പലപ്പോഴും നമ്മളറിയാതെ നമ്മൾ ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുണ്ട്. ഇന്ന് എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്ന് ആർക്കും പറയാനാകില്ല. അത്കൊണ്ട് തന്നെ, ഇന്ന് നമ്മുടെ ഈ ലോകത്ത് മറ്റുള്ളവന്റെ കണ്ണുകൾ മൂടി കൊണ്ട് ഒന്നും ചെയ്യാനാകില്ല. നമ്മൾ രഹസ്യമാണ് എന്ന് ചിന്തിക്കുന്ന കാര്യങ്ങൾ പലപ്പോഴും പരസ്യമാണ്. ഷോപ്പിംഗ് മാളുകളിൽ, റെയിൽവേ സ്റ്റേഷനുകളിൽ, റോഡ് സൈഡുകളിൽ, ഫോറസ്റ്റുകളിൽ തുടങ്ങീ ഒട്ടുമിക്ക സ്ഥലങ്ങളിലും ക്യാമറക്കണ്ണുകൾ ഉണ്ട്. ഇന്ന് ഇത്തരം സംവിധാനങ്ങൾ ഏറെ ഉപകാര പ്രദമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പല കുറ്റകൃത്യങ്ങളും തെളിയിക്കപ്പെടാൻ ഈ ക്യാമറക്കണ്ണുകൾ സഹായകമാകാറുണ്ട്. എന്നാൽ, ചില രസകരമായ കാര്യങ്ങളും ക്യാമറകൾ പകർത്താറുണ്ട്. അതായത് ആരും കാണാതെ നാം ചെയ്യുന്ന കൊച്ചു കൊച്ചു കള്ളത്തരങ്ങൾ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടാകും. അത്തരംകാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
സീക്രട്ട് പ്രോട്ടീൻ. ഈ പറയാൻ പോകുന്ന കാര്യം നാം സ്‌കൂളുകളിലും കോളേജുകളിലും എല്ലാം സ്ഥിരമായി കാണിക്കുന്നതും കാണുന്നതുമായ ഒരു കാര്യമാണ്. വളരെ സീരിയസായി അധ്യാപകരെ ക്ലാസുകൾ എടുത്തു കൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ വിശിഷ്ട്ടാത്ഥിതികൾ വേദിയിൽ പ്രസംഗിച്ചിരിക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ചിലർ മുഖം കൊണ്ട് ഗോഷ്ഠി കാണിച്ചും മുഖം ചൊറിഞ്ഞും നഖം കടിച്ചുമെല്ലാം ഇരിക്കുന്നത് കാണാം. എന്നാൽ, ഇത് അടുത്തിരിക്കുന്ന ആളുകൾ കണ്ടില്ലാ എങ്കിലും ക്യാമറക്കണ്ണുകൾ കണ്ടിട്ടുണ്ടാകും. ഇത് പാർലമെന്റിൽ വരെ നടക്കുന്ന ഒരു കാര്യമാണ്.
എന്തൊക്കെയാണ് ഇതുപോലെയുള്ള മറ്റു രസകരമായ കാര്യങ്ങൾ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.