അഗാധമായ ഒരു ഇഷ്ട്ടം ഏതേലും വസ്തുവിനോട് ഇല്ലാത്തൊരു മനുഷ്യനും ഉണ്ടായിരിക്കില്ല. ചിലർക്ക് യാത്രയോട് ആണെങ്കിൽ മറ്റു ചിലർക്ക് വാഹനങ്ങളോടാണ് ഇഷ്ട്ടം. അത്തരത്തിൽ ചിലർക്കുള്ളൊരു ഇഷ്ട്ടമാണ് പുതിയ വാഹനങ്ങളോട്. അങ്ങനെ ഉള്ളവരെ സംബന്ധിച്ചടത്തോളം പുതിയ വാഹനങ്ങളെ കുറിച്ച് എപ്പോഴും അവർ ശ്രെദ്ധിക്കുകയും ചെയ്യും.എന്നാൽ നമുക്കറിയാത്ത വ്യത്യസ്തമായ ചില വാഹനങ്ങളും നമ്മുടെ വിപണി കീഴടക്കാറുണ്ട്. അവയെപ്പറ്റി പലപ്പോഴും നമ്മൾ ശ്രദ്ധിക്കുന്നില്ലെന്നതാണ് സത്യം. അത്തരത്തിൽ വ്യത്യസ്തമായ ചില വാഹനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരുപക്ഷേ നമ്മളിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത ചില വാഹനങ്ങളെ പറ്റി.
വളരെ വ്യത്യസ്തമായ രീതിയിൽ ഡിസൈൻ ചെയ്ത കാറുകളിൽ ആദ്യമായി പറയാൻ പോകുന്നത് 1936 സ്റ്റൗട്ട് സ്കരാപ്പ് എന്നൊരു വാഹനമാണ്. വ്യത്യസ്തമായ ഒരു ഡിസൈനിൽ ആഡംബരത്തിനും വിനോദത്തിനും ഗതാഗതത്തിനും ഒക്കെയായി നിർമ്മിച്ച വാഹനമായിരുന്നു ഇത്. ഇതിന്റെ പിൻഭാഗത്ത് കാഴ്ചവെച്ചിരിക്കുന്നത് ഫോർഡ് ബിഐ ആയിരുന്നു. ഇത് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു റോഡ് കാറായിരുന്നു ഇത്.
അടുത്തതായി പറയാൻ പോകുന്നത് 1942 OEUF ഇലക്ട്രിക്ക് എന്നൊരു വാഹനമായിരുന്നു. പതിറ്റാണ്ടുകൾക്കുശേഷം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു വാഹനം ആയിരുന്നു. ഗ്യാസ് കാറുകൾ പ്രചാരം നേടുന്നതിനുള്ള പ്രധാനമാർഗമായി മാറുകയും ചെയ്തു. ദശാബ്ദത്തിന് മുൻപ് തന്നെ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
അടുത്തത് 1947 നോർമൻ ടൈബ്സ് സ്പെഷ്യൽ എന്നോരു വാഹനമാണ്. മുൻവർഷത്തെക്കാൾ വളവുകളും മറ്റും നയിക്കുന്ന രീതിയിലാണ് ഇതിൻറെ ഡിസൈൻ. വളരെ മനോഹരമായ രീതിയിലാണ് ഇതിൻറെ ഡിസൈനിങ്, ഒരു വ്യത്യസ്ത ഇതിൽ എത്തിക്കുവാൻ രൂപകൽപ്പന ചെയ്തയാൾ ശ്രമിച്ചിട്ടുണ്ട്. ഈ വാഹനം കാണുമ്പോൾ തന്നെ നമുക്കത് മനസ്സിലാകും. കാരണം സാധാരണ വാഹനങ്ങളുടെ രീതിയിലല്ല ഇത്തരം വാഹനങ്ങളോന്നും ഉള്ളത്.വളരെ വ്യത്യസ്തമായ രീതിയിലാണ്.
ഇനി പറയുന്നത് ഷെവർലെ എലി കാമിലോയെന്ന് പറയുന്ന ഒരു വാഹനമാണ്. പോപ്പുലർ പിക്കപ്പ് നോമിനേഷൻ സൃഷ്ടിക്കുന്നതിനുള്ള ഒരു അതുല്യമായ ശ്രമമായിരുന്നു ഈ വാഹനമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെയധികം വ്യത്യസ്തമായോരു വാഹനം തന്നെയാണിത്. അടുത്തത് വ്യത്യസ്തമായൊരു വാഹനമാണ്. 2005ലെ ഒരു ടെലിവിഷൻ പരസ്യത്തിന് വേണ്ടിയായിരുന്നു ഇത്തരത്തിലൊരു വാഹനത്തെ ആദ്യമായി രൂപകല്പന ചെയ്യുന്നത്. എന്നാലത് ഒരാൾക്ക് മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന വ്യത്യസ്തമായ ഒരു വാഹനമാണ്.