ലോകത്തിലെ അപകടകാരിയായ രാജ്യം, ഇസ്രായേലിനെ കുറിച്ച് ആർക്കും അറിയാത്ത കാര്യങ്ങൾ.

ഇസ്രയേൽ എന്ന സ്ഥലത്തെ പറ്റി കേൾക്കുമ്പോൾ ക്രിസ്ത്യൻസിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും ബൈബിളിലെ പല കാര്യങ്ങളും ഓർമ്മ വന്നേക്കാം. കാരണം ബൈബിളുമായി ഉൾപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉള്ളോരു സ്ഥലമാണ് ഇസ്രയേൽ എന്ന് പറയുന്നത്. അത് മാത്രമല്ല ഇസ്രയേലിനെ പറ്റി അറിയുവാൻ ഒരുപാട് കാര്യങ്ങളുണ്ട് ഇനിയും. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു പോസ്റ്റാണിത്. അത്തരത്തിൽ ഇസ്രയേലിനെ പറ്റിയുള്ള ചില വിവരങ്ങൾ ഒക്കെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു അറിവാണ്, അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

Israel
Israel

ആദ്യം ഇസ്രയേലിന്റെ ചരിത്രത്തിൽ നിന്നു തന്നെ തുടങ്ങാം, അതായിരിക്കും നല്ലത്. ഒരു സ്ഥലത്തെപ്പറ്റി അറിയുമ്പോൾ ആ സ്ഥലത്തെ പറ്റിയുള്ള ചെറിയൊരു വിവരണം ആവശ്യമാണല്ലോ..? ആദ്യം ഇസ്രയേൽ എന്താണെന്ന് അറിയാം, ഇസ്രായേലിന്റെ മനോഹരമായ ചരിത്രത്തെപ്പറ്റിയും അറിയാം. മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ എന്ന് പറയുന്നത്. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിൽ ഉള്ളത് . പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാഷ്ട്രം കൂടി ആണ് ഇസ്രയേൽ.നൂറ്റാണ്ടുകളായി, ഇസ്രായേൽ ദേശം എന്ന പേര്, രാജ്യത്തേയും യഹൂദജനതയേയും പരാമർശിക്കാനായി ആണ് ഉപയോഗിച്ചുപോരുന്നത് .

സ്വപ്നത്തിൽ ജയിച്ചതിനെ തുടർന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ് ആണ് ഇസ്രായേൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായി പറയുന്നത്. ഇത്‌ ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് പറയുന്നത്. ഉല്പത്തി 32:28 ഇൽ . ഈ പേരിന്റെ തുടക്കം അങ്ങനെ ആണ് . അതിന്റെ അർത്ഥത്തെക്കുറിച്ച് പറഞ്ഞാൽ . ‘ഭരിക്കുക’, ‘ശക്തനായിരിക്കുക’, ‘അധികാരം പ്രയോഗിക്കുക’ എന്നൊക്കെ അർത്ഥമുള്ള ‘സരാർ’ എന്ന ക്രിയാപദത്തിൽ നിന്നാണ് ഉദ്ഭവം എന്ന് പറയുന്ന ഒരു പക്ഷം ഉണ്ട്. ‘ദൈവത്തിന്റെ കുമാരൻ’ അഥവാ ദൈവം യുദ്ധം ചെയ്യുന്നു’ എന്നുമൊക്കെ ഇതിന് അർത്ഥമാകാമെന്നും പറയുന്നവരുണ്ട് എന്ന് അറിയുന്നു .

എന്നാൽ ഏറ്റവും പ്രബലമായ കേൾക്കുന്ന അഭിപ്രായം ഇസ്രായേൽ എന്നാൽ ‘രാത്രിയിൽ പുറപ്പെട്ടവൻ’ എന്നാണ്. അതായിത് ‘ഇസ്രാ‌’ എന്നാൽ രാത്രി. യാക്കോബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം അമ്മാവൻ ആയ ലാബാന്റെ അടുക്കലേക്കു പുറപ്പെട്ടത്‌ രാത്രിയിൽ ആണ് അത്രേ . യാക്കോബിനു ആ പേര് ലഭിക്കുകയും ചെയ്തു. വാക്കിന്റെ കൃത്യമായ അർത്ഥമെന്തായാലും, യാക്കോബിൽ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേൽ മക്കളെന്നും, ഇസ്രായേൽക്കാരെന്നുമൊക്കെ പേരുറച്ചു. ഇതാണ് ഇസ്രയേലിന്റെ ചരിത്രം.1947 ൽ ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏകദേശം 35000 ജൂതൻമാർ ഇന്ത്യയിൽ ഉണ്ടായിരുന്നു.

അടുത്ത വർഷം ഇസ്രയേൽ രൂപീകരിച്ചതോടെ മിക്കവരും അങ്ങോട്ട് കുടിയേറുകയും ചെയ്തു . പ്രധാനമായും 3 വിഭാഗക്കാരാണ് ജൂതർ. കൊച്ചിയിലെ ജൂതരായിരുന്നു ഇതിൽ ഏറ്റവും പുരാതന സമൂഹം ആയി മാറിയത്. ഇറാനു കിഴക്കുള്ള ഏറ്റവും പഴക്കമുള്ള ജൂത സമൂഹവും കൊച്ചിയിലെ ജൂതൻമാരായിരുന്നു .എ.ഡി. 70 ലാണ് ജൂതർ കൊച്ചിയിലെത്തിയതെന്ന് കരുതുന്നുണ്ട് .റോമാക്കാർ ജറുസലേം കീഴടക്കിയപ്പോളാണ് ജൂതർ കൊച്ചിയിലെത്തിയത് എന്ന് അറിയാം . തനതു വ്യക്ത്വത്തം കളയാതെ കൊച്ചിൻ ജൂതർ കേരളത്തിൽ വാണിക സമൂഹമായി വികസിച്ചു.

പ്രാചീന കാലത്ത് വന്നവരുടെ പിത്തലമുറക്കാരായ,മലബാറികൾ,16-ാം നൂറ്റാണ്ടിൽ അറബി രാജ്യങ്ങളിൽ നിന്നും ഉത്തരാഫ്രിക്കയിൽ നിന്നും എത്തിയ സെഫാർദിക് ജൂതരായ,പരദേശികൾ,കൊച്ചിൻ ജൂതരിലെ രണ്ടു വിഭാഗമാണ് എന്ന് അറിയാം .ഇനിയും ഉണ്ട് അറിയാൻ ഒരുപാട് ഇസ്രയേലിനെ പറ്റി. അവ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു അറിവാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരം ആയ ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഇത്‌ ഷെയർ ചെയ്യാൻ മറക്കരുത്.