ചിലപ്പോൾ നമുക്കൊക്കെ ചില സന്ദർഭങ്ങൾ വളരെ മോശമായി തീരാറുണ്ട്. അപ്പോഴൊക്കെ, നമ്മൾ തന്നെ പറയാറുണ്ട് ലോകത്ത് ഇത്രയും ഭാഗ്യമില്ലാത്ത ആൾ ഞാനായിരിക്കും എന്ന്. ഇത് എല്ലാവരും പറയുന്ന ഒരു കാര്യം തന്നെയാണ്. ചെറിയ കാര്യത്തിന് പോലും ഇങ്ങനെ പറയുന്ന നമ്മളൊന്നും അല്ല യഥാർത്ഥ നിർഭാഗ്യവാന്മാർ. യഥാർത്ഥത്തിൽ ഭാഗ്യം കെട്ട ചിലയാളുകളുണ്ട്. എന്ത് കൊണ്ടാണ് അവർ ഇത്രയും നിർഭാഗ്യശാലികൾ ആയത് എന്ന് നോക്കാം. അത്തരത്തിലുള്ള ചിലയാളുകളെ പരിചയപ്പെടാം.
ലക്കി ആൻഡ് അൺലക്കി. ടെക്‌സാസിലെ ഒരാളുടെ കാറിൽ മുഴുവനായും മഞ്ഞു വീണിരുന്നു. അത് ക്ളീൻ ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ഒരു വലിയ ഇരുമ്പിന്റെ വസ്തു മുകളിൽ നിന്നും താഴേക്ക് ഉരുണ്ടു വീണു. വീഴുന്ന നിമിഷം തന്നെ അയാൾ അവിടെ നിന്നും മാറിയത് കൊണ്ട് തലനാഴികയ്ക്ക് രക്ഷപ്പെട്ടു. കാരണം, ആ ഇരുമ്പു വസ്തു വീണത് കാരണം അദ്ദേഹത്തിന്റെ വീട് മുഴുവനായും നശിച്ചു പോയി. അയാളുടെ ജീവൻ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. പക്ഷെ, അയാളുടെ കാർ ആകെ നശിച്ചു പോയി.
അടുത്തൊരു സംഭവം നോക്കാം. മെക്സിക്കോയിലെ ഒരു റോഡിലൂടെ നിർത്തിയിട്ട ഒരു കാറിന്റെ അടുത്തുകൂടി ഒരു ഫയർ എൻജിൻ ക്രോസ് ചെയ്തു പോകുന്നതിനടയ്ക്ക് കാറിന് തീ പിടിച്ചു. ഉടൻ തന്നെ ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ വെള്ളമൊഴിച്ചു തീ അണച്ചു. മുകളിൽ പറഞ്ഞത് പോലെ ഇവിടെ കാർ നശിച്ചതിൽ ദുഃഖിക്കണോ അതോ ഉടൻ തന്നെ തീ അണക്കാനുള്ള സംവിധാനം ഉണ്ടായതിൽ സന്തോഷിക്കണോ എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്.
ഇതുപോലെയുള്ള മറ്റു നിർഭാഗ്യം നിറഞ്ഞ ആളുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.