നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരുപാട് വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. പല വസ്തുക്കളിലും നമ്മൾ അറിയാത്ത ഒത്തിരി കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നതാണ് സത്യം. ചിലത് നമ്മൾ നമ്മുടെ ജെലികൾ എളുപ്പമാക്കാനുള്ള സൂത്രങ്ങളായിരിക്കും അതിൽ ഒളിഞ്ഞിരിക്കുക. പക്ഷെ, നമ്മളതൊന്നും ശ്രദ്ധിക്കാതെ കോരന് കഞ്ഞി കുമ്പിളി തന്നെ എന്ന് പറഞ്ഞ പോലെ നമ്മൾ നമ്മുടെ വളഞ്ഞ രീതിയേ ഉപയോഗിക്കൂ. അത്തരത്തിൽ നാം സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളിലെ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
ബാക്ക്പാക്കിലെ ചെസ്റ്റ് സ്ട്രാപ്പുകൾ. നിങ്ങൾ നിങ്ങളുടെ കൂട്ടുകാരുമൊത്ത് ഒരു കാട്ടിലേക്ക് യാത്ര പോയെന്നു കരുതുക. കാട്ടിനുള്ളിൽ വെച്ച് നിങ്ങൾ ഒറ്റപ്പെട്ടു എന്ന് കരുതുക. ഫോൺ വിളിക്കാനാണ് എങ്കിൽ റേഞ്ചും കിട്ടുന്നില്ല. നിസ്സഹായാവസ്ഥ. അപ്പോൾ നിങ്ങളുടെ കയ്യിൽ ഒരു ബാക്ക്പാക്ക് ബാഗുണ്ട് എങ്കിൽ നിങ്ങൾ അത് നിങ്ങളെ രക്ഷിക്കും. ഈ ബാക്ക്പാക് ബാഗിന്റെ ചെസ്റ്റ് സ്ട്രാപ്പിൽ ഒരു ക്ലിപ്പുണ്ട്. അതിലൂടെ നിങ്ങൾക്ക് വിസിലടിക്കാനാകും. ഇത് നിങ്ങൾക്ക് നിങ്ങളുടെ കൂട്ടുകാരുമായി ഒരു ആശയവിനിമയം നടത്താനും അതുവഴി നിങ്ങൾക്ക് കൂട്ടുകാരുമായി കൂടിച്ചേരാനുമാകും.
പ്ലാസ്റ്റിക് കുപ്പികളിൽ വായ ഭാഗത്തുള്ള ചെറിയ ഡിസ്ക്. പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പിന് താഴെയായി ഒരു ചെറിയ ഡിസ്ക് കണ്ടിട്ടില്ലേ? ഇത് കുപ്പിയുടെ സീലുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. കുപ്പിക്കുള്ളിലെ ബീവറേജും എയറും പുറത്തേക്ക് പോകാതെ തടയുന്നത് ഈ ചെറിയ ഡിസ്‌ക്കുകളാണ്. ഈ സീൽ ഇല്ലായെങ്കിൽ കുപ്പിക്കുള്ളിൽ നിന്നും പതഞ്ഞു പുറത്തു പോകും.
ഇതുപോലെയുള്ള മറ്റു വസ്തുക്കളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.