തിരുവനന്തപുരം എന്ന നാടിനെ പറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തിരുവനന്തപുരം ജില്ല നമ്മുടെ തലസ്ഥാനം മാത്രമല്ല.
അതിനുമപ്പുറം തിരുവനന്തപുരം ജില്ലയെ വിശേഷിപ്പിക്കുന്നത് തന്നെ ശ്രീപദ്മനാഭന്റെ മണ്ണ് എന്നാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ല പ്രത്യേകമായ അനുഗ്രഹം ലഭിച്ച സ്ഥലമാണെന്ന് തന്നെയാണ് ഐതിഹ്യങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതലായി ഉയർന്നു കേൾക്കുന്ന ഒരു പേര് ബി നിലവറയെ പറ്റിയാണ്. അതിനുള്ളിൽ അമൂല്യങ്ങളായ പല കാര്യങ്ങളും ഉണ്ട് എന്നാണ് അറിയുന്നത്. അമൂല്യങ്ങളായ നിധികൾ കൂടിയിരിക്കുന്ന ഒരു സ്ഥലം തന്നെയാണ്.
രാജകുടുംബം ഈ നിധികൾ എന്തൊക്കെയാണെന്ന് ഇതുവരെ തുറന്നു പറയുവാൻ സമ്മതിച്ചിട്ടില്ല എന്നതാണ് സത്യം. അങ്ങനെയൊരു ഘട്ടത്തിലാണ് ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ സാമ്പത്തിക കണക്കെടുപ്പ് നടത്തുവാൻ തീരുമാനിക്കുന്നത്. എന്തൊക്കെ അമൂല്യങ്ങളായ വസ്തുക്കളാണ് ഇതിൽ ഉള്ളത് എന്ന് അറിയുവാൻ ആയിരുന്നു അങ്ങനെ ഒരു തീരുമാനം വന്നത്. ഈ തീരുമാനത്തെ പൂർണമായും രാജകുടുംബം എതിർത്തിരുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് എന്നുപറയുന്നത് രാജകുടുംബത്തിന്റെ പൂർണമായ അവകാശമാണെന്നും, പൊതുജനങ്ങൾ അത് അറിയേണ്ടതില്ല എന്നുമൊക്കെയാണ് ആയിരുന്നു രാജകുടുംബത്തിന്റെ വാദം. അതോടൊപ്പം അവരോരു കാര്യം പറഞ്ഞു ബി നിലവറ വളരെയധികം നിർബന്ധപൂർവം നിങ്ങൾ തുറക്കുകയാണ് എന്നുണ്ടെങ്കിൽ തിരുവനന്തപുരം ജില്ല മുഴുവൻ വെള്ളത്തിൽ ആകുമെന്ന്..
തിരുവനന്തപുരം ജില്ലയെ രക്ഷിക്കുവാൻ പിന്നെ ശ്രീപത്മനാഭന് പോലും സാധിക്കില്ല എന്ന്. എന്തുകൊണ്ടായിരുന്നു അവർ അങ്ങനെ സംസാരിച്ചത്….? ബി നിലവറ തുറക്കുകയാണെങ്കിൽ എന്താണ് സംഭവിക്കുക….? ബി നിലവറ തുറന്നാൽ എങ്ങനെയാണ് തിരുവനന്തപുരം ജില്ല വെള്ളത്തിലായി പോകുന്നത്….? ഇവര് പറയുന്ന ഒരു കാരണം എന്നാൽ ഈ നിലവറയ്ക്ക് താക്കോൽ ഇല്ല എന്നാണ്. താക്കോൽ ഇല്ലാതെ പിന്നെ എങ്ങനെയാണ് ബി നിലവറ തുറക്കാൻ കഴിയുക….?ഒരു പ്രത്യേക ശ്ലോകം ചൊല്ലി അതിന്റെ വൈബറേഷന്റെ അടിസ്ഥാനത്തിൽ മാത്രമേ തുറക്കുകയുള്ളൂ എന്നാണ് അവർ പറയുന്നത്. അല്ലാതെ ബി നിലവറ എങ്ങനെയെങ്കിലും തുറക്കാൻ ശ്രമിക്കുകയാണെങ്കിൽ വലിയ അപകടമായിരിക്കും സംഭവിക്കുക.
ചൊല്ലുന്ന ശ്ലോകത്തിന്റെ വൈബ്രേഷന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ബി നിലവറയുടെ താക്കോൽ എന്നു പറയുന്നത്. പത്മനാഭന് വേണ്ടിയുള്ള ആ ശ്ലോകമാണ് നിലവറയുടെ താക്കോൽ. ഇനി ആരെങ്കിലും ബലം ഉപയോഗിച്ച് b നിലവറ തുറന്നു എന്ന് തന്നെ ഇരിക്കട്ടെ, പിന്നീട് സംഭവിക്കുന്നത് വേദനിപ്പിക്കുന്ന കാര്യങ്ങൾ ആയിരിക്കും. അതായത് ബി നിലവറയുമായി സംയോജിപ്പിച്ചുകൊണ്ട് കുറെ വാതിലുകൾ കൂടിയാണ് അവിടെയുള്ളത്. അതിൽ ഒരു വാതിൽ കടലും ആയും മറ്റൊരു വാതിൽ പല ജലാശയങ്ങളും ആയും സംയോജിച്ച് ഇരിക്കുകയാണ്. നിർബന്ധപൂർവ്വം തുറക്കുമ്പോൾ വാതിലുകളെല്ലാം തുറക്കപ്പെടും എന്നാണ് രാജകുടുംബം പറയുന്നത്.
തുറക്കുന്നതോടെ കടലിൽ നിന്നും മറ്റു ജലാശയങ്ങളിൽ നിന്നുമൊക്കെയുള്ള ജലം ഈ നിലവറയുടെ ഉള്ളിലേക്ക് കയറുകയും അതോടൊപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ വെള്ളത്തിനടിയിൽ ആകുവാനുള്ള രീതിയിലേക്ക് മാറുകയും ചെയ്യും എന്നും അവർ പറയുന്നുണ്ട്. ഈയൊരു കാരണം കൊണ്ടാണ് ബി നിലവറ തുറക്കാൻ പാടില്ല എന്ന് ഇവർ പറയുന്നത്. ഈ കാരണം കോടതിയിലും ഇവർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് രാജകുടുംബത്തിന് ബി നിലവറ തുറകാത്തിരിക്കാനുള്ള സ്റ്റേ ലഭിച്ചത്. ബി നിലവറ ഒരിക്കലും തുറന്നിട്ടില്ലെ എന്നാണ് ചോദ്യമെങ്കിൽ ഒരിക്കൽ തുറന്നിരുന്നു, എന്തിനുവേണ്ടിയാണ് എന്ന് വളരെ വ്യക്തമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.