പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ ശാരീരിക ക്ഷമത വളരെ പ്രധാനമാണ്. കാരണം ഇത് നിങ്ങളുടെ ശരീരത്തെ ആരോഗ്യത്തോടെയും ഉയര്‍ന്ന പ്രതിരോധശേഷിയോടെ നിലനിർത്തും മാത്രമല്ല നിങ്ങളുടെ മനസ്സിനും ശരീരത്തിലും ഉന്മേഷം നല്‍കുകയും പുത്തന്‍ ഊര്‍ജം നൽകുകയും ചെയ്യുന്നു. സ്ത്രീകൾ മുതൽ മുതിർന്നവർ വരെ എല്ലാവരും അവരുടെ ശാരീരികക്ഷമതയിൽ ശ്രദ്ധ ചെലുത്തുന്നതിന്റെ കാരണം ഇതാണ്. ചിലർ ജിമ്മിൽ വര്‍ക്ക്‌ഔട്ട് ചെയ്യുന്നു മറ്റുചിലർ ശരീരം ഫിറ്റ് ആയി തുടരാൻ ഓട്ടം, യോഗ എന്നിവ അവലംബിക്കുന്നു. സോഷ്യൽ മീഡിയയ്ക്ക് ഒരാളെ ഒറ്റരാത്രികൊണ്ട് താരമാക്കാനും അതുപോലെതന്നെ ഒരാളെ താഴ്ത്താനും കഴിയും. ആളുകൾക്ക് വളരെയധികം ഇഷ്‌ടപ്പെടുന്ന നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പുറത്തുവരാറുണ്ട്. അത്തരമൊരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറലാകുകയാണ്. നിരവധി ഫിറ്റ്നസ് പ്രേമികളും അവരുടെ വ്യായാമ വീഡിയോകൾ ഇൻസ്റ്റാഗ്രാം റീലിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഇൻസ്റ്റാഗ്രാമില്‍ ഒരു പെൺകുട്ടി സാരി ധരിച്ച് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വ്യായാമം ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
ഈ വീഡിയോ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയര്‍ ചെയ്യപ്പെടുന്നു. ഇതിൽ ഒരു യുവതി ചുവന്ന സാരിയിൽ ഗ്യാസ് സിലിണ്ടറുമായി വ്യായാമം ചെയ്യുന്നത് കാണാം. തന്റെ ബയോയിലെ ഒരു ആർട്ടിസ്റ്റ്, ഫിറ്റ്നസ് കൺസൾട്ടന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷെയ്‌ലി ചിക്കരയുടേതാണ് ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ട് . ഇൻസ്റ്റയിൽ 2,88,000 ആളുകൾ ഇപ്പോള്‍ ശൈലിയെ ഇൻസ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.