ദൃശ്യമാധ്യമങ്ങൾക്ക് ആളുകളുടെ ഇടയിൽ വലിയ ഒരു സ്ഥാനം തന്നെയാണ് ഉള്ളത്. പലപ്പോഴും പരസ്യങ്ങളിൽ ആകൃഷ്ടരാകാത്തവരായി ആരും ഉണ്ടായിരിക്കില്ല. പരസ്യങ്ങളിലൂടെ പല സാധനങ്ങളും വാങ്ങിയവരായിരിക്കും പലരും. നിറം വയ്ക്കാനുള്ള ക്രീമുകൾ മുതൽ മുടി വളരാനുള്ള എണ്ണ വരെ പരസ്യങ്ങളിൽ വിശ്വസിച്ച് പലപ്പോഴും വാങ്ങാറുണ്ട്. എന്നാൽ ഈ പരസ്യങ്ങളുടെ പിന്നാമ്പുറ കാഴ്ചകൾ എന്താണെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ…? പലപ്പോഴും പരസ്യങ്ങളിൽ കാണിക്കുന്ന മുടികൾ യഥാർത്ഥം ആണെന്ന് വിശ്വസിക്കുന്നുണ്ടോ…? എങ്കിൽ അത് മിഥ്യ ധാരണ ആണ്.
യഥാർത്ഥ മുടികൾ അല്ല പരസ്യത്തിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ പരസ്യങ്ങളുടെ പിന്നാമ്പുറ കാഴ്ചകളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകമുണർത്തുന്ന ഈ അറിവ് മറ്റുള്ളവരുടെ കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പരസ്യങ്ങളിൽ കാണിക്കുന്ന പട്ടു പോലെയുള്ള മുടികൾ യഥാർത്ഥമല്ല. ഒരു പ്രത്യേക മിശ്രിതം മുടികളിൽ തേക്കും. അതിനുശേഷമാണ് ഈ പരസ്യം എടുക്കുന്നത്. അതുപോലെ പോലെ ഈ മുടികൾ നന്നായി തിളങ്ങുന്നതിന് വേണ്ടി പിന്നിൽ നിന്ന് ഒരാൾ ഇത് നന്നായി റോൾ ചെയ്തുകൊടുക്കുന്നത് കാണാം. എന്നാൽ എഡിറ്റിങ്ങിൽ വരുമ്പോൾ ഈ റോൾ ചെയ്തു കൊടുക്കുന്ന ആളിനെ എഡിറ്റ് ചെയ്തു മാറ്റുകയാണ് ചെയ്യുന്നത്.
ഒരു ഫാൻ ഉപയോഗിച്ച് മുടികൾ നല്ല രീതിയിൽ തന്നെ പറക്കുന്നത് ആയി കാണിക്കുകയും ചെയ്യും. എഡിറ്റിങ്ങും കഴിയുമ്പോഴേക്കും നല്ല പട്ട് പോലെയുള്ള മുടികൾ പറന്നു നടക്കുന്നതാണ് കാണാൻ സാധിക്കുന്നത്. പുറകിൽ നിന്ന് ഈ മുടികൾ റോൾ ചെയ്യുന്ന ആളെ ഒന്നും എഡിറ്റിങ്ങിൽ കാണില്ല. നമ്മൾ ഈ പരസ്യം വിശ്വസിച്ച് ആ സാധനം വാങ്ങുന്നതിനു വേണ്ടി എത്തുകയും ചെയ്യും. ഇനി പറയാൻ പോകുന്നത് പിസയുടെ പരസ്യത്തെ പറ്റിയാണ്. നമ്മൾ യഥാർത്ഥത്തിൽ വാങ്ങുന്ന പിസയും പരസ്യത്തിൽ കാണുന്ന പിസായും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. പരസ്യത്തിൽ കാണുന്ന പിസക്കുള്ളിൽ പശയാണ് നിറച്ചിരിക്കുന്നത്. അതുകൊണ്ടാണ് അതിൽ നിന്നും ചീസ് നന്നായി തന്നെ ഒഴുകി വരുന്നത് പോലെ തോന്നുന്നത്.
പശ എന്നുവെച്ചാൽ പ്രത്യേക പശ ആണ് എന്ന് ഒന്നും സംശയിക്കേണ്ട കാര്യമില്ല. സാധാരണ പശ തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നത്. നല്ലരീതിയിൽ ചീസ് പോകുന്നതായി കാണിക്കുന്നതിന് വേണ്ടിയാണ് ഈ പശ ഉപയോഗിക്കുന്നത്. ഇനി പറയാൻ പോകുന്നത് കേക്കിന്റെയും ഐസ്ക്രീമുകളുടേയും പരസ്യമാണ്. പലപ്പോഴും രുചിയൂറുന്ന അതിമനോഹരമായി നിറത്തിലുള്ള കേക്കുകളും ഐസ്ക്രീമുകൾ നമ്മൾ കാണാറുണ്ട്. അത് കാണുമ്പോൾ നാവിൽ വെള്ളമൂറുന്നത് പതിവാണ്. എന്നാൽ ഇതിൽ യഥാർത്ഥ ഐസ്ക്രീം അല്ല ഉപയോഗിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത് ആണ്. യഥാർത്ഥ ഐസ്ക്രീം ആണെങ്കിൽ അത് അലിഞ്ഞു പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത് അലിയില്ല. മറ്റൊരു മാവ് ഉപയോഗിച്ച് തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഇതിനു മുകളിൽ ചോക്ലേറ്റിന് വേണ്ടി ചേർക്കുന്നത് ഷൂ പോളിഷ് ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….? എന്നാൽ അത് തന്നെയാണ് ചേർക്കുന്നത്.
ഇനിയുമുണ്ട് ഇത്തരത്തിൽ പരസ്യങ്ങളുടെ പിന്നാമ്പുറക്കഥകൾ നിരവധി. ഇനിയെങ്കിലും പരസ്യങ്ങളിൽ വഞ്ചിതരാവരുത്. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.