അബദ്ധവശാൽ സംഭവിക്കുന്നതായിരിക്കും ചില തെറ്റുകൾ. പക്ഷെ ആ തെറ്റുകൾക്ക് നമ്മൾ നൽകേണ്ട വില എന്നത് വളരെ വലുതായിരിക്കും. അത്തരത്തിൽ ചില വലിയ തെറ്റുകൾ സംഭവിച്ച ആളുകളെക്കുറിച്ചും അവർ അതിനെ നൽകേണ്ടിവന്ന വലിയ വിലയെക്കുറിച്ചുമൊക്കെ ആണ് പറയാൻ പോകുന്നത്.
ഷൂട്ടിങ്ങിനു വേണ്ടിയും മറ്റും ചില വിശിഷ്ട വസ്തുക്കൾ മ്യൂസിയങ്ങളിൽ നിന്നും മറ്റും എടുക്കാറുണ്ട്. അത്തരത്തിൽ ഇവിടെ ഒരു വ്യക്തി ഷൂട്ടിങ്ങിനു വേണ്ടി എടുത്തത് ഒരു വയലിനായിരുന്നു. ഒരു സാധാരണ വയലിൻ ആയിരുന്നില്ല ഇത്. വളരെയധികം വിലമതിപ്പുള്ള ഒരു പ്രത്യേക വയലിൻ ആയിരുന്നു. പല ആളുകളുടെ സഹായത്തോടെയായിരുന്നു വയലിൻ സംവിധായകൻ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത്. അതായത് വയലിൻ മ്യൂസിയത്തിൽ നിന്നും സംവിധായകന് നൽകുന്നതിനുവേണ്ടി ചില ആളുകളുടെ ശുപാർശകൾ വേണ്ടി വന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലർ സമയത്ത് തന്നെ ഈ വയലിൻ ആണ് ഉപയോഗിച്ചത്. അത് ഉപയോഗിച്ച് തന്നെയായിരുന്നു റിഹേഴ്സൽ നടത്തിയത്. അപ്പോൾ തന്നെ ഇത് ഇദ്ദേഹത്തിന്റെ കൈതട്ടി പൊട്ടിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം 30 കോടി രൂപയോളം വിലവരുന്ന ഒരു വയലിൻ ആയിരുന്നു. ആ നിമിഷം ആ സെറ്റിലുള്ള എല്ലാവരും നിശബ്ദരായി പോയി. ഇനി എന്ത് ചെയ്യുമെന്ന് അവർക്ക് ആർക്കും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കൈ കൊണ്ട് വന്നത് ഒരു വലിയ നഷ്ടമാണെന്നു എല്ലാവർക്കും മനസ്സിലായി. പിന്നീട് അദ്ദേഹം ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ആ പണം കൊടുത്തുവെന്നാണ് അറിയാൻ സാധിക്കുന്നത്.
പിന്നീട് സംഭവിച്ച ഒരു നഷ്ടമെന്ന് പറയുന്നത് വലിയൊരു നഷ്ടം തന്നെയായിരുന്നു. കാരണം ഇദ്ദേഹത്തിന് സംഭവിച്ചത് ബിറ്റ്കോയിനുകളുടെ നഷ്ടമായിരുന്നു. ബിറ്റ്കോയിനുകൾക്ക് ഇന്ന് നമ്മുടെ വിപണിയിലുള്ള മൂല്യം എത്രയാണ് എല്ലാവർക്കും അറിയാവുന്നതാണ്. ഇദ്ദേഹത്തിന് ബിറ്റ് കോയിനുകൾ നഷ്ടമാവുകയായിരുന്നു ചെയ്തത്.ഏകദേശം 7500 ഓളം ബിറ്റ്കോയിനുകൾ അടങ്ങിയ ഒരു ഡിസ്ക് ആണ് ഇദ്ദേഹത്തിന് നഷ്ടമായത്.. ഈ ബിറ്റ് കോയിനുകൾ ഏകദേശം 2500 കോടി രൂപ വിലമതിക്കുമെന്നാണ് അറിയാൻ സാധിച്ചത്. പിന്നീട് പലരോടും ഈ ബിറ്റ് കോയിൻ തനിക്ക് കണ്ടുപിടിച്ചു തരികയാണെങ്കിൽ അവർ ചോദിക്കുന്ന പണം നൽകാമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഈ ബിറ്റ്കോയിനുകളുടെ 20 ശതമാനം വരെ നൽകാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അത് ഇന്നും ലഭിച്ചിട്ടില്ല.