നമുക്കറിയാം ചെറിയ കുഞ്ഞുങ്ങളുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുമായി യാത്ര ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ബസ്, ട്രെയിൻ, കാർ, ഫ്ലൈറ്റ് തുടങ്ങിയ മാർഗങ്ങളിൽ മുതിർന്നവർക്ക് ഏറെ ആശ്വാസം ലഭിച്ചാലും കുട്ടികൾ അസ്വസ്ഥരായിരിക്കും.കുഞ്ഞുങ്ങൾ ആയത് കൊണ്ട് തന്നെ അവരുടെ ബുദ്ധിമുട്ടുകൾ അവർക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല.അത് കൊണ്ട് തന്നെ അവരുടെ അസ്വസ്ഥതകൾ കണ്ട് നമ്മളാണ് അത് മനസ്സിലാക്കേണ്ടത്. അവർ വളരെ ചെറുതാണ് അവർക്ക് ഒന്നും സംസാരിക്കാനോ അവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനോ കഴിയില്ല. കരച്ചിലിലൂടെയും ദേഷ്യ ത്തിലൂടെയും ഒക്കെയാണ് കുഞ്ഞുങ്ങൾ അവരുടെ ബുദ്ധിമുട്ടുകൾ അവർ പ്രകടമാക്കുന്നത്.അത്തരമൊരു സാഹചര്യത്തിൽ അവർ കരയാൻ തുടങ്ങുന്നു. അങ്ങനെ കൂടുതൽ അവർ പ്രോകോപിതരാകുന്ന്. അവർ കാരണംമറ്റുള്ള സഹയാത്രികരും ബുദ്ധിമുട്ടുന്നു. അതിനേക്കാളുപരി കുട്ടികളുടെ അമ്മമാരും ഏറെ ബുദ്ധിമുട്ടുന്നു. അവർക്ക് മുലയൂട്ടുക എന്നതാണ് അവർ നേരിടുന്നഏറ്റവും വലിയ വെല്ലുവിളി. ഒരു പുരുഷ വിമാന അറ്റൻഡന്റ് കാരണം തനിക്ക് നാണക്കേടുണ്ടായ ഒരു അനുഭവം അടുത്തിടെ ഒരു സ്ത്രീ പങ്കുവെച്ചു.
യുകെ ട്രാവൽ സ്ഥാപനമായ ഇ-ഷോറിനോട് സംസാരിക്കുന്നതിനിടെയാണ് പ്രിയ എന്ന 27 കാരിയായ യുവതി തന്റെ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തുന്നത്. ഒരു ട്രാവൽ വെബ്‌സൈറ്റിന്റെ കോളത്തിനായി അവിവാഹിതരായ മാതാപിതാക്കൾ തങ്ങളുടെ ഞെട്ടിക്കുന്ന യാത്രാ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു, അതിനടിയിലാണ് പ്രിയ തന്റെ അനുഭവം പങ്കിട്ടത്.
ഒരിക്കൽ പ്രിയ തന്റെ കൊച്ചുകുട്ടിയുമായി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് കുട്ടി കരയാൻ തുടങ്ങിയപ്പോൾ പ്രിയ തൻറെ കുഞ്ഞിനെ മുലയൂട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. അങ്ങനെ അവിടെ ഇരുന്നു കൊണ്ട് തന്നെ അവൾ തൻറെ കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങി. വിമാനത്തിൽ മുലയൂട്ടുന്നതും നിയമപരമാണ്. എന്നാൽ വിമാനത്തിലെ പുരുഷ എയർ ഹോസ്റ്റസ് ഇതിനെതിരെ പ്രതികരിച്ചു.
പൊതുഗതാഗത രംഗത്ത് സ്ത്രീകൾക്ക് ഇത്തരത്തിൽ അപമാനം നേരിടേണ്ടി വരുന്നത് ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല. ഡെയ്‌ലി സ്റ്റാർ വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ഒരു ഗ്രൂപ്പിൽ ചില സ്ത്രീകൾ വിമാനത്തിൽ എങ്ങനെ മുലയൂട്ടണം എന്നതിനെക്കുറിച്ചുള്ള ചില ടിപ്സുകളും ക്ലാസുകളും എടുത്തു കൊടുക്കുന്നുണ്ട്. മുലയൂട്ടുന്നതിന് ജനൽ വശത്തെ ഇരിപ്പിടമാണ് ഏറ്റവും ഉത്തമം എന്നത് നുറുങ്ങുകളിൽ പറയുന്നുണ്ട്. വിമാനത്തിൽ ഭക്ഷണം കഴിക്കാൻ ആർക്കെങ്കിലും നാണമുണ്ടെങ്കിൽ കുഞ്ഞിന്റെ പാലും കൂടെ കൊണ്ടുപോകാമെന്ന് ഒരാൾ പറഞ്ഞു. ചില സ്ത്രീകൾ വിമാന യാത്ര നടത്തുമ്പോൾ കുട്ടികൾക്കും മുലയൂട്ടാർ ഉണ്ടെന്നും പറയപ്പെടുന്നു.