തിരക്ക് പിടിച്ച ഒരു ജീവിതത്തിലൂടെയാണ് നാമൊക്കെ കടന്നു പോകുന്നത്. കാരണം ഇന്ന് ലോകം ഡിജിറ്റലൈസ്ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ആർക്കും ഒന്നിനും സമയമില്ല. ഓരോ ആളുകളും അവരുടേതായ ആവശ്യങ്ങൾക്ക് വേണി ഓടിക്കൊണ്ടിരിക്കുകയാണ്. ഒഴിവു സമയങ്ങൾ വളരെ ചുരുക്കം മാത്രമേ ലഭിക്കുകയുള്ളു. ഇനി അഥവാ ഒരു ഫ്രീ സമയം കിട്ടിയാലും ഒന്നും ചെയ്യാനില്ലാതെ ബോറടിക്കും. അത്തരം ബോറടികളെ മാറി കടക്കാനായി ചില സൂത്രങ്ങളുണ്ട് എന്തൊക്കെയാണ് അത്തരം വിദ്യകൾ എന്ന് നോക്കാം.
ആദ്യത്തേത് നിങ്ങളുടെ ഡെസ്ക്ടോപ്പ് ഓർഗനൈസ് ചെയ്യാം. കുറെ കാലമായി ഒരേ വാൾപേപ്പറിലായിരിക്കും നമ്മുടെയൊക്കെ ഡെസ്ക്ടോപ്പ് ഇരിക്കുന്നത്. ഇതെല്ലം വളരെ വൃത്തിയിൽ ക്രമീകരിച്ചു ഫോൾഡറുകളിലാക്കി വെക്കാൻ നിങ്ങളുടെ ഫ്രീ സമയം ഉപയോഗപ്പെടുത്താം. അടുത്തതായി നല്ലൊരു പോഡ്കാസ്റ്റർ തിരഞ്ഞെടുക്കുക. ഓരോ വ്യക്തിക്കും അവാര്ഡ് ഇഷ്ട്ടങ്ങൾക്കനുസരിച്ചു നല്ല പോഡ്കാസ്റ്റുകൾ കേൾക്കുക. അങ്ങനെ നിങ്ങളുടെ ബോറടി സമയത്തിൽ നിന്നും രക്ഷ നേടാം.
ചിത്രങ്ങൾക്ക് നല്ല നിറങ്ങൾ നൽകാം. നിങ്ങൾ അത്യാവശ്യം ചിത്രം വരക്കാനും അതിൽ താല്പര്യമുള്ള ആളുകളുമാണ് എങ്കിൽ ചിത്രങ്ങൾ വരച്ചു അതിനു നിറം നൽകാം. ഇതൊരു നല്ലൊരു കാര്യമാണ്. ചിത്രങ്ങൾ വരക്കുകയും അവയ്ക്കു നിറം നൽകുകയും ചെയ്യുമ്പോൾ നമ്മുടെ മനസ്സും ശരീരവും നന്നായി റിലാക്സ് ആവുകയും മാനസിക പിരിമുറുക്കത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. ഇത് പഠനങ്ങളും പറഞ്ഞിട്ടുണ്ട്. അടുത്തതായി നിങ്ങളുടെ സിവി ഒന്ന് അപ്ഡേറ്റ് ചെയ്യാം. ചിലപ്പോൾ അത്യാവശ്യമായി ഒരു ജോലിക്ക് അപേക്ഷിക്കുന്ന സമയത്തായിരിക്കും നിങ്ങളുടെ സിവി ശ്രദ്ധിക്കുന്നത്. അത് മുമ്പെങ്ങോ ഉണ്ടാക്കി വെച്ചതായിരിക്കും. ആ സമയത്തു സിവി ധൃതി പിടിച്ചു ചെയ്യാതെ വെറുതെ ഇരിക്കുന്ന സമയത്ത് അതൊന്നു അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതായിരിക്കും.
ഇതുപോലെ ബോറടി സമയത്തെ ഇല്ലാതാക്കാൻ കഴിയുന്ന മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.