ദാമ്പത്യജീവിതം ആരോഗ്യകരമായി മുന്നോട്ടു പോകണമെങ്കിൽ ഏറ്റവും അടിസ്ഥാനപരമായി ആവശ്യമുള്ള കാര്യം എന്ന് പറയുന്നത് പരസ്പരം മനസ്സിലാക്കുക വിശ്വസിക്കുക എന്നതാണ്. രണ്ടു പേരും തമ്മിൽ ചെറിയ വിട്ടുവീഴ്ച്ചകൾ ഇല്ലായെങ്കിൽ ആ ഒരു ഭാര്യ-ഭർതൃ ബന്ധത്തിന് ഒട്ടും പ്രസക്തിയില്ല. ഒരാൾ പറയുന്നത് കേട്ട് മാത്രം ചലിക്കുന്ന ഒരു പാവയെപ്പോലെ ആകരുത് രണ്ടു പേരും. എല്ലാ കാര്യവും പരസ്പ്പരം ചർച്ച ചെയ്ത് രണ്ടാൾക്കും തൃപ്തി ആണെകിൽ മാത്രം അത് മുന്നോട്ടു കൊണ്ട് പോകുക. അല്ലെങ്കിൽ വിട്ടു കളയുക. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക. ഇത് നഷ്ട്ടപ്പെടുമ്പോഴാണ് എല്ലാവരുടെയും ജീവിതത്തിൽ അസ്വാഭാവികത ഉണ്ടാകുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
ഒട്ടും പ്രതീക്ഷിക്കാതെ നടന്ന ഒരു കാര്യം ജീവിതം തന്നെ തകർക്കാൻ കരണമായാൽ എന്ത് ചെയ്യും. നമുക്കറിയാം ലോക്ഡൗൺ വന്നതോട് കൂടി ഒട്ടുമിക്ക ആളുകളുടെയും ജോലി വീട്ടിൽ ഇരുന്നു കൊണ്ടായിരുന്നു. എന്നാൽ ആ ഒരൊറ്റ കാരണം ഒരാളുടെ ജീവിതത്തിൽ വലിയൊരു വിവാദത്തിന് തിരി കൊളുത്തി എന്നതാണ് സത്യം. ലോക്ഡൗൺ സമയത്ത് ഒരു സ്പാനിഷ് റിപ്പോർട്ടർ ലൈവ് ബ്രോഡ്‍കാസ്റ്റിനായി എത്തിയതായിരുന്നു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെയായിരുന്നു ഇദ്ദേഹം ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ പങ്കെടുക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പിറകിലൂടെ ഒരു പെൺകുട്ടി നടന്നു പോകുന്നു. ഇത് എല്ലാവരും കാണുകയും ചെയ്തു. ഇതിനെ തുടർന്ന് നിരവധി അഭിപ്രായങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. എന്നാൽ ആ പെൺകുട്ടി ഇദ്ദേഹത്തിന്റെ സഹപ്രവർത്തകയായിരുന്നു. അപ്പോഴേക്കും ഇവരെ കുറിച്ചുള്ള മോശമായ വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഇദ്ദേഹത്തിന്റെ പേര് അൽഫാൻസോ എന്നും സഹപ്രവർത്തകയുടെ പേര് മാർത്താലോപ്പസ് എന്നുമായിരുന്നു.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.