ഒരു ഉപകാരവുമില്ലാത്ത എന്നാൽ നമ്മൾ പണം കൊടുത്ത് വാങ്ങുന്ന കാര്യങ്ങൾ.

ഇപ്പോഴത്തെ നമ്മുടെ ഈ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നതെന്ന് പറയുന്നത് നല്ല ഭക്ഷണം കഴിക്കാനാണ്. നല്ല ഭക്ഷണമെന്ന് പറയുന്നത് വിലയുള്ള ഭക്ഷണമല്ല നമ്മുടെ ശരീരത്തിലേക്ക് പ്രോട്ടീന് പ്രധാനം ചെയ്യുന്നതാണ് നല്ല ഭക്ഷണമെന്ന് പറയുന്നത്. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ആവശ്യമുള്ള കാര്യങ്ങൾ ഉണ്ടാക്കണം. ഇതൊക്കെ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കാറുണ്ടോ.? ഭീമമായ പണം കൊടുത്ത് നമ്മൾ വാങ്ങുന്ന പല വസ്തുക്കളും ചിലപ്പോൾ നമ്മുടെ ശരീരത്തിൽ യാതൊരു വിധത്തിലും ഗുണം നൽകുന്നതായിരിക്കില്ല. അങ്ങനെയുള്ള ചില വസ്തുക്കളെപ്പറ്റിയാണ് പറയാൻ പോകുന്നത്.

Tomato
Tomato

ഒന്നാമതായി പറയുന്നത് കൂണിനെ കുറിച്ചാണ്. നമ്മുടെ ലോകത്ത് പലതരത്തിലുള്ള കൂണുകളുണ്ട്. അതിൽ കുറച്ചു മാത്രമാണ് നമുക്ക് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. കൂടുതലായും സ്വീകാര്യത ഉള്ളതാണ് ബട്ടർ കൂണെന്ന് പറയുന്നത്. ഇവയ്ക്ക് വലിയ വിലയാണ് ഈ കൂണിനെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിദേശരാജ്യങ്ങളിൽ തൊട്ട് ഇന്ത്യയിൽ വരെ ഇത് സുലഭമായി ലഭിക്കുകയും ചെയ്യും. എന്നാൽ ഒരു മനുഷ്യശരീരത്തിനാവശ്യമായിട്ടുള്ള യാതൊരു പ്രോട്ടീനുകളും ഇതിലില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പ്രോട്ടീനുകളില്ലന്ന് മാത്രമല്ല, ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കുവാൻ വേണ്ടി പല തരത്തിലുള്ള കെമിക്കലുകളും ഇതിൽ ചേർക്കുന്നുണ്ടെന്നു മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാണ് ഈ കൂണുകൾ കുറേ ദിവസങ്ങളായിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇതാണ് നമ്മൾ വലിയ വില കൊടുത്ത് വളരെ മികച്ചതാണ് നമ്മുടെ ശരീരത്തിനെന്ന് പറഞ്ഞുകൊണ്ട് വാങ്ങിക്കഴിക്കുന്നത്.

അതുപോലെതന്നെ നമ്മുടെ ശരീരത്തിന് വളരെയധികം ഹാനികരമായിട്ടുള്ളതും അല്ലെങ്കിൽ നമ്മൾ നല്ലതെന്ന് വിശ്വസിക്കുന്ന ഒന്നാണ് പാല്. നാടൻ പാലുകളെ കുറിച്ചല്ല ഉദ്ദേശിക്കുന്നത്. പലപ്പോഴും വിദേശരാജ്യങ്ങളിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന പാൽ കവറുകളെ പറ്റിയാണ് പറയാൻ പോകുന്നത്. സൂപ്പർമാർക്കറ്റുകളിലും മറ്റും പ്ലാസ്റ്റിക്കിന്റെ വലിയ കവറുകളിൽ വരുന്ന പാളികൾക്കും വലിയ സ്വീകാര്യതയാണ്. എന്നാൽ ഇങ്ങനെയുള്ള പാലുകൾ വളരെയധികം കെമിക്കലുകൾ അടങ്ങിയിട്ടുള്ളതാണ്. ഇങ്ങനെയുള്ള പാലുകൾ ഉൽപാദിപ്പിക്കപ്പെടുന്ന പശുവിൻറെ അകിട്ടിൽ പലതരത്തിലുള്ള മരുന്നുകളാണ് കുത്തിവെക്കുന്നത്. പാൽ വർധിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ പശുവിനെ കുത്തിവയ്ക്കുന്നത്.

പശുക്കളുടെ അകിട് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും. അവയുടെ ശരീരത്തേക്കാൾ വലിയ അകിടുകളായിരിക്കും പലപ്പോഴും ഈ പശുകൾക്ക് ഉണ്ടാവുന്നത്. കുറേദിവസം ഈ പാലുകൾ കേടാവാതെ ഇരിക്കാൻ വേണ്ടി ഇതിൽ പല തരത്തിലുള്ള കെമിക്കലുകളാണ് ചേർത്തിട്ടുള്ളത്.