ഇന്ത്യക്കാരുടെ ബുദ്ധിയെ പറ്റി പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കാരണം അത്രത്തോളം മികച്ച രീതിയിലാണ് ഓരോ കാര്യങ്ങളിലും അവരോരോ തീരുമാനങ്ങളെടുക്കുന്നത്. കൂടുതൽ ആളുകൾക്കും ഇഷ്ടം എപ്പോഴും ഷവറിലോക്കെ കുളിക്കുവാനായിരിക്കും. എന്നാൽ പലരുടേയും ജീവിത സാഹചര്യങ്ങൾ കൊണ്ട് എല്ലാവർക്കും ഷവർ ഒന്ന് ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ ഇവിടെ അതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ഒരു വ്യക്തി. ഒരു മിനറൽ വാട്ടറിൻറെ കുപ്പിക്കുള്ളിൽ കുറെ സുഷിരങ്ങൾ ഇട്ടതിനുശേഷം ഷവറിൽനിന്നും കുളിക്കുന്ന ഒരു രീതിയുണ്ടാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വളരെ പെട്ടെന്നായിരുന്നു ഈ ഒരു വീഡിയോ വൈറലായി മാറിയിരുന്നതെന്ന് മനസിലാക്കാൻ കഴിയും.
ഇനി ഓടിക്കുന്നത് സൈക്കിൾ ആണെന്നോർത്ത് നാണക്കേടൊന്നും വരേണ്ട കാര്യമില്ല. സൈക്കിളിന്റെ ഹാൻഡിൽ വരുന്നത് കാറിൻറെ ആണെന്ന് മാത്രം. ഒരു വമ്പൻ മേക്കൊവറിലാണ് ഇവിടെ സൈക്കിൾ എത്തിയിരിക്കുന്നത്. ഇത് കാണുമ്പോൾ തന്നെ ഈ ബുദ്ധിയൊക്കെ ആരുടെ തലയിൽ നിന്നും വരുന്നുവെന്ന് ഒന്നു ചിന്തിച്ചു പോകും. കാറിലാണ് യാത്ര ചെയ്യുന്നതെന്ന ഒരു ഓർമ്മയിൽ ഈ സൈക്കിളിൽ യാത്ര ചെയ്യുവാനും സാധിക്കും.
മൊബൈൽ ഫോണുകൾ എന്ന് പറയുന്നത് ഇന്ന് ജീവിതത്തിൻറെ അനിവാര്യതയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാവരും സെൽഫികളും മറ്റും എടുക്കുകയും ചെയ്യും. എന്നാൽ കൂടുതൽ ആളുകൾക്കും സെൽഫി സ്റ്റിക്കുകൾ ഉണ്ടായിരിക്കില്ല, ഇതിപ്പോൾ സെൽഫികളുടെ കാലമാണല്ലോ, ഇപ്പോൾ ഒരു കർഷകരാണ് ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതെങ്കിൽ അദ്ദേഹത്തിന് പെട്ടെന്ന് ഒരു സെൽഫി എടുക്കണമെങ്കിൽ സെൽഫി സ്റ്റിക്ക് ആവശ്യമൊന്നുമില്ല, ഉപയോഗിക്കുന്ന തൂമ്പയിലേക്ക് മൊബൈൽ ഫോൺ ഒന്ന് റബ്ബർ ബാൻഡ് ഉപയോഗിച്ച് ഘടിപ്പിച്ച വയ്ക്കുക. അതിനുശേഷം നല്ല സൂപ്പർ സെൽഫി സ്റ്റിക്ക് റെഡിയായി എന്ന് പറഞ്ഞാൽ മതി. ഇതിനു വേണ്ടി സെൽഫി സ്റ്റിക്ക് വാങ്ങി പണം കളയേണ്ട കാര്യമില്ല. ഒരു പക്ഷെ അദ്ദേഹം ഉദ്ദേശിച്ചതു പോലെ തന്നെ നമ്മൾ എല്ലാ കാര്യങ്ങളും സൂക്ഷിക്കുന്നവരാണ്. അതുപോലെ തന്നെ നമ്മുടെ മൊബൈൽ ഫോണും നമ്മൾ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
മൊബൈൽ മോഷ്ടാക്കളോക്കെ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് കൂടുതലായും ഇത് സൂക്ഷിക്കേണ്ടിയിരിക്കുന്നു. മൊബൈൽഫോൺ പൂട്ടി സൂക്ഷിക്കുന്ന ഒരു വ്യക്തിയെ കാണാൻ സാധിക്കും. ഇയാളുടെ പാന്റിന്റെ പോക്കറ്റുമായാണ് ഈ മൊബൈൽ ഫോൺ ഘടിപ്പിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ഇത് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഈ ബുദ്ധിയൊക്കെ അഭിനന്ദിക്കേണ്ടിരിക്കുന്നു.