ഈ രാജ്യത്ത് ഗ്ലാസ്സ്കൊണ്ട് നിര്‍മിച്ച സുതാര്യമായ പൊതു ടോയ്‌ലറ്റ് ഉണ്ട്. പ്രത്യേകത അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും.

ടോയ്‌ലറ്റ് എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് സ്വകാര്യതയാണ്. അതായത് നിങ്ങൾ തനിച്ചായിരിക്കുന്ന ഒരിടമാണ് ടോയ്‌ലറ്റ്. ആർക്കും നിങ്ങളെ കാണാൻ കഴിയാത്ത ഒരിടം. പൂർണ്ണമായും സുതാര്യമായ ഒരു ടോയ്‌ലറ്റിലേക്ക് പോകാൻ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ നിങ്ങള്‍ എന്ത് ചെയ്യും. അങ്ങനെ ഒരു ടോയ്‌ലറ്റ് ജപ്പാനില്‍ ഉണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ജപ്പാനിലെ ചില പാർക്കുകളിൽ സുതാര്യമായ ഇത്തരം പൊതു ടോയ്‌ലറ്റുകൾ ഉണ്ട്.

Transparent toilet in japan
Transparent toilet in japan

ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോയിലെ പാർക്കുകളിൽ സുതാര്യമായ പൊതു ടോയ്‌ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സുതാര്യമായതിനാല്‍ അവ വൃത്തിയുള്ളതാണെന്നും ഉള്ളിൽ ആരുമില്ലെന്നും പുറത്തു നിന്ന് കാണാൻ കഴിയും. വിഷമിക്കേണ്ട നിങ്ങളുടെ സ്വകാര്യത ഇവിടെ പരിപാലിക്കുന്നുണ്ട്. ഈ ടോയ്‌ലറ്റുകളുടെ പുറം മതിലുകൾ ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണ്. പക്ഷ ടോയ്‌ലറ്റില്‍ ആരെങ്കിലും കയറി ഉപയോഗിക്കുമ്പോൾ അവ സുതാര്യമല്ല. പുറത്ത് നിൽക്കുന്ന ആളുകൾ ഈ സുതാര്യമായ ടോയ്‌ലറ്റുകളിൽ ഇരിക്കുന്നത് നിങ്ങൾ കാണുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് അങ്ങനെയല്ല. ഈ ടോയ്‌ലറ്റിൽ ഒരു പ്രത്യേക തരം സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ആരെങ്കിലും അതിൽ പ്രവേശിച്ച് വാതിൽ അടയ്ക്കുമ്പോൾ പുറത്തു നിന്ന് ഒന്നും കാണാനാകില്ല.

യെയോഗി ഫുക്കമാച്ചി മിനി പാർക്ക്, ഹരു-നോ-ഒഗാവ കമ്മ്യൂണിറ്റി പാർക്ക് എന്നിവിടങ്ങളിലാണ് ഈ ടോയ്‌ലറ്റുകൾ. നിപ്പോൺ ഫൌണ്ടേഷന്‍റെ ധനസഹായത്തോടെയുള്ള ജാപ്പനീസ് ടോയ്‌ലറ്റ് പദ്ധതിയുടെ ഭാഗമാണ് ഇവ. ഈ സുതാര്യമായ ഗ്ലാസ് ടോയ്‌ലറ്റുകൾ പ്രശസ്ത ആർക്കിടെക്റ്റ് ഷിഗെരു ബാനും നിരവധി പ്രമുഖ ഡിസൈനർമാരും രൂപകൽപ്പന ചെയ്ത്താണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇവിടെ സൗകര്യമുണ്ട്. പൊതു ടോയ്‌ലറ്റുകളെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ മാറ്റുകയാണ് ഈ സുതാര്യമായ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം.