മാറുന്ന കാലത്തിനൊപ്പം പുതിയ പല മാറ്റങ്ങളും നമ്മുടെ ഈ സമൂഹത്തിൽ വന്നു ചേർന്നിട്ടുണ്ട്. പണ്ടൊക്കെ ഒരു യാത്രയിൽ നമുക്ക് അറിയാത്ത സ്ഥലങ്ങളൊക്കെ നമ്മൾ പലരോടും ചോദിച്ചായിരുന്നു പോകുന്നത്. ഇപ്പോൾ അങ്ങനെയല്ല എല്ലാവരുടെയും സ്മാർട്ട്ഫോണിൽ ഗൂഗിൾമാപ്പുള്ളതുകൊണ്ടുതന്നെ എല്ലാവരും ഗൂഗിളിലും മറ്റും സേർച്ച് ചെയ്താണ് യാത്ര നടത്താറുള്ളത്. പലപ്പോഴും ഗൂഗിൾമാപ്പ് തെറ്റായ വിവരങ്ങളൊക്കെ നൽകുകയും ചെയ്യാറുണ്ട്. എന്നാലും ഗൂഗിൾ മാപ്പിലെ ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും. വെറുതെ കിട്ടിയാൽ എന്തും സ്വീകരിക്കാൻ താല്പര്യമുള്ള ഒരു വലിയ ജനതയെ പ്രതിനിധാനം ചെയ്യുന്നുണ്ട് ഈയൊരു സ്വഭാവം.
എല്ലാവരും ജിപിഎസ് സൗകര്യം ഉപയോഗിക്കുന്നതിന്റെ കാരണമെന്ന് പറയുന്നത് എല്ലാവർക്കും ഇത് വെറുതെ ലഭിക്കുന്നുവെന്നത് തന്നെയാണ്. ലോകം മുഴുവൻ ഉപയോഗിക്കുന്ന ഈ ജിപിഎസ് സൗകര്യത്തിന്റെ ടാക്സ് കൊടുക്കുന്നത് അമേരിക്കക്കാരാണെന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാൻ സാധിക്കും. ശരിക്കും നമ്മൾ ഉപയോഗിക്കുന്ന ജിപിഎസിന് ടാക്സ് കൊടുക്കുന്നുണ്ട്. അമേരിക്കയിൽ നിന്നാണ് ഈ ലോകം മുഴുവനുമുള്ള ജിപിഎസിന് വേണ്ട കാര്യങ്ങൾ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മൾ ഇതൊന്നും വെറുതെ ഉപയോഗിക്കുന്നതല്ല, തീർച്ചയായും നമ്മൾ ഇതിനൊക്കെ വില നൽകുന്നുണ്ട്.പക്ഷേ അത് നമ്മളല്ല അടയ്ക്കുന്നതെന്ന് മാത്രം.
അമേരിക്കയിലാണ് ഇതിനുവേണ്ട കാര്യങ്ങളൊക്കെ നടക്കുന്നത്..
പലപ്പോഴും ഗൂഗിൾ മാപ്പിൽ വഴി തെറ്റി പോവുക ഉണ്ടാകാറുണ്ടെങ്കിലും പലപ്പോഴും സഹായമാവുകയും ചെയ്യാറുണ്ട്. നമ്മൾ ഗൂഗിൾ മാപ്പിലേക്ക് ഒരു സ്ഥലത്തിൻറെ പേര് അടിച്ചു കൊടുത്താൽ മാത്രം മതി, നമ്മൾക്ക് പോകേണ്ട സ്ഥലവും ആ സ്ഥലം നമ്മൾ നിൽക്കുന്നിടത്ത് നിന്നും എത്ര ദൂരമാണ്,അവിടേക്ക് പോകാൻ എത്ര മണിക്കൂറെടുക്കും എന്നും തുടങ്ങിയ മുഴുവൻ വിവരങ്ങളും ഗൂഗിൾമാപ്പ് നമുക്ക് കാണിച്ചു തരും. അതുകൊണ്ട് തന്നെ നമുക്ക് പരിചയമില്ലാത്തൊരു സ്ഥലത്തേക്ക് പോകണമെങ്കിൽ മറ്റൊരാളുടെ സഹായം ആവശ്യമില്ലെന്ന് അർത്ഥം. അതുകൊണ്ടുതന്നെയാണ് കൂടുതൽ ആളുകളും ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നത്. എന്നാൽ ചിലരുടെയെങ്കിലും മൊബൈൽ ഫോണിൽ അധികം ശ്രദ്ധിക്കാത്ത അല്ലെങ്കിൽ അധികം ഉപയോഗിക്കാത്ത ഒരു ആപ്ലിക്കേഷൻ എന്ന രീതിയിൽ ഗൂഗിൾമാപ്പ് നിലനിൽക്കുകയും ചെയ്യാറുണ്ട്. പലരും ഒന്ന് തുറന്നു പോലും നോക്കിയിട്ടുണ്ടാവില്ല. കാലം പുരോഗമിക്കുന്നതോടെ വീണ്ടും ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുകയാണ്. മാറ്റങ്ങൾ അനിവാര്യമാണല്ലോ.