ചില പ്രവർത്തികൾ അല്ലെങ്കിൽ ചില വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ പറയാറുണ്ട്, ഇവർക്കൊക്കെ മനസാക്ഷി മരവിച്ചുപോയ എന്ന്. അല്ലെങ്കിൽ മറ്റു ചില വാർത്തകൾ കേൾക്കുമ്പോൾ പറയാറുണ്ട് മനസ്സാക്ഷി മരവിക്കാത്ത ആളുകളും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്ന്. ശരിക്കും എന്താണ് ഈ മനസാക്ഷി എന്ന് പറയുന്നത്. നമുക്ക് നമ്മുടെ സഹജീവികളോടും നമ്മുടെ ചുറ്റുപാടുമുള്ളവയോടും ഒക്കെ ഒരു പ്രതിബദ്ധതയും ഇല്ല, എന്നിട്ടും നമ്മൾ മറ്റുള്ളവരോട് ഒരു പരിഗണന കാണിക്കുന്നുണ്ട് എങ്കിൽ അത് നമ്മുടെ മനസ്സാക്ഷിയാണ്. മറ്റൊരു മനുഷ്യൻറെ ദുഃഖത്തിൽ നമുക്ക് ചെറിയൊരു ദുഃഖം എങ്കിലും തോന്നിയാൽ നമ്മൾ മനസ്സാക്ഷിയുള്ള ഒരു വ്യക്തി ആണെന്ന് പറയാം.
ഒരാൾ വേദനിക്കുമ്പോൾ നമ്മുടെ ഹൃദയം ഒന്ന് പിടഞ്ഞു എങ്കിൽ അതിനർത്ഥം നമുക്കും മനസ്സാക്ഷി ഉണ്ടെന്നാണ്. ദിനംപ്രതി എത്രയോ ചാരിറ്റി പ്രവർത്തനങ്ങൾ കാണുന്നുണ്ട്. വഴിയിൽ നിൽക്കുന്ന ഒരു നായ ഭക്ഷണം കഴിക്കാതെ അതിൻറെ വയറൊട്ടി ഇരിക്കുന്നത് കണ്ട് ആ സമയത്ത് എന്തെങ്കിലും ഭക്ഷണം അതിന് നൽകുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ മനസ്സാക്ഷി തന്നെയാണ് അതിന് കാരണം. ഒന്നും പ്രതീക്ഷിക്കാതെയാണ് അവിടെ നമ്മൾ ഒരു സഹായം ചെയ്യുന്നത്. മറ്റൊന്നും കൊണ്ടല്ല അതിൻറെ നിസ്സഹായാവസ്ഥയിൽ ഒരു വേദന തോന്നി തുടങ്ങിയിരുന്നു, അതുകൊണ്ടുമാത്രമാണ് അത്തരത്തിൽ നമ്മൾ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ചെയ്യുന്നത്. അതും ചാരിറ്റി തന്നെയാണ്. അതിനുള്ള പ്രതിഫലം ഈശ്വരൻ തരികയും ചെയ്യും. അത്തരത്തിൽ മനസ്സാക്ഷി മരവിക്കാത്ത രീതിയിലുള്ള ചില കൗതുകകരമായ കാഴ്ചകൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്. ഏറെ കൗതുകകരവും എന്നാൽ കാണേണ്ടതും ആയ ഈ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം വാർത്തകൾ ലോകം മുഴുവൻ അറിയേണ്ടതാണ്.
നമ്മുടെ നാട്ടിൽ തന്നെ നമ്മൾ കണ്ടു കഴിഞ്ഞ് ഒരു സംഭവമാണ് ഒരു സ്ത്രീ ഒരു വൃദ്ധനെ ബസ് നിന്നും ഇറങ്ങി ബസ്സിലേക്ക് കയറ്റി കൊണ്ടുപോകുന്നത്. അതിന് അത്രയ്ക്ക് വലിയ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. സ്വന്തമായി വീട് വരെ ആയിരുന്നു അഭിനന്ദനം ആയി അവർക്ക് ലഭിച്ചിരുന്നത്. പക്ഷേ ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല അവരത് ചെയ്തിരുന്നത്. പ്രായമായ മനുഷ്യനോട് തോന്നിയ ബഹുമാനം, നാളെ നമുക്കും പ്രായം ആകുമല്ലോ എന്നുള്ള സത്യം അറിഞ്ഞു അവർ ചെയ്യുന്നതിന് നിറയെ പ്രതിഫലം നൽകി. തീർച്ചയായും ഇത്തരം നല്ല പ്രവർത്തികൾ ചെയ്യുന്നവരെ അഭിനന്ദിക്കുക തന്നെ വേണം. അതുപോലെ മറ്റൊരു സംഭവത്തിന് പറ്റിയാണ് പറയുന്നത് ഒരു ബ്ലോഗർ യാത്ര ചെയ്യുന്ന സമയത്ത് വലിയ തിരക്കുള്ള റോഡിൽ ഒരു നായക്കുട്ടിയെ കണ്ടിരുന്നു. തിരക്കുകൾക്കിടയിൽ നിൽക്കുകയാണ്. ഒരുപക്ഷേ അതിന് അപകടം സംഭവിച്ചേക്കാം, അല്ലെങ്കിൽ അതിനേക്കാണുമ്പോൾ ബ്രേക്ക് ചവിട്ടുന്ന വണ്ടിക്കാർക്ക് അപകടം സംഭവിച്ചേക്കാം. എന്താണെങ്കിലും അതിനെ അവിടെ നിർത്തിയാൽ ഒരു അപകടം ഉറപ്പ് ആയിരിക്കും എന്നും അദ്ദേഹത്തിന് മനസ്സിലായിരുന്നു. അദ്ദേഹം തിരികെ വന്നു നായക്കുട്ടി എടുത്തതിനുശേഷം മറ്റൊരാളുടെ സ്കൂട്ടറിൽ കയറ്റി, അതിനുശേഷം പാലത്തിനു താഴെയുള്ള സുരക്ഷിതമായ സ്ഥലത്ത് നായ്ക്കുട്ടിയെ വിടണം എന്ന് അയാളുടെ പറയുകയും ചെയ്തു. വേണമെങ്കിൽ അദ്ദേഹത്തിന് ശ്രദ്ധിക്കാതെ പോകാമായിരുന്നു. അല്ലെങ്കിൽ ഒരു നായ്ക്കുട്ടി അല്ലേ ജീവൻ നഷ്ടപ്പെടുന്നു എങ്കിൽ നഷ്ടപ്പെടട്ടെ എന്ന് കരുതാമായിരുന്നു. അങ്ങനെ കരുതാതെ മാറ്റി ചിന്തിച്ചപ്പോഴാണ് അദ്ദേഹത്തിൻറെ മനസ്സ് വലുതാകുന്നത്. അവനവനിലേക്ക് തന്നെ ഒതുങ്ങാതെ ചുറ്റുപാടുമുള്ള കൂടി നിരീക്ഷിക്കുവാൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. നാളെ ഒരു പക്ഷേ ആ സഹായം വേണ്ട ഒരു വ്യക്തി നമ്മൾ ആയിരിക്കാം.
ആർക്കെങ്കിലും ഇതുപോലെ നമ്മളോട് മനസാക്ഷി തോന്നിയാൽ മാത്രമേ അതിൽ നിന്നും നമ്മൾ രക്ഷപ്പെടുകയുള്ളൂ. അതും ഓർത്തിരിക്കണം. വിശദവിവരങ്ങൾക്ക് വേണ്ടി ഇത്തരം കൗതുകമായി അറിവുകൾക്ക് വേണ്ടിയും വീഡിയോ കാണാവുന്നതാണ്.