പലപ്പോഴും നമ്മൾ പല അബദ്ധങ്ങളും ചെയ്യാറുണ്ട്. ചിലപ്പോൾ അത് കാണുന്നവർക്ക് പൊട്ടിച്ചിരിക്കാനുള്ള നല്ല ഉഗ്രൻ മണ്ടത്തരങ്ങൾ ആയി മാറാറുണ്ട്. അതായത്, കയ്യിൽ പേനയോ മറ്റെന്തെങ്കിലും വസ്തുക്കൾ ഇരിക്കെ അത് കാണാനില്ല എന്ന് പറഞ്ഞു അത് തിരഞ്ഞു നടക്കുക. കണ്ണട മുഖത്തിരിക്കെ തന്റെ കണ്ണടയെവിടെ എന്ന് എല്ലാവരോടും അന്വേഷിച്ചു നടക്കുക. അത്തരത്തിൽ നമുക്കിടയിൽ സംഭവിക്കാവുന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് അത്തരം സംഭവങ്ങൾ എന്ന് നോക്കാം.
കയ്യിലുണ്ടായിട്ടും തിരയുന്നവർ. നമ്മൾ നേരത്തെ പറഞ്ഞു. തന്റെ കയ്യിലുള്ള പേഴ്‌സിനോ പേനയ്ക്കോ കണ്ണടയ്ക്കോ വേണ്ടി തിരയുന്ന ഒത്തിരി സംഭവങ്ങളും അത്തരം ആളുകളെയും നാം കണ്ടിട്ടുണ്ടാകും. എന്നാൽ സ്വന്തം നെഞ്ചത്തിരിക്കുന്ന തന്റെ കുഞ്ഞിനെ തിരയുന്ന ആളെ നാം ആദ്യമായിട്ടായിരിക്കും കാണുന്നത്. ചൈനയിലുള്ള ഒരു മാളിലാണ് ഇത്തരമൊരു രസകരമായ സംഭവം നടന്നത്. ഒരാൾ തന്റെ കുഞ്ഞിനെ നെഞ്ചത്തു ചേർത്തു വെച്ചിരിക്കുകയാണ്. കുഞ്ഞുങ്ങളെ കൊണ്ടു പോകുന്ന സ്ക്രോളറും അദ്ദേഹത്തിന്റെ കയ്യിലുണ്ട്. മൊബൈലിൽ നോക്കി കളിച്ചിരുന്ന അയാൾ മനം മറന്നു അതിൽ മുഴുകിപ്പോയി. പെട്ടെന്ന് സ്ക്രോളറിലേക്ക് നോക്കിയപ്പോൾ തന്റെ കുഞ്ഞിനെ കാണാനില്ല. തന്റെ മാറിൽ തന്നെയുള്ള കുഞ്ഞിനെ കാണാതെ ചുറ്റും തിരയുന്ന അയാളുടെ വീഡിയോ ഏറെ രസകരായിട്ടുണ്ട്.
ഇതുപോലെയുള്ള അബദ്ധങ്ങൾ എനിക്കും നിങ്ങൾക്കുമെല്ലാം സംഭവിച്ചിട്ടുണ്ടാകാം. അത്തരം രസകരമായ കൂടുതൽ സംഭവങ്ങൾ കാണാനായി താഴെയുള്ള വീഡിയോ കാണുക.