പഴവർഗങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. നമ്മൾ പഴവർഗങ്ങൾ കഴിക്കണമെന്നുള്ളത് വളരെ അത്യാവശ്യമായ കാര്യമാണ്. എന്നാൽ ഈ പഴവർഗങ്ങളിലും മറ്റും ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങൾ കൂടി നമ്മൾ മനസ്സിലാക്കണം. നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമെന്ന് ഡോക്ടർമാർ പോലും പറയുന്ന ആപ്പിളിനു ഉള്ളിൽ പോലും വലിയ തോതിലുള്ള അപകടങ്ങളാണ് നമുക്ക് വേണ്ടി ഒളിഞ്ഞിരിക്കുന്നത്. അവയെക്കുറിച്ചു നമ്മൾ മനസ്സിലാക്കണം.
ജീവിതത്തിലൊരിക്കലെങ്കിലും ചെറിപ്പഴം കഴിച്ചിട്ടുള്ളവരായിരിക്കും കൂടുതൽ ആളുകളും. എന്നാൽ ഈ ചെറിപ്പഴം ഒരു പരിധിയിൽ കൂടുതൽ അമിത അളവിൽ കഴിക്കുകയാണെങ്കിൽ അത് അപകടം ആണ്. നമ്മൾ സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതലായി നമ്മുടെ ശരീരത്തിലേക്ക് ചെല്ലുകയാണെങ്കിൽ ഈ ചെറിപഴവും സൈനഡും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നാണ് പറയുന്നത്. നമ്മുടെ ജീവനെടുക്കുവാൻ സാധിക്കുന്ന ഒരു അവസ്ഥയിലേക്ക് ഈ പഴം നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നുവെന്ന് സാരം.
അതുപോലെ തന്നെ നമ്മൾ സ്ഥിരം കഴിക്കുന്ന ഒന്നാണ് ആപ്പിളെന്നുപറയുന്നത്. ആപ്പിൾ കഴിക്കുമ്പോൾ നമുക്ക് ഡോക്ടറെ അകറ്റാൻ സാധിക്കുമെന്നാണ് പറയുന്നത്. ആപ്പിളിന്റെ അകത്തുള്ള കുരു ഒരു അളവിൽ കൂടുതൽ നമ്മുടെ ശരീരത്തിലേക്ക് ചെല്ലുകയാണെങ്കിൽ നമ്മുടെ ജീവന് വലിയതോതിൽ ആപത്ത് ആവുകയും നമുക്ക് മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥ സംജാതമാവുകയും ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്.
പൊതുവേ എല്ലാ വീടുകളിലുമുള്ള ഒന്നാണ് ഏത്തപ്പഴമെന്നു പറയുന്നത്. പഴം കഴിക്കുന്ന സമയത്ത് നല്ല രീതിയിൽ തന്നെ ഇതിനെ കുറിച്ച് ഒന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. കാരണം പുറത്ത് നിന്നും മറ്റുമാണ് ഏത്തപ്പഴം വാങ്ങുന്നതെന്നുണ്ടെങ്കിൽ വെള്ളനിറത്തിലുള്ള ഒരു ഭാഗം നമ്മൾ കണ്ടിട്ടുണ്ടാകും. ഒരു പ്രത്യേകതരം ചിലന്തിയുടെ കൂട് ആണ് അത്. ഈ ചിലന്തി നമ്മുടെ ശരീരത്തിൽ കടിക്കുകയാണെങ്കിൽ നമുക്ക് മരണംവരെ സംഭവിക്കാം. ഇത് നമ്മളെ കടിക്കുമ്പോൾ പോലും 30 മിനിറ്റിനുള്ളിൽ ആ വ്യക്തിക്ക് മരണം സംഭവിക്കുമെന്നാണ് പറയുന്നത്. അത്രത്തോളം അപകടകരമായ ഒരു പ്രത്യേക ചിലന്തിയാണ്. അപ്പോളിത് നമ്മുടെ ഉള്ളിലേക്ക് ചെല്ലുമ്പോൾ നമുക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊക്കെ നന്നായി ശ്രദ്ധിച്ചതിനുശേഷം വേണം ഇത്തരം പഴങ്ങൾ ഭക്ഷണമാക്കുവാൻ.