ഒരു അമ്മയാകുക അല്ലെങ്കിൽ അച്ഛനാകുക എന്നത് എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം നിറഞ്ഞ നിമിഷമാണ്. അത് കൊണ്ട് തന്നെ ഒരു കുഞ്ഞിന് ഗർഭം ധരിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മറ്റൊരു മൂല്യം നിറഞ്ഞ കാര്യമില്ല. ഒരുപാട് വർഷങ്ങളോളം കാത്തിരുന്നിട്ട് അച്ഛനമ്മമാർ ആകുന്ന എത്രയെത്രയാളുകൾ ഉണ്ട്. അപ്പോൾ അതിന് എത്രത്തോളം മഹത്വമുണ്ട് എന്ന് ഒന്നു ചിന്തിച്ചു നോക്കൂ. എന്നാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു കുഞ്ഞിന്റെ മാതാപിതാക്കൾ ആകുക എന്നത് വളരെ അത്ഭുതപ്പെടുത്തുന്ന ഒന്നല്ലേ. അതും പ്രായപൂർത്തി ആകുന്നതിനു മുമ്പ് തന്നെ. അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളായ ലോകത്തിലെ ചില വ്യക്തികളെ പരിചയപ്പെടാം.
ആദ്യമായി ലീന മാഴ്‌സില മഡീന എന്ന കൊച്ചു പെൺകുട്ടി അമ്മയായ സംഭവം നോക്കാം. ലീന മാഴ്‌സില മഡീന എന്ന പെറൂവിയൻ പെൺകുട്ടിയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന് വിശേഷിപ്പിക്കുന്നത്. ലീന ഒരു കുഞ്ഞിന്റെ അമ്മയാകുമ്പോൾ അവളുടെ പ്രായം വെറും അഞ്ചു വയസ്സു മാത്രം. വളരെ ആശ്ചര്യം തോന്നുന്നില്ലേ. പെറുവിലെ കാസ്ട്രോറി ന എന്ന സ്ഥലത്തുള്ള ട്രിക്കപ്പോയിലാണ് ലീന മഡീന എന്ന പെൺകുട്ടി ജനിച്ചത്. അങ്ങനെ അഞ്ചു വയസ്സ് പ്രായമായപ്പോൾ വയറു നന്നായി വേദനിക്കുകയും അസാധാരണ വലിപ്പവും കണ്ടതിനെ തുടർന്ന് പ്രിസക്കോട്ട് ഹോസ്‌പിറ്റലിൽ എത്തിച്ചു. തുടർന്നുള്ള പരിശോധനയിൽ റ്റ്യുമറിനു സമാനമായ എന്തോ ഒന്ന് വളർന്നു വരുന്നതായി കണ്ടെത്തി. പക്ഷെ, ഡോക്ട്ടറായ ജെറാഡോ ലോഡാസ വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയിൽ വേര് അഞ്ചു വയസ്സ് മാത്രം പ്രായമായ ലീന മഡീന ഏഴു മാസം ഗർഭിണിയാണ് എന്ന് കണ്ടെത്തി. ഇത് വാർത്തകളിലും മറ്റും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി. കുറച്ചു നാളുകൾക്കു ശേഷം 2.7 കിലോഗ്രാം ഭാരമുള്ള ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ലീന മഡീനയുടെ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിച്ചത് ഡോക്ട്ടർ ലൊഡോസയും ബുസല്ലയുമായിരുന്നു. മെഡിക്കൽ വിലയിരുത്തുന്നത് ഈ പെൺകുട്ടിയാണ് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ‘അമ്മ എന്നത്.
ഇത്പോലെ വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളായ ചില വ്യക്തികളെ പരിചയപ്പെടാം.