മാറിവരുന്ന നമ്മുടെ ജീവിതശൈലി നിരവധി രോഗങ്ങളിലേക്കാണ് നയിക്കുന്നത്.തെറ്റായ ഭക്ഷണശീലങ്ങൾ, മന്ദഗതിയിലുള്ള ജീവിതശൈലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയവ പലപ്പോഴും അമിത ഭാരത്തിലേക്ക് നയിക്കുന്നു. ശരീരഭാരംbപൊണ്ണത്തടിയായി മാറുന്ന ഒരവസ്ഥയിലേക്ക് എത്തുമ്പോഴാണ് പലരും തങ്ങളുടെ ഭാരത്തെക്കുറിച്ച് ബോധവാന്മാരാകുന്നത് അത് കുറക്കാനുള്ള പരിഹാരങ്ങൾ തേടുന്നതും.ഇതിനുശേഷം അവർ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നു. അതിൽ ചുരുക്കം ചിലയാളുകൾ മാത്രമാണ് നല്ലൊരു രീതി പിന്തുടരുന്നത്. ഭൂരിഭാഗം ആളുകളും പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അടുത്തിടെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീകളിൽ ഒരാൾ 226 കിലോ (500 പൗണ്ട്) കുറഞ്ഞു. ഇത്രയധികം തടി കുറഞ്ഞതോടെ അവരെ അറിയുന്ന ആർക്കും തന്നെ അവരെ തിരിച്ചറിയാനാകുന്നില്ല. ആരാണ് ഈ സ്ത്രീ?എങ്ങനെയാണ് ഇത്രയധികം ഭാരം കുറച്ചത്? ആ സ്ത്രീയെ കുറിച്ചാണ് ഇന്ന് നമ്മൾ പറയുന്നത്.
മിസിസിപ്പിക്കാരിയായ 32 വയസ്സ് പ്രായമുള്ള ക്രിസ്റ്റീന ഫിലിപ്പ് 226 കിലോയോളം ഭാരമാണ് കുറച്ചത്. കുട്ടിക്കാലം മുതൽ ക്രിസ്റ്റീനയ്ക്ക് തൻറെ ഭാരം വല്ലാത്ത വെല്ലുവിളിയായിരുന്നു. അവൾക്ക് 12 വയസ്സുള്ളപ്പോൾ മാത്രം അവളുടെ ഭാരം 136 കിലോ ആയിരുന്നു. പ്രായം കൂടുന്നതിനനുസരിച്ച് കാലക്രമേണ ഭാരവും വർദ്ധിച്ചുകൊണ്ടിരുന്നു.
അങ്ങനെ 22 വയസ്സായപ്പോൾ അവളുടെ ഭാരം 317 കിലോയായി വർദ്ധിച്ചു. ഫാസ്റ്റ് ഫുഡ് കൂടുതൽ കഴിച്ചതിനാൽ അവളുടെ ഭാരം കൂടിയിരുന്നു. എന്നാൽ ഇപ്പോൾ അവൾ ഫിറ്റാണ്. ഏകദേശം 2 വർഷമെടുത്തു ക്രിസ്റ്റീനിക്ക് തൻറെ വണ്ണം കുറയ്ക്കാൻ. ശരീരഭാരം കുറച്ചതിന് ശേഷം മാത്രമാണ് ക്രിസ്റ്റീന തന്റെ ആദ്യത്തെ കുട്ടിക്ക് 2021ലും രണ്ടാമത്തെ കുട്ടിക്ക് 2022 സെപ്റ്റംബറിലും ജന്മം നൽകിയത്. മക്കൾ രണ്ടുപേരും ആരോഗ്യവാന്മാരാണ്.
ഗ്യാസ്ട്രിക് ബൈപാസ് സർജറിക്ക് വിധേയയാകുന്നതിന് മുമ്പ് ക്രിസ്റ്റീനയ്ക്ക് നടക്കാൻ പോലും കഴിയുമായിരുന്നില്ലെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. തൻറെ മാതാപിതാക്കൾക്കും ഭർത്താവ് ജാക്കിനുമൊപ്പമാണ് ക്രിസ്റ്റീന താമസിച്ചിരുന്നത്. എന്നാൽ ഗ്യാസ്ട്രിക് ബൈപാസ് സർജറിക്ക് വിധേയയായപ്പോൾ ക്രിസ്റ്റീനയുടെ ഭർത്താവ് അവളെ ഒട്ടും പിന്തുണക്കാതെ മോശമായി പെരുമാറിയത് അവരുടെ മാനസികാരോഗ്യത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. അതിനുശേഷം ക്രിസ്റ്റീന ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുകയും ചെയ്തു.
2012 ൽ “മൈ 600 പൗണ്ട് ലൈഫ്” എന്ന ടിവി ഷോയിലാണ് ക്രിസ്റ്റീന തന്റെ ജീവിതകഥ ആദ്യമായി പറയുന്നത്. ഇതിനുശേഷം അവർ ഗ്യാസ്ട്രിക് സർജറി നടത്തുകയായിരുന്നു. അതിനുശേഷം ക്രമേണ ശരീരഭാരം കുറയ്ക്കുകയും ചെയ്തു. ദ മിററിനോട് സംസാരിച്ച ക്രിസ്റ്റീനയുടെ വാക്കുകൾ ഇങ്ങനെ “എനിക്ക് 22 വയസ്സുള്ളപ്പോൾ എന്റെ ഭാരം 317 കിലോ ആയിരുന്നു. ഇതുമൂലം ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് മാറാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. കുറച്ച് ചുവടുകൾ നടന്നാൽ പോലും എനിക്ക് ശ്വാസം മുട്ടുന്നത് പതിവായിരുന്നു. അമിതഭാരം കാരണം വാഷ്റൂമിൽ പോലും പോകാൻ കഴിയാതെ 2 വർഷത്തോളം കിടപ്പിലായിരുന്നു.
“എന്റെ കുട്ടിക്കാലത്ത് എനിക്ക് എപ്പോഴും വിശപ്പ് തോന്നുമായിരുന്നു. അതിനാൽ എന്റെ മാതാപിതാക്കൾ എനിക്ക് ലഘുഭക്ഷണമായി ഫാസ്റ്റ് ഫുഡ് ആണ് കൂടുതലും നൽകിയിരുന്നത്. അമിതഭാരമായിരുന്നിട്ടുകൂടിയും തൻറെ മാതാപിതാക്കൾ ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിൽ നിന്നും എന്നെ വിലക്കിയിരുന്നില്ല.
ശരീരഭാരം എങ്ങനെ കുറയ്ക്കും എന്ന കാര്യത്തിൽ ക്രിസ്റ്റിന വളരെ നിരാശയായിരുന്നു. അതിനായിഅവൾ ഒരു ഡോക്ടറെ സമീപിച്ചു. വണ്ണം കുറച്ചില്ലെങ്കിൽ ഓപ്പറേഷനും ബുദ്ധിമുട്ടാകുമെന്ന് ഡോക്ടർ പറഞ്ഞു. ഇതിനുശേഷം ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശരീരഭാരം കുറയ്ക്കുകയും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും പിന്നീട് ക്രമേണ ശരീരഭാരം കുറയ്ക്കുകയും ചെയ്തു.
ക്രിസ്റ്റീന പറഞ്ഞു, “ഭാരം കുറയ്ക്കാൻ അവൾ ശസ്ത്രക്രിയയ്ക്ക് വിധേയയായി എങ്കിലും അതിനുശേഷം അവളുടെ ഭാരം വീണ്ടും വർദ്ധിക്കുമോ എന്ന് ആലോചിച്ച് അവൾ ആശങ്കപ്പെടാൻ തുടങ്ങി. അങ്ങനെ സർജറിക്ക് ശേഷം അവൾക്ക് വല്ലാത്ത ഉത്കണ്ഠയും വിഷാദവും ഉണ്ടാകാൻ തുടങ്ങി. അതിനായി ക്രിസ്റ്റീന ഒരു തെറാപ്പി എടുത്തു. എന്നാൽ ഇപ്പോൾ വിഷാദത്തിൽ നിന്നെല്ലാം പൂർണ്ണമായും അതിജീവിച്ചിരിക്കുന്നു.”എനിക്ക് വളരെ ഊർജ്ജസ്വലത തോന്നുന്നു. എനിക്ക് ശാരീരിക പ്രവർത്തനങ്ങൾ എല്ലാം നടത്താൻ കഴിയുന്നുണ്ട്. നടക്കാം, ക്ഷീണം തോന്നുന്നില്ല. ശരീരഭാരം കുറയ്ക്കാൻ ഞാൻ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ചെയ്യുന്നു.”എന്ന് ക്രിസ്റ്റീന പറയുന്നു.
എന്താണ് ഗ്യാസ്ട്രിക് ബൈപാസ് സർജറി എന്ന് നോക്കാം.
ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയെ വൈ ബൈപാസിൽ റൗക്സ് എന്നും വിളിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഈ ശസ്ത്രക്രിയ ഉപയോഗിക്കുന്നു. ഈ ശസ്ത്രക്രിയയിൽ ഒരു പൈപ്പ് വഴി ചെറുകുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന ആമാശയത്തിന് സമീപം ഒരു സഞ്ചി സ്ഥാപിക്കുന്നു. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ആ ഭക്ഷണം നമ്മുടെ ആമാശയത്തിലേക്ക് പോകാതെ ഈ ഭക്ഷണ പൈപ്പിലൂടെ കടന്നുപോകുകയും തുടർന്ന് ആഗിരണം ചെയ്യുന്നതിനായി ചെറുകുടലിലേക്ക് പോകുകയും ചെയ്യുന്നു. അതേ സമയം ആമാശയത്തിൽ നിന്ന് ഭക്ഷണം ദഹിപ്പിക്കുന്ന എൻസൈമുകളും ആ സഞ്ചിയിൽ പ്രവേശിക്കുകയും ഭക്ഷണം ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നു.
പൗച്ചിന്റെ വലിപ്പം ചെറുതായതിനാൽ അൽപം കഴിച്ചാൽ വയർ നിറഞ്ഞതായി അനുഭവപ്പെടുകയും ഭാരം പെട്ടെന്ന് കുറയുകയും ചെയ്യും. ഈ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരഭാരത്തിന്റെ 70 ശതമാനവും കുറയ്ക്കാൻ കഴിയുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ധൈര്യം ദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത രോഗിയുടെ അവസ്ഥ കണ്ട് ഡോക്ടർമാർ തന്നെയാണ് അവർക്ക് ഈ ശസ്ത്രക്രിയ നിർദ്ദേശിക്കുന്നത്. നിരവധി മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഈയൊരു സർജറി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.