നമുക്കറിയാം നമ്മുടെ ശരീരകോശങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതൽ അളവിൽ ആവശ്യമുള്ളതും പ്രോട്ടീൻ തന്നെയാണ്. എന്നാൽ പലപ്പോഴും അനാരോഗ്യ ഭക്ഷണ രീതികൾ ശരീരത്തിൽ പ്രോട്ടീന്റെ അളവ് ഗണ്യമായി കുറക്കുന്നു. ഇത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. നമ്മുടെ ശരീരത്തിൽ പ്രോട്ടീന്റെ ലഭ്യത കുറഞ്ഞാൽ ശരീരം തന്നെ കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നില്ല എന്നാണ് ഈ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. നീ ഒരിക്കലും നിങ്ങൾ അവഗണിക്കരുത്. അമിനോ ആസിഡുകൾ അടങ്ങിയ ഒരു മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ എന്നത് പക്ഷേ നിങ്ങൾ പഠിച്ചിട്ടുണ്ടാകും. ശരീര പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനായി പലതരം പോഷകങ്ങൾ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. പ്രോട്ടീനും അതിലൊന്നാണ്. പ്രോട്ടീൻ ശരീരത്തിന് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. പേശികളുടെ നിർമ്മാണ ബ്ലോക്കുകൾ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പേശികളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും മാത്രമല്ലശരീരത്തിന് ഊർജം നൽകുന്നതിലും ഹോർമോണുകളെ നിയന്ത്രിക്കുന്നതിലും പ്രോട്ടീൻ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നകാര്യം ഓർക്കുക. പ്രായപൂർത്തിയായ ഒരാൾ തന്റെ ശരീരഭാരത്തിന്റെ ഒരു കിലോയ്ക്ക് 8 ഗ്രാം പ്രോട്ടീൻ ദിവസവും കഴിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം പല വിധത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ശരീരത്തിൽ പ്രോട്ടീന്റെ കുറവ് മൂലം പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന അത്തരം ചില ലക്ഷണങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ നിങ്ങളോട് പറയാൻ പോകുന്നത്.+
നിങ്ങളുടെ ശരീരത്തിൽ പ്രോട്ടീന്റെ അളവ് ആവശ്യമായ രീതിയിൽ ഇല്ല എങ്കിൽ ബലഹീനത, ക്ഷീണം, പേശി ക്ഷയം എന്നിവ അനുഭവപ്പെടാം. കാരണം ശരീരത്തിലെ പ്രോട്ടീനിൻ്റെ അളവ് കുറയുമ്പോൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനിൻ്റെ ധർമ്മം നിർവഹിക്കുന്നത് എല്ലുകളിൽ ഉള്ള പ്രോട്ടീൻ ആയിരിക്കും. കാലക്രമേണ പേശികൾക്ക് ബലക്കുറവും ക്ഷേവും സംഭവിക്കുന്നു. ഇത് പേശികളെ നശിപ്പിക്കാൻ വരെ കാരണമാകുന്നു. ഇതുമൂലം ശരീരത്തിന്റെ ശക്തി ക്രമേണ കുറയാൻ തുടങ്ങുകയും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും ചെയ്യുന്നു. അതിനാൽ ഒരാൾക്ക് എപ്പോഴും ബലഹീനതയും ക്ഷീണവും അനുഭവപ്പെടേണ്ടി വരുന്നു.
അതുപോലെതന്നെ പ്രോട്ടീനിന്റെ അഭാവ മൂലം ഒരു അപകടം നിമിത്തം നിങ്ങൾക്ക് പരിക്കേൽക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്ത ശേഷം ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുന്നു. ചില സാഹചര്യങ്ങളിൽ തല മുറിവുകളും ഭേദമാകാതെ ശരീരത്തിൻറെ ആ ഭാഗം തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയാണ് പലപ്പോഴായി കണ്ടുവരുന്നത്. കാരണം മറ്റൊന്നുമല്ല നമുക്കറിയാം പ്രോട്ടീനിന്റെ ധർമ്മം ശരീരകോശങ്ങൾ നിർമ്മിക്കാൻ സഹായിക്കുക എന്നതാണ്. മുറിവുണ്ടാകുന്ന സമയത്ത് അവിടെ കോശങ്ങൾ നശിച്ചു പോവുകയും തൽഫലമായി പുതിയ കോശങ്ങൾ ഉണ്ടാകേണ്ടതുമുണ്ട്. എന്നാൽ പ്രോട്ടീനിന്റെ ലഭ്യതക്കുറവ് മൂലം പുതിയ കോശങ്ങൾ ഉണ്ടാകാതെ വരികയും അവിടെ ഉണ്ടായിരിക്കുന്ന മുറിവ് ഭേദമാകാതെ വരികയും ചെയ്യുന്നു. ഇക്കാരണത്താൽ മുറിവുകൾ ഉണക്കുന്നത് ബുദ്ധിമുട്ടാണ്.
പ്രോട്ടീനിന്റെ ലഭ്യത കുറവ് മൂലം നിങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് എത്ര കഴിച്ചാലും വിശപ്പടങ്ങാത്ത ഒരു സാഹചര്യം.ഭക്ഷണം കഴിച്ചതിന് ശേഷവും നിങ്ങൾക്ക് വിശപ്പ് തോന്നുകയോ അല്ലെങ്കിൽ എപ്പോഴും എന്തെങ്കിലും കഴിക്കാൻ തോന്നുകയോ ചെയ്താൽ അത് ശരീരത്തിലെ പ്രോട്ടീന്റെ കുറവിന്റെ ലക്ഷണമായി കണക്കാക്കുന്നു. പ്രോട്ടീൻ അത്തരത്തിലുള്ള ഒരു മൈക്രോ ന്യൂട്രിയന്റാണ്. ഇത് നിങ്ങളെ ദീർഘനേരം പൂർണ്ണമായി നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കുറയുമ്പോൾ നിങ്ങൾക്ക് നല്ല വിശപ്പ് അനുഭവപ്പെടും.
അതുപോലെതന്നെ മറ്റൊരു ലക്ഷണമാണ് പ്രതിരോധശേഷി കുറഞ്ഞു വരിക. ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങൾക്ക് ഇടയ്ക്കിടെ അസുഖം വരാം. രോഗപ്രതിരോധ സംവിധാനത്തിന് പ്രോട്ടീൻ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. പ്രോട്ടീൻ നിങ്ങളുടെ ശരീരത്തിൽ സാധാരണ രീതിയിലുണ്ടെങ്കിൽ വൈറസ്, ബാക്ടീരിയ എന്നിവയിൽ നിന്ന് നിങ്ങളെ അകറ്റി നിർത്താൻ വളരെയധികം സഹായിക്കുന്നു. കാരണം മറ്റൊന്നുമല്ല പ്രോട്ടീൻ നിർമ്മിച്ചിരിക്കുന്നത് രോഗപ്രതിരോധ കോശങ്ങളുള്ള അമിനോ ആസിഡുകൾ കൊണ്ടാണ്. അത്തരമൊരു സാഹചര്യത്തിൽ, ശരിയായ അളവിൽ പ്രോട്ടീൻ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തെ വൈറൽ, ബാക്ടീരിയ തുടങ്ങിയ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു.
മുടി, ചർമ്മം, നഖങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ- ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം അതിന്റെ പ്രഭാവം നഖങ്ങളിലും ചർമ്മത്തിലും മുടിയിലും കാണപ്പെടുന്നു. പ്രോട്ടീന്റെ അഭാവം മൂലം, ദുർബലമായ നഖങ്ങൾ, വരണ്ട ചർമ്മം, നേർത്ത മുടി എന്നിവയുടെ പ്രശ്നം നേരിടേണ്ടിവരും. കാരണം മുടി, നഖങ്ങൾ, ചർമ്മം എന്നിവ നിർമ്മിച്ചിരിക്കുന്നത് ഇലാസ്റ്റിൻ, കൊളാജൻ, കെരാറ്റിൻ തുടങ്ങിയ ചിലതരം പ്രോട്ടീനുകളാലാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം ഈ ഭാഗങ്ങളിലെല്ലാം അതിന്റെ ഫലം കാണുന്നു. അതുകൊണ്ടുതന്നെ പ്രോട്ടീൻ എന്നത് നമ്മുടെ ശരീരത്തിൽ നിസ്സാരമായി കണക്കാക്കി ഘടകമല്ല. പ്രോട്ടീനിന്റെ അഭാവം മൂലം ഒരുപക്ഷേ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഇത്തരം ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ നമ്മുടെ ശരീരത്തിലെ പ്രോട്ടീനിന്റെ സാധാരണ രീതിയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ് എന്ന് മനസ്സിലാക്കുക.