മെക്സിക്കോയിൽ നിന്നുള്ള ഒരു വിവാഹിതൻ അയൽവാസിയായ ഒരു സ്ത്രീയുമായി ബന്ധപ്പെടാൻ വീടിനടിയിൽ ഒരു തുരങ്കം പണിതു. അയല്‍വാസിയായ യുവതി ഭർത്താവിനൊപ്പമാണ് വീട്ടിൽ താമസിക്കുന്നത്. എന്നാൽ യുവതിയുടെ ഭർത്താവ് ജോലിക്ക് പോയപ്പോൾ കാമുകൻ തുരങ്കത്തിലൂടെ പതിവായി വീട്ടിലെത്തും.
ഡെയ്ലി മെയിൽ റിപ്പോർട്ട് അനുസരിച്ച് കാമുകന്റെ പേര് ആൽബർട്ടോ എന്നാണ്. മെക്സിക്കോയിലെ ടിജുവാന പ്രദേശത്താണ് ആൽബർട്ടോ താമസിക്കുന്നത്. അയൽവാസിയായ പമേലയുടെ വീട്ടിലേക്ക് പോകാൻ അദ്ദേഹം ഒരു രഹസ്യ തുരങ്കം രൂപകൽപ്പന ചെയ്തിരുന്നു.
പമേലയുടെ ഭർത്താവ് ജോർജ് ജോലി കഴിഞ്ഞ് നേരത്തേ വീട്ടിലേക്ക് മടങ്ങുകയും തുടർന്ന് കാമുകനോടൊപ്പം ഭാര്യയെ പിടിക്കുകയും ചെയ്തതാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആൽബർട്ടോ ഒരു കട്ടിലിന് പിന്നിൽ ഒളിച്ചിരിക്കുന്നതായി ഭർത്താവ് ശ്രദ്ധിച്ചു. തുടർന്ന് അയാൾ അപ്രത്യക്ഷനാവുകയും ചെയ്തു. ജോർജ്ജ് ആൽബെർട്ടോയെ കിടപ്പുമുറിയിൽ വളരെനേരം തിരഞ്ഞെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.
ആൽബെർട്ടോ വീട്ടിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായതിനുശേഷം. കട്ടിലിനടിയിൽ പരിശോധിച്ചപ്പോള്‍ ഒരു തുരങ്കം കണ്ടെത്തുകയും ജോർജ്ജ് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അത് കണ്ട ശേഷം ജോര്‍ജ് ഞെട്ടിപ്പോയി. ജോർജ് ടണലിൽ കയറിയപ്പോൾ അദ്ദേഹം ആൽബർട്ടോയുടെ വീട്ടിലെത്തി. പിടികൂടിയതിനുശേഷം ഈ കാര്യത്തെക്കുറിച്ച് തന്റെ ഭാര്യയോട് പറയരുതെന്ന് ആൽബർട്ടോ ജോർജ്ജിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ജോർജ്ജ് അത് മുകവിലയ്ക്കെടുത്തില്ല ഇരുവരും തർക്കിക്കാൻ തുടങ്ങുകായും ശേഷം കലഹം രൂക്ഷമായപ്പോൾ പോലീസ് വന്ന് കേസ് കൈകാര്യം ചെയ്യേണ്ടി വന്നു.