ലോക പ്രസിദ്ധിയാർജിച്ച മാജിക്കിന്‍റെ തന്ത്രം പുറത്തുവിട്ടു.

മാജികെന്നു പറയുന്നത് നമ്മുടെ കൺകെട്ടുന്നോരു വിദ്യയാണ്. എന്നാൽ കൂടുതൽ ആളുകൾക്കും കാണാൻ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണ് മാജികെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. മായാജാലക്കാരൻ കാണികളെ ഒരു പ്രത്യേകമായ അനുഭവത്തിലൂടെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ആ അനുഭവത്തിൽ അതിനുശേഷം അദ്ദേഹം കാണിച്ചു തരുന്ന ഓരോ കാര്യങ്ങളും സത്യമാണെന്ന് നമ്മൾ വിശ്വസിക്കുകയാണ്, അല്ലെങ്കിൽ വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ചില കാണാപ്പുറങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

Magic
Magic

കൂടുതൽ മജീഷ്യൻമാരും കാണിക്കുന്ന ഒരു മാജികെന്ന് പറയുന്നത് കാർഡ് വച്ചുള്ള മാജികായിരിക്കും.ഒരു ജനക്കൂട്ടത്തിന് അരികിലേക്ക് കുറിച്ച് കാർഡുകൾ കൊണ്ടുവരികയും അതിൽ കുറച്ച് കാണികളിൽ ആരുടെയെങ്കിലും കൈകളിലേക്ക് നൽകുകയുമാണ് പൊതുവേ ചെയ്യാറുള്ളത്. ഇങ്ങനെ നൽകുന്ന കാർഡുകൾ ഇവർ സ്വന്തം പോക്കറ്റിൽ നിന്നും നിന്നും എടുത്ത് കാണിക്കുകയും ചെയ്യും. ഇത് കാണുന്ന ഒരു വ്യക്തി കരുതും ഇദ്ദേഹം വലിയൊരു മാജിക് കാണിച്ചുവെന്ന്. ഈയൊരു കാർഡ് അദ്ദേഹം പുറത്തെടുത്തതാണെന്ന് തോന്നുകയുള്ളൂ, യഥാർത്ഥത്തിൽ ഒരേപോലെയുള്ള രണ്ട് കാർഡുകൾ ഉണ്ടായിരിക്കും. മറ്റുള്ളവർ കാണാതെ അത് പുറത്ത് എടുക്കുന്നതാണ് ഇദ്ദേഹത്തിന്റെ മാജിക്കെന്നു പറയുന്നത്. കാണികളിൽ ഒരാളുടെ കയ്യിൽ കൊടുത്ത അതേ കാർഡ് തന്നെ ഇദ്ദേഹം തന്റെ പോക്കറ്റിലും വച്ചിട്ടുണ്ടാകും. കാർഡ് ആരും കാണാതെ ഇദ്ദേഹം പുറത്തെടുക്കുന്ന കാഴ്ചയാണ് മാജിക്ക് ആയി നമുക്ക് കാണാൻ സാധിക്കുന്നത്. എന്നാൽ ഇത് മനസ്സിലാവാതെ കാണികൾ ഇത് കണ്ട് കയ്യടിച്ച് വലിയൊരു മാജിക് നടന്നതിൽ സന്തോഷിക്കുന്നു

മറ്റൊരു പ്രധാന മാജിക്കെന്ന് പറയുന്നത് ബലൂൺ വിഴുങ്ങുന്ന മാജിക്കായിരിക്കും. കാണികളുടെ മുന്നിൽവച്ച് ആയിരിക്കും ഒരു വ്യക്തി ഒരുപക്ഷേ ബലൂൺ വിഴുങ്ങി കാണിക്കുകയോ ചവച്ചു ഇറക്കി കാണിക്കുകയൊ ഒക്കെ ചെയ്യുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ വായിൽനിന്നും ഈ ബലൂൺ പുറത്തുവരുന്നത് ഒരു പ്രത്യേക രീതിയിൽ ആയിരിക്കും. വായിൽ നിന്നും ഈ ബലൂൺ പുറത്തുവരുന്നത് വീർപ്പിച്ച രീതിയിലായിരിക്കും. ഇങ്ങനെയുള്ള ഒരു ബലൂൺ എങ്ങനെയാണ് വീർപ്പിച്ച് പുറത്തുവരികയെന്ന് എല്ലാവരും ഒന്ന് അമ്പരക്കും അദ്ദേഹം അവിടെ വലിയൊരു മാജിക് കാണിച്ചു എന്ന് തന്നെയാണ് അതിനർത്ഥം. എന്നാൽ ഒരു പ്രത്യേകമായ ചെറിയ വസ്തു ഉപയോഗിച്ചു കൊണ്ട് ഇദ്ദേഹം ഇത് വായിൽ വച്ച് തന്നെ വീർപ്പിക്കുന്നുണ്ട്.