യുവതി പശുവിനെ വിവാഹം കഴിച്ചു. കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ലോകത്ത് ഇപ്പോഴും ധാരാളം ആളുകൾ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ട്. ഒരു വ്യക്തി മരിച്ചതിന് ശേഷം വീണ്ടും ജനിക്കുമെന്ന് ചില ആളുകൾ വിശ്വസിക്കുന്നു. കംബോഡിയയിൽ നിന്നുള്ള ഒരു സ്ത്രീയും ഇതുപോലെ വിശ്വസിക്കുന്നുണ്ട്. ഇങ്ങനെ വിശ്വസിക്കുന്ന കാരണത്താല്‍ ആണ് ഈ സ്ത്രീ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഈ സ്ത്രീ ഒരു പശുവിനെ വിവാഹം കഴിച്ചു. ആ പശു തന്റെ മരിച്ചു പോയ ഭർത്താവിന്‍റെ പുനർജന്മമാണെന്നാണ് ഈ സ്ത്രീ വിശ്വസിക്കുന്നത്.

ഈ അതുല്യ വിവാഹം ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. യുവതിയുടെ ഈ നടപടിയിൽ ആളുകൾ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ മരിച്ച ഭർത്താവിനെപ്പോലെയാണ് പശുവിന്റെ എല്ലാ സ്വഭാവങ്ങളും എന്ന് സ്ത്രീ വിശ്വസിക്കുന്നു. കംബോഡിയയിലെ ക്രാതി പ്രവിശ്യയിലാണ് ഈ സ്ത്രീ താമസിക്കുന്നത്. 74 വയസ്സുള്ള ഈ സ്ത്രീ ഈ അതുല്യമായ വിവാഹത്തിലൂടെ അവരുടെ പ്രദേശത്ത് പ്രശസ്തയായി.

Woman Marries Cow
Woman Marries Cow

ഖിം ഹാങ് എന്നാണ് സ്ത്രീയുടെ പേര്. പശു ജനിക്കുമ്പോൾ ആ സ്ത്രീയോടൊപ്പം ധാരാളം സമയം ചിലവഴിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ പശു സ്ത്രീയുടെ കൈയും മുഖവും നക്കുമായിരുന്നു. പലതവണ പശു ആ സ്ത്രീയുടെ മുഖത്ത് ചുംബിക്കാറുണ്ടായിരുന്നു. തന്റെ ഭർത്താവിനെപ്പോലെ പശുവും തന്നെ സ്നേഹിക്കുന്നുവെന്ന് സ്ത്രീ വിശ്വസിക്കുന്നു. പശുവിന് തന്നോടുള്ള വാത്സല്യം കണ്ടപ്പോളാണ്ഖിം ഹാങ്ങിന് മനസ്സിലായത്. പശുവിന്റെ രൂപത്തിൽ തിരിച്ചെത്തിയത് മറ്റാരുമല്ല തന്റെ ഭർത്താവാണെന്ന്.

ആ സ്ത്രീയുടെ മക്കൾ പോലും ഇപ്പോൾ വിശ്വസിക്കുന്നത് അവരുടെ പിതാവ് പശുവായി ജനിച്ചുവെന്നാണ്. അതുകൊണ്ട് തന്നെ അവർ പശുവിനും ധാരാളം സേവനങ്ങൾ ചെയ്യുന്നു. അതേ സമയം ആ സ്ത്രീ പശുവിനെ ഭർത്താവായി സ്നേഹിക്കുന്നു. സ്ത്രീയുടെ കൂടെ പശു ഒരുമിച്ച് താമസിക്കുന്നു. ഇതുമാത്രമല്ല. തന്റെ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭർത്താവ് ഉപയോഗിച്ചിരുന്ന തലയിണയും പശുവിന് ഈ സ്ത്രീ നൽകിയിട്ടുണ്ട്.

അതേസമയം തന്റെ മക്കളോട് തന്‍റെ മരണശേഷം പശുവിനെ അച്ഛനെപ്പോലെ സ്നേഹിക്കണമെന്നും സ്ത്രീ പറഞ്ഞിട്ടുണ്ട്.കൂടാതെ ഒരിക്കലും പശുവിനെ വില്‍കരുതെന്നും നല്ല ഭക്ഷണം കൊടുക്കണമെന്നും യുവതി കുട്ടികളോട് പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ പശു ചത്താൽ മനുഷ്യനെപ്പോലെ ദഹിപ്പിക്കുകയും വേണം എന്നും ഈ സ്ത്രീ പറഞ്ഞു.