ചിലയാളുകൾ ഓരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ ഇവർക്ക് ഇത്രയും ആശയങ്ങൾ എവിടെ നിന്ന് കിട്ടുന്നു എന്ന് തോന്നിപ്പോകും. അതായത് ക്രിക്കറ്റോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാച്ച് കാണാൻ സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ സ്വന്തമായി ടിക്കറ്റ് ഉണ്ടാക്കുക, അല്ലെങ്കിൽ റെസ്റ്റോറന്റുകൾക്കു മോശമായ രീതിയിൽ ഫുഡ് ഇൻസ്പെക്റ്റർ എന്തെങ്കിലും എഴുതിയാൽ അതിനു മുകളിൽ മറ്റെന്തെങ്കിലും ബോഡി എഴുതി തൂക്കുക, അതുമല്ലെങ്കിൽ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയാൽ ക്രെയിൻ ഉപയോഗിച്ച് കാളി കാണുക തുടങ്ങീ വളരെ രസകരമായ സൂത്രപ്പണികൾ ഇന്ന് ആളുകൾ ചെയ്യുന്നുണ്ട്. അത്തരം ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
പ്രത്യേക ഹാൻഡ് ബാഗ്. കോളേജിൽ എന്തെങ്കിലും ഫങ്‌ഷനൊക്കെ ഉണ്ടാകുമ്പോൾ മദ്യപിച്ചു എത്തുന്ന കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ കോളേജിലെ അധികാരികൾ ഈ കാര്യത്തെ കുറിച്ചറിഞ്ഞാൽ തീർച്ചയായും സസ്‌പെൻഷൻ ഉണ്ടാകുമെന്നത് സത്യമാണ്. ഇതുപേടിച്ചു വിദ്യാർത്ഥികൾ വളരെ രഹസ്യമായിട്ടാണ് ഫങ്ഷനുകളിൽ മദ്യപിക്കാറുള്ളത്. ഇവിടെ പറയാൻ പോകുന്നത് കോളേജ് ഫങ്ഷനിൽ മദ്യപിക്കാനായി മികച്ചൊരു സൂത്രമാണ് തിരഞ്ഞെടുത്തത്. ഇവർ പേഴ്‌സിന്റെ രൂപത്തിലുള്ള ഒരു ബോട്ടിലിൽ മുഴുവൻ ആൽക്കഹോൾ നിറച്ചു കൊണ്ടാണ് പാർട്ടിക്ക് വന്നത്. ഒറ്റ നോട്ടത്തിൽ ഒരടിപൊളി ഹാൻഡ്ബാഗ്. അത്കൊണ്ട് തന്നെ കാണുന്ന ആളുകൾക്ക് അത് പേഴ്‌സ് ആയി തോന്നിയതിനാൽ തന്നെ അത് ഒളിപ്പിച്ചു വെക്കേണ്ട ആവശ്യം വന്നില്ല.
ഒരു ഫുൾ ബോട്ടിൽ വോൾക്ക ആ പേഴ്സിൽ അനായാസം കൊള്ളിക്കാൻ സാധിക്കുമായിരുന്നുവത്രെ.
ഇതുപോലെ ആളുകൾ ചെയ്തു കൂട്ടുന്ന മറ്റു സൂത്രപ്പണികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.