മോഷണമില്ലാത്ത ഒരു രാജ്യവും ഇല്ല. എല്ലാ രാജ്യത്തും ആ രാജ്യത്തിനനുസരിച്ചുള്ള വ്യത്യസ്ഥമായ മോഷണങ്ങ ദിനംപ്രതി നടക്കുന്നുണ്ട്. ഇന്ന് മോഷ്ട്ടാക്കളും മോഷ്ട്ടിക്കുന്ന രീതിയും സ്മാർട്ടായ ഹൈടെക് രീതികളായി മാറിയിട്ടുണ്ട്. പല ആളുകളും മോഷണം എന്നത് ഒരു തൊഴിലായി സ്വീകരിച്ചവരുമുണ്ട്. ഇന്ത്യയിലാണ് ഇത്തരത്തിൽ മോഷണം ഒരു തൊഴിലാക്കി മാറ്റിയവരിൽ കൂടുതലും. എന്തിനു കൂടുതൽ പറയുന്നു മോഷ്ട്ടാക്കൾ ഒരുമിച്ചു ജീവിക്കുന്ന തിരുട്ടു ഗ്രാമങ്ങൾ വരെയുണ്ട്. ഈ പോസ്റ്റിൽ പറയാൻ പോകുന്നത് മോഷണത്തിനായി സ്മാർട്ടായ രീതികൾ പിന്തുടരുന്ന കള്ളന്മാരെ കുറിച്ചാണ്.
ജ്വല്ലറി മോഷണം. ഇന്ത്യക്കാരുടെ ജ്വല്ലറി മോഷണം ഏറെ പ്രശസ്തമാണ്. കാരണം, ഇന്ത്യയിലുള്ള ആളുകൾക്ക് സ്വർണ്ണത്തോട് ഒരു പ്രത്യേക ഭ്രമമാണ് എന്നത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ഇന്ത്യയിൽ ദക്ഷിണ ഭാഗത്തുള്ള സ്ത്രീകൾക്കാണ് സ്വർണ്ണത്തോട് കൂടുതലാ താൽപര്യം. അവർ ആയിരിക്കും സ്വർണ്ണം എപ്പോഴും ധരിച്ചു നടക്കുക. ഇവിടെ പറയാൻ പോകുന്നത് ഒരു സ്ത്രീ ആയിട്ടുള്ള സ്വർണ്ണ മോഷ്ട്ടാവിനെ കുറിച്ചാണ്. പട്ടാപ്പകൽ ഒരു ജ്വല്ലറിയിൽ വന്നു സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിക്കുന്ന സ്ത്രീ. വളരെ സാധാരണ വേഷത്തിൽ വന്നു ആഭരണങ്ങളെല്ലാം എടുത്തു നോക്കിയ ശേഷം പാക് ചെയ്ത ബിൽ ചെയ്യാൻ സമയത്ത് ബാഗിലുണ്ടായിരുന്ന ക്ലോറോഫോം എടുത്ത് ബിൽ ചെയ്യുന്ന ചെറുപ്പക്കാരന്റെ മുഖത്തടിച്ചു ഓടി രക്ഷപ്പെടാനായിരുന്നു ശ്രമം.
സ്പ്രേ മുഖത്തു പതിച്ചുവെങ്കിലും അയാൾക്ക് ബോധം പോയില്ല. തക്ക സമയത്തു തന്നെ അയാൾക്ക് ഓടിച്ചെന്നു ആ സ്ത്രീയെ തടഞ്ഞു വെക്കാൻ കഴിഞ്ഞതിനാൽ ആ സ്ത്രീക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല.
ഇതുപോലെയുള്ള മറ്റു മോഷണക്കഥകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.