കാര്യങ്ങള്‍ ഇതുവരെ ഒക്കെയായി. വീഡിയോ കാളില്‍ ഉമ്മ കൊടുക്കാനായി പ്രത്യേക ഉപകരണം

നമുക്കറിയാം ഇന്ന് ടെക്നോളജി മേഖലകളിൽ ഉണ്ടാകുന്ന അത്യാധുനിക കണ്ടുപിടിത്തങ്ങൾ ആളുകളുടെ കണ്ണ് തള്ളിപ്പോകും വിധമാണ്. ചില ഉപകരണങ്ങളും മറ്റും കാണുമ്പോൾ അത്രയ്ക്ക് അമാനുഷികമായി തോന്നിപ്പോകും. അതെ ഇന്ന് ലോകം കണ്ടുപിടിത്തങ്ങളുടെ പിറകെയാണ്. ഇന്ന് നമ്മൾ അറിഞ്ഞതും അറിയാത്തതുമായ നിരവധി കണ്ടുപിടിത്തങ്ങൾ ഈ ലോകത്തിൻ്റെ വിവിധ കോണുകളിൽ ദിനംപ്രതി നടക്കുന്നുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ ആളുകളെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള ചില കണ്ടുപിടിത്തങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.

നമ്മൾ പലപ്പോഴും ചിന്തിക്കാറില്ലേ? ചില കാര്യങ്ങൾ അങ്ങനെ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നെങ്കിൽ എന്നൊക്കെ. എന്നാൽ നമ്മൾ ചിന്തിക്കുന്നതിനേക്കാളും വേഗത്തിൽ അത്തരം കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവരാണ് ടെക് ലോകം.

Kissing App
Kissing App

ഇന്ന് ആളുകൾക്ക് അവരുടെ ഫാഷനെ കുറിച്ച് സ്വന്തമായ ഒരു നിലപാടുണ്ട്. എന്നാൽ പലരും വൃത്തിയുടെ കാര്യത്തിലും അൽപ്പം നിർബന്ധമുള്ളവരാണ്. ഇന്ന് ഒട്ടുമിക്ക ആളുകളും ഷൂ ധരിക്കുന്നവരാണ്. എന്നാൽ നടക്കുമ്പോൾ നിലം കൂടി വൃത്തിയാക്കുന്ന ഒരു ഷൂ നിങ്ങൾ ജീവിതത്തിൽ ധരിച്ചിട്ടുണ്ടോ? അല്ലെങ്കിൽ അത്തരമൊരു ഷൂനെ കുറിച്ച് നിങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതാണ് വാക്വം ഷൂ.

ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൻസോ എന്ന് പറയുന്ന ഒരു കമ്പനി പുത്തൻ ആശയങ്ങൾക്കായി നടത്തിയ ഒരു മത്സരത്തിലാണ് പ്രകൃതിയെയും കൂടി സംരക്ഷിക്കുന്ന രീതിയിലുള്ള ഈ ഇക്കോളജിക്കൽ ഷൂവിനെ ആളുകളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ഷൂ വിൻ്റെ ഹീൽസിൻ്റെ അടിവശത്തായി ഒരു പെഡലുമുണ്ട്. അതിനോട് ബന്ധിപ്പിച്ച് കിടക്കുന്ന ഒരു ഗിയരും മോട്ടോറും ഉണ്ട്. നമ്മൾ നടക്കുന്ന സമയത്ത് ഈ മോട്ടോർ പ്രവർത്തിക്കുന്നതിൻ്റെ ഫലമായി നിലത്തുള്ള പൊടികളും മറ്റു വലിച്ചെടുത്ത് അതിനുള്ളിലെ ഒരു കുഞ്ഞു ബോക്സിൽ സൂക്ഷിക്കുന്നു. പക്ഷേ വലിയ സൈസിൽ ഉള്ള ഇത്തരം ഷൂ ഉപയോഗിക്കാൻ നല്ല ബുദ്ധിമുട്ടായിരിക്കും. ഉപഭോക്താക്കൾക്ക് സുഖകരമായ രീതിയിലുള്ള വാക്വം ഷൂ വരുമെന്ന് നമുക്ക് തീർച്ചയായിട്ടും പ്രതീക്ഷിക്കാം. ഇതുപോലെയുള്ള മറ്റു കണ്ടുപിടിത്തങ്ങളെ കുറിച്ച് കൂടുതലറിയാനായി താഴെയുള്ള വീഡിയോ കാണുക.