ചില അപൂർവ്വ സമയങ്ങളിൽ ഭാഗ്യം നമ്മളെയെല്ലാവരും തുണക്കാരുണ്ട്. അതായത് ദൈവം ഭാഗ്യത്തിന്റെ രൂപത്തിൽ നമ്മളെ രക്ഷിക്കാറുണ്ട്. ഒരിക്കലെങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ ചെറിയ രീതിയിലുള്ള ഭാഗ്യങ്ങൾ നമ്മളെ തേടി എത്തിയിട്ടുണ്ടാകാം. നമുക്ക് കാണാൻ കഴിയാത്ത ദൈവത്തിന്റെ കരങ്ങളാണ് അവയെല്ലാം. അത്തരത്തിൽ ഒരുപാട് ആളുകളെ ഭാഗ്യം കൊണ്ട് തുണച്ചു തിരിച്ചു ജീവിതത്തിലേക്ക് തന്നെ കൊണ്ടു വന്ന ഒരുപാട് സംഭവങ്ങൾ നമ്മൾ നിത്യം കേൾക്കാറുണ്ട്. എന്തിന് വലിയ വലിയ അപകടങ്ങൾ നടന്നിട്ടും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ട ഒട്ടേറെ ആളുകളുടെ അനുഭവങ്ങൾ നാം നിത്യം കേൾക്കുന്നതാണ്. ചിലർ പറയുന്നത് നമ്മൾ നേരിട്ട് തന്നെ കേട്ടിട്ടുണ്ടാകും. എല്ലാം ഭാഗ്യദേവത കനിഞ്ഞതു കൊണ്ടു മാത്രം. അതെ ഭാഗ്യം നമ്മളെ പല രീതിയിലാണ് തേടിയെത്തുന്നത്. ഒരു കൂട്ടുകാരന്റെ രൂപത്തിൽ, അല്ലെങ്കിൽ പണത്തിന്റെ രൂപത്തിൽ, അതുമല്ലെങ്കിൽ ഒരു സാന്ത്വനത്തിന്റെ രൂപത്തിൽ. അങ്ങനെ പല രീതിയിലും ഭാഗ്യം നമ്മുടെയൊക്കെ ജീവിതത്തിൽ ഒളിഞ്ഞു കിടക്കുന്നുണ്ടാകും. നമ്മളിൽ ഭൂരിഭാഗം ആളുകളും ലോട്ടറികൾ എടുക്കുന്നവരാകും. എന്നാൽ ആയിരത്തിൽ ഒരാൾക്ക് മാത്രമേ ആ ലോട്ടറി അടിക്കുകയൊല്ലേ. അത്തരത്തിൽ ഒരു ലോട്ടറി കൊണ്ട് തങ്ങളുടെ ജീവിതത്തിനു തന്നെ ഒരു അർത്ഥമുണ്ടാക്കിയ ഒട്ടേറെ ആളുകളുണ്ട്. ഒരുപാട് ആളുകളുടെ കണ്ണീർ തുടച്ച കഥകളുണ്ട്. അത്തരത്തിൽ ഭാഗ്യം തുണച്ചു ചില ആളുകളെ കുറിച്ചു നോക്കാം.
ആദ്യമായി ജോഷ് ബ്ര്യാൻടിനെ കുറിച്ച് നോക്കാം. ഇദ്ദേഹത്തിന്റെ സ്ഥലം ചിക്കാഗോ ആണ്. അത്യാവശ്യത്തിന് ജീവിക്കാനുള്ള പണമൊക്കെ ഉള്ള ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ അംഗമായിരുന്നു ഇദ്ദേഹം. അങ്ങനെയിരിക്കെ ഇയാൾ യാത്ര ചെയ്യുന്നതിനിടെ ഒരു വലിയ വാഹനാപകടം ഉണ്ടാവുകയും ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കേൽക്കുകയൂം ചെയ്തു. അതിന്റെ ചികിത്സക്കായി ഉള്ള പണവും വീടുമെല്ലാം കൊടുക്കേണ്ടി വന്നു. അതും കൂടാതെ ഒരുപാട് കടങ്ങളുമുണ്ടായി. അങ്ങനെ ഇദ്ദേഹം വരുമാനത്തിനായി വീടുകളിൽ ജോലിക്ക് പോകാൻ തുടങ്ങി. അങ്ങനെയിരിക്കെ, ജോഷ് ബ്ര്യാൻട് ജീവിതത്തിൽ ആദ്യമായി ഒരു ലോട്ടറി ടിക്കറ്റ് എടുത്തു. അദ്ദേഹത്തെ ഭാഗ്യം തുണച്ചു. രണ്ടര ലക്ഷം ഡോളർ അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചു. ഏകദേശം ഒന്നര കോടിയോളം രൂപ. അത് ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി ഒരു വീട് വെയ്ക്കുകയും കടങ്ങൾ എല്ലാം തന്നെ വീട്ടുകയും ചെയ്തു. കൂടാതെ ഇപ്പോൾ അദ്ദേഹത്തിന് സ്വന്തമായി ഒരു ബിസിനസ് ഉണ്ട്. ജോഷ് ബ്ര്യാൻടിനെ പോലെ പല രീതിയിൽ ഭാഗ്യം തുണച്ചു ഒട്ടേറെ ആളുകളുണ്ട്. അവർ ആരൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.