പല സിനിമകളിലും ധീരനായകന്മാരെ നാം കണ്ടിട്ടുണ്ടാകുമല്ലോ. അസാധ്യമായ അമാനുഷിക ശക്തി കൊണ്ട് പോരാടുന്ന പല നായകന്മാരും സ്ക്രീനില്‍ മിന്നിത്തിളങ്ങുമ്പോള്‍ നമ്മള്‍ എണീറ്റ് നിന്ന് കയ്യടിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ആ കയ്യടിക്ക് അര്‍ഹരായ ഒത്തിരി ആളുകള്‍ നമ്മുടെ യഥാര്‍ത്ഥ ജീവിതത്തിലുണ്ട്. വലിയ വലിയ അപകടങ്ങളില്‍ നിന്നും ആളുകളെ പുഷ്പ്പം പോലെ രക്ഷിച്ച ഒത്തിരിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ വളരെ യാദിര്‍ശ്ചികമായി നടന്ന ചില സംഭവങ്ങളില്‍ നിന്നും ആളുകളെ രക്ഷിച്ച യദാര്‍ത്ഥ സൂപ്പര്‍ ഹീറോസിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
മിസ്റ്റ്രി ഫയര്‍മാന്‍. ഒരു വൃദ്ധനായ മനുഷ്യന്‍ രക്ഷപ്പെടാന്‍ കഴിയാത്ത വിധം കത്തിക്കൊണ്ടിരിക്കുന്ന തന്‍റെ വീടിനുള്ളില്‍ അകപ്പെട്ടു. ആദ്യം ചെറിയ തീപ്പൊരിയാണ് ഉണ്ടായിരുന്നത് എങ്കിലും അത് പിന്നീട് കത്തിജ്വലിക്കുന്ന വലിയ തീയായി മാറുകയാണ് ചെയ്‌തത്. എന്നാല്‍ തീ കെടുത്തുക അസാധ്യമായിരുന്നു. എന്നാല്‍ 73കാരനായ ആ വൃദ്ധനായ മനുഷ്യന് സ്വയം രക്ഷപ്പെടുക അസാധ്യമായിരുന്നു. കാരണം, അദ്ദേഹത്തിനു ശ്വസിക്കാനായി ഒരു ഓക്സിജന്‍ സിലിണ്ടര്‍ അയാളുമായി ബന്ധിപ്പിച്ചിരുന്നു. അത്കൊണ്ട്തന്നെ അദ്ദേഹത്തിന് ചലിക്കാനായി സാധിക്കുമായിരുന്നില്ല. തീ കത്തിക്കൊണ്ടിരിക്കുന്നത്തിനിടയില്‍ ഒരു നീല ജീന്‍സ് ധരിച്ച ഒരു മനുഷ്യന്‍ ആ വീടിനടുത്തേക്ക് പോകുന്നതായി വീഡിയോയില്‍ കാണുന്നുണ്ട്. കുറച്ചു സമയത്തേക്ക് അദ്ദേഹം അപ്രത്യക്ഷമാവുകയും പിന്നീട് കുറച്ചു സമയത്തിനു ശേഷം ആ വൃദ്ധനായ ആളെ തോളിലേറ്റി പുറത്തേക്ക് നടന്നു വരുന്നു. എമര്‍ജന്‍സി സഹായത്തിനായി ആളുകളെ വിളിച്ചു വെറും നാല് മിനിട്ടിനു ശേഷമാണ് ഇത് സംഭവിക്കുന്നത്. പിന്നെ സംഭാവിത്തി ശേഷം ആ രക്ഷിച്ച സൂപ്പര്‍ ഹീറോ ആരാണ് എന്ന് പുറത്തു വന്നു. തോമസ് ആര്‍ട്ടെയ്ക് എന്നാ നല്ലൊരു മനുഷ്യനായിരുന്നു അത്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാതിരിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവ ശേഷം പെട്ടെന്ന് തന്നെ അദ്ദേഹം അവിടം വിടുകയും ചെയ്തു.
ഇതുപോലെയുള്ള മറ്റു വ്യക്തികളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.