നമ്മുടെ നാട്ടിലെ സംസ്കാരങ്ങളും മറ്റൊരു രാജ്യത്തെ സംസ്കാരങ്ങളും തമിഴിൽ വലിയതോതിൽ തന്നെ വ്യത്യാസമുണ്ട്. ചിലപ്പോൾ നമ്മുടെ നാട്ടിൽ പറയുന്ന പല കാര്യങ്ങളും മറ്റൊരു നാട്ടിൽ മോശം രീതിയിലായിരിക്കും ചിത്രീകരിക്കപ്പെടുന്നത്. അത്തരത്തിലുള്ള ചില സംഭവങ്ങളെക്കുറിച്ച് ആണ് പറയാൻ പോകുന്നത്. നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ചില ആംഗ്യങ്ങൾ ഉണ്ട്. കൈകൾ കൊണ്ടും മറ്റും കാണിക്കുന്നവ. അവയുടെ യഥാർത്ഥ അർത്ഥം എന്താണെന്ന് കൂടുതൽ ആളുകൾക്ക് ഒരുപക്ഷേ അറിയില്ല. ചിലപ്പോൾ മറ്റു നാടുകളിലൊക്കെ അവയെ വളരെ മോശമായിരിക്കും കരുതുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കാര്യങ്ങൾ വ്യക്തമായി അറിയണം. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ച് ആണ് പറയാൻ പോകുന്നത്.
വളരെ മികച്ചത് എന്ന അർത്ഥം വരുന്ന സൂപ്പർ എന്ന രീതിയിൽ കൈകളുയർത്തി കാണിക്കുന്ന ഒരു രീതി നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉള്ളതാണ്. കൂടുതൽ ആളുകളും ഇങ്ങനെ കാണിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് മറ്റൊരു നാട്ടിൽ വളരെ മോശം രീതിയിലാണ് ചിത്രീകരിക്കപ്പെടുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അതിന്റെ അർത്ഥം ജപ്പാൻ പോലെയുള്ള നാടുകളിൽ ലൈംഗികബന്ധത്തിനു ക്ഷണിക്കുന്നു എന്ന രീതിയിലാണ് വരുന്നത്. മറ്റൊരു നാട്ടിൽ ചെന്ന് ഒരുപക്ഷേ അങ്ങനെ കാണിക്കുകയാണെങ്കിൽ തീർച്ചയായും അത് ദോഷകരമായി ആയിരിക്കും ബാധിക്കുക.
അതുപോലെ നമ്മൾ തമ്പ് ഉയർത്തി കാണിക്കുകയെന്നു പറയുന്നത് വളരെ മികച്ചത് എന്ന അർത്ഥമാണ് വരുന്നത്. ആ അർത്ഥം മറ്റു നാടുകളിലും പ്രശ്നമില്ലാത്ത രീതിയിലാണ് പ്രചരിക്കുന്നത്. ഇതുവരെയുള്ള ആംഗ്യങ്ങളിൽ തമ്പു ഉയർത്തിക്കാണിക്കുന്നത് മാത്രമാണ് എല്ലായിടത്തും ഒരേപോലെ നിലനിന്നിട്ടുള്ളത്. ബാക്കി എല്ലാ ആംഗ്യങ്ങൾക്കും വ്യത്യസ്തമായ അർത്ഥങ്ങളാണ് പല നാടുകളിലുമുള്ളത്.
നമ്മുടെ നാട്ടിൽ ചെറുവിരൽ ഉയർത്തിക്കാണിക്കുന്നത് ടോയ്‌ലറ്റിൽ പോകാനുള്ള ഒരു രീതിയായാണ് കരുതപ്പെടുന്നത്. എന്നാൽ ജപ്പാൻ പോലെയുള്ള സ്ഥലങ്ങളിൽ ആളുകൾ ഇങ്ങനെ ചെയ്യുമ്പോൾ അത് നമ്മുടെ നാട്ടിൽ നടുവിരൽ ഉയർത്തിക്കാണിക്കുന്നതിന് തുല്യമായ അർത്ഥമാണ് വരുന്നത്. ചില നാടുകളിൽ ഒരു വ്യക്തിയുടെ ഭാര്യയുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാനാണ് ഇത്തരത്തിലുള്ള ആംഗ്യങ്ങൾ ഉപയോഗിക്കുന്നത്. ഓരോ കാര്യങ്ങളും പല നാട്ടിലും വ്യത്യസ്തമായ രീതിയിലാണ് സംഭവിക്കാറുള്ളത്. ഓരോ നാടിന്റെ സംസ്കാരങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.