യുഎസിൽ താമസിക്കുന്ന ബ്രൂക്ക് എഡ്ഡി 2002 ൽ ഇന്ത്യയിലെത്തി. കൊളറാഡോയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഇന്ത്യയിൽ നിന്നും കുടിച്ച ചായയുടെ രുചി അവൾക്ക് വേറെ എവിടെയും ലഭിച്ചില്ല. അതിനുശേഷം 2007 ൽ ഭക്തി ചായ് എന്ന പേരിൽ ഒരു പാർട്ട് ടൈം ചായ ബിസിനസ്സ് യുവതി ആരംഭിച്ചു.
ഈ ബിസിനസിലൂടെ അവര്‍ വളരെ മെച്ചപ്പെട്ട നിലയില്‍ എത്തി തന്റെ മുഴുവൻ സമയ ജോലിയും അവസാനം ഉപേക്ഷിക്കേണ്ടിവന്നു. ശേഷം ഈ ജോലി ഒരു മുഴുവന്‍ സമയ ജോലിയായി തിരഞ്ഞെടുക്കേണ്ടി വന്നു. ഇവിടെ നിന്നാണ് എഡിയുടെ പുതിയ യാത്ര ആരംഭിച്ചത്. ഇന്ത്യൻ ചായയുടെ രുചിയുമായി അമേരിക്കയില്‍ ഇവര്‍ ഇപ്പോള്‍ പ്രശസ്തമാണ്.
ചായ വിൽക്കുന്നതിലൂടെ ബ്രൂക്ക് എഡ്ഡി 200 കോടി സമ്പാദിച്ചുവെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ചായയ്ക്ക് അടിമകളാണ്. എന്നാൽ ഒരു വിദേശി ഇന്ത്യന്‍ ചായ വിറ്റ് കോടികൾ സമ്പാദിച്ചിരിക്കുകയാണിവിടെ. ഈ ജോലി പ്രാവര്‍ത്തികമാക്കുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. പക്ഷേ യുവതിയുടെ കഠിനമായ അദ്വാനം മൂലം അവര്‍ വിജയിച്ചു.
ഒരു കമ്പനി ആരംഭിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ബ്രൂക്ക് ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. തുടർന്ന് ചായയുടെ ജനപ്രീതി സാവധാനത്തിൽ വളർന്നു ഈ വർഷം അവരുടെ ബിസിനസ്സ് ഏകദേശം 45 കോടി രൂപയിലെത്തി. ചായ മാത്രം വിൽക്കുന്നതിലൂടെ അദ്ദേഹം അമേരിക്കയിൽ ഈ 11 വർഷത്തിനിടെ ഏകദേശം 228 കോടി സമ്പാദിച്ചിരിക്കുന്നു. ബ്രൂക്കിന്റെ ഭക്തി ചായ അമേരിക്കയിൽ വളരെ ജനപ്രിയമാണ്. അവിടത്തെ ആളുകൾ ബ്രൂക്കിന്റെ ചായ ദിനംപ്രതി കുടിക്കുന്നു.