരുന്നു. അതിനുശേഷം ഏകദേശം ഇരുപത് മിനിറ്റോളം ആ മേഘത്തിന്റെ ഉള്ളിലൂടെ സഞ്ചരിച്ചിട്ടും പുറംകാഴ്ചകൾ ഒന്നും വ്യക്തമാകുന്നില്ല. കൂരിരുട്ട് ആണ് ഈ മേഘത്തിന്റെ അകത്ത്. ഒരു ഗുഹയിൽ പെട്ട പോലെയാണ് തോന്നുന്നത് എന്ന് അദ്ദേഹത്തിന് തോന്നി. അപ്പോഴാണ് അദ്ദേഹം വിമാനത്തിലേക്ക് നോക്കിയത്. എല്ലാ സിഗ്നലുകളും നിലച്ചിരിക്കുന്നു. എന്തുചെയ്യണമെന്ന് യാതൊരുവിധത്തിലും ചിന്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥ.

സഹായത്തിന് വിളിക്കാൻ ആരുമില്ല എവിടെയാണ് വിമാനം ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്. മുൻപിൽ ഇരുട്ട് മാത്രമാണ് ഉള്ളത. എന്ത് ചെയ്യണം എന്ന് യാതൊരു വിധത്തിലുള്ള ഊഹവും ലഭിക്കുന്നില്ല. എന്നാൽ എന്തും വരട്ടെ എന്ന് വിചാരിച്ച് അദ്ദേഹം മുന്നോട്ടു തന്നെ യാത്ര ആരംഭിച്ചു. കുറെ ചെന്നിട്ടും ഇരുട്ട് മാറുകയോ വെളിച്ചം കാണുകയോ ചെയ്തില്ല. അതിനുശേഷം കുറച്ചു ദൂരെ വെളിച്ചം കണ്ടപ്പോൾ അദ്ദേഹത്തിന് ഒരു ആശ്വാസം തോന്നി. നല്ല വേഗത്തിൽ അദ്ദേഹം ആ ഭാഗത്തേക്ക് വിമാനം തിരിച്ചുവിട്ടു. അവിടെയെത്തിയപ്പോൾ ഇതുവരെ കാണാത്ത രീതിയിലുള്ള ആകാശമായിരുന്നു അദ്ദേഹം കണ്ടത്. വളരെ മനോഹരവും വിശാലവുമായ ഒരു ആകാശം.

അവിടെ എത്തിയപ്പോഴേക്കും സിഗ്നലുകളിലും മാറ്റമുണ്ടായി. ഉടനെതന്നെ അദ്ദേഹം സിഗ്നലുകൾ അറിഞ്ഞുകൊണ്ട് എയർപോർട്ടിലേക്ക് വിളിച്ചു. അവിടെ നിന്ന് പറയുന്നത് വിമാനം പറക്കുകയാണോ അങ്ങനെയൊന്നും ഇതിൽ കാണിക്കുന്നില്ല എന്നാണ് പറഞ്ഞത്. ഒരു നിമിഷം അദ്ദേഹത്തിന് അമ്പരപ്പും അത്ഭുതവും തോന്നിയിരുന്നു. എന്താണ് തനിക്ക് ചുറ്റും സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ആ മനുഷ്യൻ വീണ്ടും യാത്ര തുടർന്നു. ഇതിനിടയിൽ കുറച്ചു കെട്ടിടത്തിന് മുകളിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായി. പിന്നീട് സംഭവിച്ചതൊക്കെ ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു.