സിനിമകളിലും അല്ലെങ്കിൽ ചില കാർട്ടൂണുകളിലും ഒക്കെ സൂപ്പർ ഹീറോസിനെ നമ്മൾ കാണാറുണ്ട്. കുട്ടികളടക്കം ഉള്ളവർക്ക് അവരോട് വലിയ ആരാധനയാണ്.. യഥാർത്ഥ ജീവിതത്തിൽ നമ്മൾ ഒരു സൂപ്പർഹീറോ ആകാൻ എന്താണ് ചെയ്യേണ്ടത്….? എല്ലാവരും നമ്മെ ഫോക്കസ് ചെയ്യാൻ ആണ് എല്ലാ ആളുകളും ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരു സൂപ്പർ ഹീറോ പരിവേഷം കിട്ടുവാൻ വേണ്ടി എന്ത് കാര്യങ്ങളൊക്കെ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്….? അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്.ഏറെ കൗതുകകരം രസകരവും ആയ ഒരു അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ട ഒരു അറിവാണ്. അതിനാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. എപ്പോഴാണ് ഒരു മനുഷ്യൻ ജീവിതത്തിൽ നല്ലൊരു ഹീറോയായി മാറുന്നത്…? അവൻറെ ജീവിതം അവൻ മറ്റുള്ളവർക്കുവേണ്ടി കൂടി ഉപയോഗിക്കുമ്പോഴാണ് ഒരു നല്ല മനുഷ്യനായി മാറുന്നത്. തന്റെ സഹജീവികളോട് കൂടി സഹാനുഭൂതിയോടെ പെരുമാറുമ്പോൾ ആണ് ഒരു നല്ല മനുഷ്യൻ ജനിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ഒരു നല്ല മനുഷ്യൻ ജനിക്കുക എന്ന് പറയുമ്പോൾ അത് ആദ്യം ജനിക്കുന്നത് നമ്മുടെ മനസ്സിൽ അല്ലേ…? ഈ ലോകം നമുക്ക് വേണ്ടി മാത്രമുള്ളതല്ല, മറ്റുള്ളവർക്കുകൂടി വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കുമ്പോൾ മറ്റുള്ളവരുടെ വേദനകളിലും കൂടി പങ്കാളികൾ ആകുമ്പോൾ, അപ്പോഴാണ് ഒരു നല്ല മനുഷ്യൻ ഉണ്ടാവുന്നത്. ഉദാഹരണം പറയുകയാണെങ്കിൽ പ്രായമായ ചില ആളുകളുണ്ട് അവർക്ക് മറ്റുള്ളവരോട് സഹായങ്ങൾ അഭ്യർത്ഥിക്കുന്നതിന് ഭയം ആണ്. കാരണം അവർക്ക് വലിയ തോതിൽ തന്നെ പേടി തോന്നും.
ഇങ്ങനെ എന്തെങ്കിലും സഹായങ്ങൾ ആരോടെങ്കിലും ചോദിച്ചാൽ അവരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത് ചിലപ്പോൾ മോശമായ അനുഭവങ്ങൾ ആണോ എന്ന് ഒരു ഭയം കൊണ്ടായിരിക്കും ചിലർ മറ്റുള്ളവരോട് സഹായം ചോദിക്കാത്തത്. പക്ഷേ അവരുടെ ഉള്ളിൽ ആ സഹായം വേണം എന്ന് ഉണ്ടാകും, നിങ്ങൾ എവിടെയെങ്കിലും വെച്ച് പ്രായമായ ഒരു വ്യക്തി റോഡ് ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടുന്നത് കാണുകയാണെങ്കിൽ അവരോട് അങ്ങോട്ട് ചോദിക്കുക എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന്, ആവശ്യമുണ്ട് എന്ന് പറയുകയാണെങ്കിൽ അവരെ സഹായിക്കുക. അവരുടെ മനസ്സിൽ നമുക്ക് വേണ്ടി ഒരു സന്തോഷമുണ്ടാകും. അതാണ് ഒരു ജീവിതത്തിലെ യഥാർത്ഥ ഹീറോ എന്നു പറയുന്നത്. മറ്റുള്ളവരുടെ വേദനകൾ കൂടി കാണാൻ ശ്രമിക്കുക, ഞാൻ എന്ന ഒരു വട്ടത്തിൽ ജീവിതം ഒതുങ്ങി പോകാതെ മറ്റുള്ളവരുടെ ഹൃദയം മനസ്സിലാക്കി അവരോട് കൂടി ഒരു ഇഷ്ടവും പ്രാർത്ഥനയും ഒക്കെ നൽകുക.
ഈ ഭൂമി അവർക്കു കൂടി വേണ്ടിയുള്ളതാണ്, നമ്മുടെ സഹജീവികൾ ആണ് അവർ എന്ന ബോധം ഉണർത്തുക. ഒരു ആക്സിഡൻറ് പറ്റി കിടക്കുമ്പോൾ തിരിഞ്ഞുനോക്കാതെ പോകുന്നവരാണ് കൂടുതൽ ആളുകളും. നിങ്ങൾ അതിൽ നിന്ന് വ്യത്യസ്തമായി ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരു സൂപ്പർ ഹീറോയാണ്. കാരണം ഒരു മനുഷ്യന്റെ ജീവനെക്കാൾ വലുതല്ല ബാക്കി പ്രശ്നങ്ങളൊന്നും എന്ന് നിങ്ങൾ ചിന്തിക്കുക. നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാത്തത് ഒന്നുമാത്രമേയുള്ളൂ ഈ ഭൂമിയിൽ, അത് ജീവനാണ്. അതിനുമപ്പുറം അല്ല പിന്നീട് നിങ്ങൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ഒന്നും.. ഒരു ജീവൻ തിരിച്ചു ഭൂമിയിലേക്ക് രക്ഷിക്കുവാൻ സാധിച്ചെങ്കിൽ അല്ലെങ്കിൽ ജീവൻ നിലനിർത്തുവാൻ നിങ്ങളെക്കൊണ്ട് സാധിച്ചു എങ്കിൽ ഒരു ചെറിയ കാര്യം എങ്കിലും അതിൽ നിങ്ങൾ ചെയ്തു എങ്കിൽ, തീർച്ചയായും നിങ്ങൾ ഒരു സൂപ്പർ ഹീറോ ആണെന്ന് തന്നെ പറയാം.
കാരണം ജീവൻ നൽകാനും എടുക്കുവാനും ഉള്ള കഴിവ് ഈശ്വരന് മാത്രമാണുള്ളത്.