നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് കൊറോണാ മഹാമാരി മൂലം നമ്മുടെ രാജ്യത്തിനും അതോടൊപ്പം ഈ ലോകത്തിനു സംഭവിച്ച നഷ്ടങ്ങൾ എത്രത്തോളമാണെന്ന്. ഒരു ലോകത്തെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വീട്ടിലിരുത്താൻ സാധിച്ച ഒരു കുഞ്ഞു വൈറസ് ആയിരുന്നു കൊറോണ. ഒരു ചെറിയ വൈറസിന് ഇത്രത്തോളം കാര്യങ്ങളൊക്കെ ചെയ്യാൻ സാധിക്കുമോ എന്ന് പോലും നമ്മൾ പ്രതീക്ഷിച്ച പോയ നിമിഷങ്ങൾ. ഇതൊന്നും ഒന്നുമല്ല എന്ന് കരുതി തള്ളിക്കളഞ്ഞപ്പോൾ നമ്മൾ കണ്ടറിഞ്ഞത് കൊറോണയുടെ ഭീകരത നിറഞ്ഞ മുഖങ്ങളെ പറ്റി ആയിരുന്നു. ഈ മഹാമാരി നമുക്ക് സമ്മാനിച്ചത് നമ്മൾക്ക് പ്രിയപ്പെട്ടവരുടെ വേർപാടുകൾ ആയിരുന്നു.
ഈ മഹാമാരി കാലത്ത് എല്ലാവരും അതിജീവനത്തിൽ ആണ്, ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുവാനുള്ള അതിജീവനത്തിൽ. അതിൽ ഒരു പരിധിവരെ ഓരോ രാജ്യങ്ങളും വിജയിച്ചു നിൽക്കുകയാണെങ്കിലും, ഇടയ്ക്കിടെ നമ്മെ തളർത്തി കൊണ്ട് കൊറോണ ശക്തി നേടാറുണ്ട്. കൊറോണയെ തുരത്താൻ വേണ്ടി ഒരുമിച്ച് നിൽക്കുന്ന നമ്മുടെ രാജ്യം ശ്രദ്ധിക്കാതെ പോയ മറ്റൊരു മഹാവിപത്ത് ഉണ്ട്. നമ്മുടെ ലോകത്തിൽ നടക്കുന്ന വാഹനഅപകടങ്ങൾ. പലപ്പോഴും നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നേയുള്ളു. കൊറോണ വന്നു രാജ്യത്ത് ഇത്രത്തോളം ആളുകൾ മരിച്ചതുപോലെതന്നെ കുറെ ആളുകൾ മരിക്കാൻ കാരണമായ ഒരു അപകടമാണ് വാഹനാപകടങ്ങൾ എന്നു പറയുന്നത്.
ഒരു ശ്രദ്ധക്കുറവ് കൊണ്ടോര അശ്രദ്ധ കൊണ്ടായിരിക്കും പലപ്പോഴും ഓരോ ജീവനുകൾ നഷ്ടപ്പെട്ടു പോകുന്നത്. ഓരോ റോഡിലും പൊലിഞ്ഞു പോകുന്നത് നമ്മുടെയൊക്കെ പ്രിയപ്പെട്ടവർ തന്നെയായിരിക്കാം. ആരുടെയെങ്കിലുമൊക്കെ പ്രിയപ്പെട്ടവർ. സ്വന്തം കുടുംബത്തിലേക്ക് വരുന്നതിനു മുൻപ് എല്ലാ കാര്യങ്ങളും നമുക്ക് ഒരു വാർത്തകൾ മാത്രമാണ്. പക്ഷേ നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് അത് എത്തുമ്പോൾ മാത്രമാണ് ആ ഒരു അപകടത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാവുന്നത്. നമ്മുടെ വീട്ടിൽ നിന്നും രാവിലെ പോകുന്നുണ്ടാവില്ലേ വാഹനം എടുത്തു ചിലയാളുകൾ. അവർക്കാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ നമുക്ക് സഹിക്കുവാൻ കഴിയുന്നതാണോ.?
ഒരിക്കലുമല്ല അപ്പോൾ അതൊരു വാർത്തയേ അല്ല, നമ്മെ സംബന്ധിച്ചിടത്തോളം അതൊരു ദുരന്തമാണ് വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു ഒരു നാടായി നമ്മുടെ നാട് മാറിയിരിക്കുകയാണ്. കേരളം മാത്രമല്ല ലോകത്തിലെ മുഴുവൻ കണക്കുകൾ എടുക്കുകയാണെങ്കിൽ ഇന്ത്യ മുൻപന്തിയിൽ തന്നെ ഉണ്ടാകും എന്ന് ആണ് അറിയാൻ സാധിക്കുന്നത്. ഇന്ത്യയിലുള്ള പല ആളുകളുടെയും അശ്രദ്ധ തന്നെയാണ് ഇതിന് കാരണമായി വരുന്നത്. ഒരിക്കലും കാത്തുനിൽക്കാൻ മനസ്സില്ലാത്ത മനുഷ്യന്റെ ഒരു പ്രവണതയാണ് ഇതിൽ ഏറ്റവും വലിയ കാര്യം. എല്ലാവർക്കും തിരക്കാണ് ട്രാഫിക് സിഗ്നൽ കണ്ടാൽ പോലും കുറച്ച് സമയം കാത്തുനിൽക്കാൻ ആരുടെയും മനസ്സ് സമ്മതിക്കുന്നില്ല.
അത്രത്തോളം തിരക്കാണ്. വീട്ടിൽ ഇരിക്കുന്നവരെ പറ്റി ഒന്ന് ചിന്തിക്കുകയാണെങ്കിൽ തിരക്ക് ഒന്നുമല്ലെന്ന് മനസ്സിലാകും. പതുക്കെ സിഗ്നൽ കണ്ടതിനുശേഷം യാത്ര തിരിച്ചാൽ മതി. രാത്രികാല യാത്ര ആണെങ്കിൽ ഉറക്കം വരുന്നുണ്ടെങ്കിൽ വണ്ടി നിർത്തിയതിനുശേഷം ഉറങ്ങുക. അതിനു ശേഷം മാത്രം യാത്ര ചെയ്യുക. ഇങ്ങനെയൊക്കെ ഒരു നൂറ് ബോധവൽക്കരണങ്ങൾ നടന്നാലും ഇപ്പോഴും വാഹനാപകടങ്ങൾ എന്നുപറയുന്നത് ഒരു നിത്യ സംഭവം തന്നെയാണ്. അതിനെ ഒക്കെ നമ്മൾ ചെറുക്കാൻ പഠിക്കുകയും വേണം. അത്തരത്തിലുള്ള ചില സംഭവങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ സഹായകരമാവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആണ് ഈ അറിവ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.