ഇന്ന് ഡിസൈനുകളുടെ ലോകത്ത് അമ്പരിപ്പിക്കുന്ന സൃഷ്ട്ടികളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ചില ഡിസൈനുകൾ കാണുമ്പോൾ നമ്മുടെ കണ്ണുകൾക്ക് പോലും വിശ്വസിക്കാൻ കഴിയില്ല. അത്രയ്ക്ക് മനോഹരമാണ് അവ. ചില വസ്തുക്കൾ കാണുമ്പോൾ നമ്മൾ ചിന്തിക്കാറില്ലേ? ഇതൊക്കെ ആരാണാവോ ഉണ്ടാക്കിയതെന്ന്. അത്തരത്തിൽ വിചത്രമായ ചില വസ്തുക്കളെ കുറിച്ചാണ് ഈ പോസ്റ്റിൽ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
വാക്കി ടാൽകി. ഏറ്റവും മോശപ്പെട്ട ബിൽഡിങ് ഡിസൈൻ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഇത് 2015ൽ കാർബംഗിൾ കപ്പ് അവാർഡ് സ്വന്തമാക്കിയ ഒരു ഭീമൻ കെട്ടിടമാണിത്. മുപ്പത്തിയേഴ് നിലകളുള്ള ഈ ഭീമൻ കെട്ടിടം സ്ഥിതി ചെയ്യുന്നത് ലണ്ടനിലാണ്. ഈ കെട്ടിടത്തിന്റെ വലിയൊരു പോരായ്മ എന്ന് പറയുന്നത് ഇതിന്റെ ഗ്ലാസ് ജനലുകളാണ്. ഇത് സൂര്യപ്രകാശത്തെ തീവ്രമായി പുറന്തള്ളപ്പെടുന്നു. ഇതുമൂലം ഈ കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരിക്കുന്നവാഹനങ്ങളുടെ സീറ്റും മാറ്റു ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമായി മാറി.
ബെന്റ്ലി ആൻഡ് ഈഗോ. ലൈഫ് സ്റ്റെയിൽ ബ്രാൻഡായ ഈഗോയും കാർ കമ്പനിയായ ബെൻലിയും ചേർന്ന് ഒരു ആഡമ്പര ലാപ് ടോപ്പിനു 2018ൽ രൂപം നൽകി. ഇത് ലോകത്തിലെ ഏറ്റവും വില കൂടിയ ലാപ്ടോപ്പ് എന്നായിരുന്നു അറിയപ്പെട്ടത്. ഇരുപതിനായിരം ഡോളറായിരുന്നു ഇതിനു വേണ്ടി ചിലവഴിച്ചത്. ലെതർ കൊണ്ട് തുന്നിയ കെയ്സും വൈറ്റ് ഗോൾഡ് കൊണ്ട് നിർമ്മിച്ച ഫ്രയിമും കൂടി ആയപ്പോൾ പുറത്ത് നിന്ന് നോക്കുമ്പോൾ നല്ല ആഡംബര വസ്തു തന്നെയായിരുന്നു. എന്നാൽ, അതിനു ആഡംഭരം എന്നല്ലാതെ മറ്റൊരു ഉപകാരമൊന്നും ഉണ്ടായിരുന്നില്ല. ആകെ 2ജിബി റാമും 12 ഇഞ്ചു മാത്രം വലിപ്പമുള്ള സ്ക്രീനും മാത്രമുള്ള ഈ ലാപ്ടോപ്പ് അമിത വിലയുള്ള പേപ്പർ വെയിറ്റ് എന്നാണു പൊതുവെ പറഞ്ഞിരുന്നത്.
ഇതുപോലെയുള്ള മറ്റു മോശം ഡിസൈനുകളെ കുറിച്ചറിയാനായി താഴെയുള്ള വീഡിയോ കാണുക.