പ്രസിദ്ധമായ കമ്പനികളുടെ ലോഗോകളിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍.

നമ്മൾ ഉപയോഗിക്കുന്ന അല്ലെങ്കിൽ നമ്മൾ പോകുന്ന പല സാധനങ്ങളിലും നമ്മൾ ചില ലോഗോ കാണാറുണ്ട്. വെറുതെ ഇടുന്നതാണോ ഈ ലോഗോകൾ.? ഈ ലോഗോയ്ക്ക് എന്തെങ്കിലും അർത്ഥമുണ്ടോ.? ചില ലോഗോകളും അവയുടെ അർത്ഥങ്ങളെയും കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മൾ എല്ലാവരും എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിളെന്ന് പറയുന്നത്. നമുക്ക് എന്തെങ്കിലും സംശയം വന്നാൽ ഉടനെ തന്നെ നമ്മൾ ഉപയോഗിക്കുന്നത് ഗൂഗിളാണ്. ഗൂഗിളിൽ പൂർത്തിയാവാത്ത 2 വൃത്തങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഈ പൂർത്തിയാവാത്ത വൃത്തങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഇങ്ങനെയാവാം. എല്ലാം തികഞ്ഞവരായി ആരുമില്ലന്ന് പറയുന്നതുപോലെയെല്ലാം പൂർണ്ണമല്ല ഗൂഗിളിലുമെന്നായിരിക്കാം ഒരുപക്ഷേ അനുമാനിക്കുന്നത്. എല്ലാ കാര്യങ്ങളും ഗൂഗിളിൽ ലഭ്യമല്ലന്ന് പറയുന്നത് പോലെയാണ് പൊതുവെ ഇതിനെ പറ്റി പറയുന്നത്.

Pepsi Logo
Pepsi Logo

ചില കാറിൻറെ ലോഗോയിൽ നമുക്ക് കാണാൻ സാധിക്കുന്ന ഒരു അർത്ഥമുണ്ട്, കമ്പനിയുടെ പേരിലെല്ലാ അക്ഷരമാലയും ഉൾപ്പെടുന്നുണ്ടെന്നത് തന്നെയാണ്. അതുപോലെ ഒരു ചോക്ലേറ്റ് കമ്പനിയുടെ ലോഗോയിൽ ഒരു കരടിയെ കാണാം. എന്തിനാണത് അവിടെ വെച്ചിരിക്കുന്നത്. ഒരു പ്രത്യേക അർത്ഥമാണതിൽ കൊടുത്തിരിക്കുന്നത്.

അതുപോലെ ആമസോണിലെ A മുതൽ Z വരെ ഒരു ആരോ പോകുന്നത് കണ്ടിട്ടുണ്ടായിരിക്കും. ആമസോണിൽ A മുതൽ Z വരെയുള്ള ആരോയുടെ അർത്ഥം എന്താണെന്ന് വച്ചാൽ എല്ലാ കാര്യങ്ങളും ആമസോണിൽ ലഭ്യമാകുമെന്നതാണ്. ആ ഒരു അർത്ഥം തന്നെയാണ്.

അതുപോലെ ഹ്യുണ്ടായ് കമ്പനിയുടെ ലോഗോയിൽ രണ്ടുപേർ ഹസ്തദാനം ചെയ്യുന്നത് കാണാൻ സാധിക്കും. അവരും അവരുടെ കസ്റ്റമറും തമ്മിലുള്ള ഒരു വിശ്വാസത്തെയാണ് എപ്പോഴും പ്രതിനിധീകരിച്ചു കൊണ്ടിരിക്കുന്നത്. അതുപോലെ നമുക്ക് കാണാൻ സാധിക്കുന്നത് നമുക്കെല്ലാം പരിചിതമായ പെപ്സിയുടെ ലോഗോയാണ്. പേപ്സിയുടെ ലോഗോയിൽ പലനിറത്തിലുള്ള ഒരു വലിയ വട്ടവും കാണാം. വണ്ണമുള്ള ഒരാളെ പോലെയാണ് ഇത്‌ തോന്നാറുള്ളത്. കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? ഫാസ്റ്റ് ഫുഡുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പെപ്സി അറിയപ്പെടാറുള്ള ത്. അതുകൊണ്ട് തന്നെ പെപ്സി ഒരുപാട് ഉപയോഗിക്കുന്ന വ്യക്തികൾ ഒരുപക്ഷേ പൊണ്ണത്തടിയന്മാരായി മാറിയേക്കാം. അതിനുള്ളോരു സൂചന തന്നെയായിരിക്കാം ഈ ലോഗോ വഴി കമ്പനി നമുക്ക് നൽകുന്നത്.

എല്ലാ കമ്പനിയും അവരുടെ ലോഗോ ഇറക്കുമ്പോൾ അവരുടേതായിട്ടുള്ള എന്തെങ്കിലുമൊരു അർത്ഥം നൽകാൻ ശ്രമിക്കാറുണ്ട്. അതായത് അവർ ഉദ്ദേശിച്ചത് ഇതാണെന്നും നമ്മളത് മനസ്സിലാക്കണം എന്നുമൊക്കെയുള്ള രീതിയിലാണ് അവര് പറയുന്നത്. വലിയ വില കൊടുത്താണ് ഓരോ കമ്പനിയും ഓരോ ലോഗോയും ഇറക്കുകയും ചെയ്യുന്നത്.