സാങ്കേതിക വിദ്യ എന്നത് ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യങ്ങളിലും ആ സാങ്കേതികവിദ്യയുടെ വളർച്ച നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.. നമ്മുടെ വീട്ടിലിരുന്നു കൊണ്ട് ഓഫീസ് കാര്യങ്ങൾ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ സാങ്കേതികവിദ്യ വളർന്നിരിക്കുന്നു. അതോടൊപ്പം ഡിജിറ്റൽ രീതിയിലേക്ക് മാറിയിരിക്കുന്നു. ഇതിനൊക്കെ കാരണം എന്താണ്, എങ്ങനെയാണ് നമ്മുടെ സാങ്കേതികവിദ്യ ഈ ഒരു അവസ്ഥയിലേക്ക് എത്തിയത്. ഇതെല്ലാം നമ്മൾ എന്ന് മനസ്സിലാക്കുക തന്നെ വേണ്ടേ.
മെറ്റാവേഴ്സിനെക്കുറിച്ച് ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗ് അനൗൺസ് ചെയ്ത അന്ന് മുതൽ ആളുകൾ തിരക്കുന്നു ഇത് എന്താണ് ഇന്ന്. 1992 അറസ്റ്റ് അമേരിക്കൻ നോവലിസ്റ്റായ സ്റ്റീഫൻസൺ അഭിപ്രായപ്പെടുകയുണ്ടായി അദ്ദേഹത്തിൻറെ ഒരു പ്രവചനം ആയിരുന്നു ഇത്. ആളുകൾ വെർച്ചൽ ആയി ജീവിക്കുന്ന ഒരു അവസ്ഥയാണ്. ഇപ്പോൾ ജീവിക്കുന്നത് റിയൽ ലൈഫ് ആണ്. രാവിലെ ജോലിക്ക് പോകുന്നു ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം വീട്ടുകാരുമായി സംസാരിക്കുന്നു. വീട്ടിലുള്ള ജോലികൾ ചെയ്യുന്നു.
സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളുമായി നമ്മൾ സംഭാഷണങ്ങൾ ഏർപ്പെടുന്നു. ചിലതൊക്കെ ഗെയിം കളിക്കുകയും പുസ്തകം വായിക്കുകയും സിനിമ കാണുകയും അതിൽ ഏർപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇത് റിയൽ ആയിട്ടുള്ള ലൈഫ് ആണ്. എന്നാൽ ഇതേ കാര്യങ്ങളൊക്കെ കൂടുതൽ സുഖകരമായി കുറച്ചു വെർച്ചൽ ആയി നമുക്കൊക്കെ നടപ്പിലാക്കാൻ സാധിക്കുന്നതാണ്. ഫേസ്ബുക്ക് ആണെങ്കിൽ പോലും വലിയ ടെക്നിക്കൽ കമ്പനികളൊക്കെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യയുമായി ഇനിയും മുന്നോട്ട് വരുന്നത് കാണാം. അധികം വൈകാതെ തന്നെ പക്ഷേ നമ്മുടെ ഈ കാലഘട്ടത്തിൽ തന്നെ ഇതൊക്കെ നമുക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. പഴയ സുഹൃത്തുക്കളോടൊപ്പം ഒന്നിച്ച് ഒരു കോർട്ടിൽ കളിക്കണമെന്ന ആഗ്രഹം ഉണ്ടാവും.
അവർ ഇവിടെ അടുത്ത് ഉണ്ടായിരിക്കണമെന്നില്ല, സുഹൃത്തുക്കളൊക്കെ ലോകത്തിൻറെ പല ഭാഗങ്ങളിൽ ആയിരിക്കും. എന്നാൽ അവരൊക്കെ എവിടെയാണോ അവിടെ നിന്നുകൊണ്ട് തന്നെ ഒരേ സമയത്ത് കോച്ചിംഗ് ചെയ്യാൻ സാധിക്കും. ചെറിയ ക്ലാസുകളിൽ ഒക്കെയ നമ്മൾ കളികൾ ഏർപ്പെട്ടിട്ടുണ്ട്. അതേ കളികൾ തന്നെ വലിയ പ്രായത്തിൽ ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്ന് ഒന്നിച്ച് നമുക്ക് കളിക്കാൻ സാധിക്കും. ഫോണിൽ ക്രിക്കറ്റ്, ഫുട്ബോൾ ഒക്കെ പോലെ. എന്നാൽ അതേ ഗ്രൗണ്ടിൽ തന്നെ രൂപത്തിൽ നേരിട്ട് കളിക്കാൻ സാധിക്കുകയാണെങ്കിൽ ആത്മാർത്ഥ സുഹൃത്തിനോടൊപ്പം ഒരു കോമ്പറ്റീഷൻ എന്നതു പോലെ മത്സരിക്കാൻ കഴിഞ്ഞാലോ.? ഇപ്പോൾ നമ്മുക്ക് അങ്ങനെയുള്ള ഗെയിമുകൾ കളിക്കുന്നതിനേക്കാൾ ഇഷ്ടം വ്യായാമത്തിൽ ഏർപ്പെടാൻ ആണെങ്കി അവിടെയും നമുക്ക് മാറ്റാം എന്നതാണ്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ചിന്ത തന്നെ ആകും ഇത്. ജിമ്മ് തന്നെ ക്രിയേറ്റ് ചെയ്യാൻ നമ്മുക്ക് സാധ്യമാകുന്നത്. ജിമ്മിൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിലുള്ള വ്യായാമങ്ങൾ നടപ്പിലാക്കാനും സാധിക്കുന്നു. സുഹൃത്തുക്കളോടൊപ്പം അല്ലെങ്കിൽ കാമുകിയ്ക്ക് ഒപ്പം ഒരു വലിയ ടൂർ പോകാൻ ആണ് നമ്മൾ ആഗ്രഹിക്കുന്നത്. നമ്മുക്ക് പോകാതെ തന്നെ ആ ടൂറിൽ ഏർപ്പെടാവുന്നതാണ്. നമ്മൾ ആഗ്രഹിക്കുന്ന സ്ഥലത്ത് നമ്മൾ എത്തിച്ചേരുന്നു. ഇനി ഹിമാലയത്തിൻറെ മുകളിൽ ആണെങ്കിൽ പോലും നമ്മുക്ക് ആസ്വദിച്ച് അവിടെ യാത്ര ചെയ്യാൻ സാധിക്കും. നിലവിലുള്ള ജോലി ചെയ്യുന്നത് മറ്റൊരു രാജ്യത്ത് അല്ലെങ്കിൽ വീട്ടിൽ നിന്നും ആകും. L ആകെയുള്ള ഒരു കാര്യം ഒരു കണ്ണാടി വയ്ക്കുക എന്നത് ആണ്. അങ്ങനെയാണെങ്കിൽ നമ്മൾ ആ സ്ഥലത്തു നിന്ന് കൊണ്ടായിരിക്കും ജോലി ചെയ്യുന്നത്. വീട്ടുകാരെ വിട്ട് പോകാൻ ഒക്കെ അതിയായ വിഷമം ഉള്ളവർക്ക് ഇത് നല്ലത് ആണ്. ജോലിക്ക് വേണ്ടി എങ്ങും പോകേണ്ട ആവശ്യമില്ല.
നമ്മൾ ഒരു കണ്ണട മാത്രം വയ്ക്കുക ആണ് ചെയ്യുക. കണ്ണട ധരിച്ചുകഴിഞ്ഞാൽ നിങ്ങൾ നിൽക്കുന്ന വീടിൻറെ ആ ഭാഗം പിന്നീട് ഓഫീസിന്റെ ഒരു ഭാഗം ആയി മാറുകയാണ്.. ചുറ്റുവട്ടത്ത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് നിങ്ങളുടെ സഹപ്രവർത്തകരെ തന്നെയാണ്.