ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരു തവണ മാത്രമേ സംഭവിക്കുകയൊള്ളു. ചിലർ പറയാറുണ്ട്. ഓരോ ദിവസവും ഓരോ സെക്കണ്ടും നമ്മുടെയൊക്കെ ജീവിതത്തിൽ പുതിയ അനുഭവങ്ങൾ തരാറുണ്ട്. അത്തരത്തിൽ ചില അനുഭവങ്ങൾ നമുക്ക് ചിലപ്പോൾ ഏറെ സന്തോഷം തരുന്നതും മറ്റു ചിലപ്പോൾ അത് ഏറെ ദുഃഖം സമ്മാനിച്ച് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവമായി മാറിയിട്ടുണ്ടാകും. എന്തിരുന്നാലും ചില കാര്യങ്ങൾ നാം ഓരോരുത്തരുടെയും ജീവിതത്തിൽ അസാധാരണമായി സംഭവിക്കാറുണ്ട്. അത്തരത്തിൽ ചില വ്യക്തികളുടെഅപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
തിമോത്തി റേ ബ്രൗൺ ആൻഡ് ആഡം കാസ്റ്റിലേജ്. ഇദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇദ്ദേഹമാണ് ലോകത്തു ആദ്യമായി എച്ച്ഐവി രോഗം വന്ന് രോഗം ഭേദമായ ഏക വ്യക്തി. 33 ദശലക്ഷം ആളുകൾ ജീവൻ തന്നെ കവർന്ന എച്ച്ഐവി എന്ന രോഗത്തിൽ നിന്നും രക്ഷ നേടുക എന്നത് വളരെയധികം നിഷ്പ്രയാസമാണ്. ഇതിൽ നിന്നുമുള്ള മുക്തി ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്. മാനസികമായും ശാരീരികമായും കാർന്നു തിന്നുന്ന രോഗമാണ് എയ്ഡ്‌സ് അഥവാ എച്ച്ഐവി. ഇദ്ദേഹം ഒരു അമേരിക്കക്കാരനാണ്. 1995 ൽ ജർമ്മനിയിലെ ബെർലിനിൽ പഠിച്ചിരുന്ന കാലത്താണ് എയ്ഡ്‌സ് പിടിപെടുന്നത്. 2006ൽ അദ്ദേഹം ഒരു ബ്ലഡ്ക്യാൻസർ രോഗിയായി. 2007 ഫെബ്രുവരിയിൽ രക്താർബുദത്തിനുള്ള ഒരു സ്റ്റംസെൽസ് ട്രാൻസ്പ്ലാന്റേഷൻ എന്ന ശസ്ത്രക്രിയ നടത്തി. തുടർന്ന് എച്ച്ഐവി അണുബാധക്കുള്ള പ്രതിരോധ മരുന്നുകൾ നൽകി. ഇതിനു ശേഷം വീണ്ടും രക്താർബുദം വന്നു. ഒരു വർഷത്തിന് ശേഷം വീണ്ടും സ്റ്റംസെൽ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തി. പിന്നീട് ബ്രൗണിന്റെ രക്തത്തിൽ എച്ച്ഐവി അണുബാധ കണ്ടെത്തിയിട്ടില്ല. ഇത് ശാസ്ത്ര ലോകത്തെ തന്നെ അതിശയിപ്പിച്ച ഒരു സംഭവമായിരുന്നു.
അടുത്തത് ജീവിതത്തിൽ ഏറ്റവും നിർഭാഗ്യവാനായ ഒരു ഭാഗ്യവാനെ കുറിച്ചു പറയാം. ഇനി പറയുന്ന കാര്യങ്ങൾ കേട്ടിട്ട് നിങ്ങൾ തന്നെ പറയണം ഇദ്ദേഹം ഭാഗ്യവാനാണോ അതോ നിർഭാഗ്യവാനാണോ എന്ന്.1962 ൽ ഇദ്ദേഹം ഒരു ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്ത് ട്രാക്കിൽ നിന്നും ട്രെയിൻ തെന്നി മാറി ഒരു നദിയിലേക്ക് കുതിച്ചു. ആ അപകടത്തിൽ 17 യാത്രക്കർ മുങ്ങി മരിക്കുകയും സാക്കിനെ ആരോ രക്ഷപ്പെടുത്തുകയും ചെയ്തു. അതിന്റെ അടുത്ത വർഷം അദ്ദേഹം യാത്ര ചെയ്ത വിമാനം ഒരു മലനിരകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ അദ്ദേഹം ഒരു പുൽമേടിൽ പിടിച്ചു തൂങ്ങി രക്ഷപ്പെടുകയും ബാക്കി ആളുകൾ മരിക്കുകയും ചെയ്തു. അവിടെ നിന്ന് മൂന്നു വര്ഷം കഴിഞ്ഞു 1966ൽ അദ്ദേഹം സഞ്ചരിച്ച ബസ് ഒരു അപകടത്തിൽ പെടുകയും അദ്ദേഹം നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ബാക്കിയുള്ള നാല് ആളുകൾ മരിക്കുകയും ചെയ്തു. അത് കഴിഞ്ഞു കുറച്ചു കാലത്തിനു ശേഷം അദ്ദേഹം കാറിൽ പോകുന്ന സമയത്തു കാർ പൊട്ടിത്തെറിച്ചു. എണ്ണ കത്തുന്നതിനു മുമ്പേ സാക് രക്ഷപ്പെട്ടു. ഭാഗ്യവാൻ ആണെങ്കിലും അദ്ദേഹം ഓരോ അപകടത്തിൽ നിന്നും രക്ഷപ്പെടുമ്പോഴും മാനസികമായി ഏറെ തളർന്നിട്ടുണ്ടാകണം. കാരണം മറ്റൊന്നുമല്ല, ഒരുപാട് ജീവനുകൾ പൊലിയുന്നതിന് സാക്ഷിയാകേണ്ടി വരിക എന്നത് ഏറെ ദൗർഭാഗ്യകരമായ കാര്യമാണ്.