നമ്മളിൽ പലരും മാജിക്കുകൾ കാണുവാൻ ഇഷ്ടപ്പെടുന്നവരാണ്. മാജിക്കിന്റെ ചില പിന്നാമ്പുറ കാഴ്ചകളെപ്പറ്റി നമ്മൾ ചിന്തിക്കാറില്ലെന്നതാണ് സത്യം. പല തരത്തിലുള്ള ട്രിക്കുകളിലൂടെയാണ് ഒരു മജീഷ്യൻ നമുക്ക് മുൻപിലേക്ക് മായാജാലങ്ങളോരുക്കുന്നത്. വ്യത്യസ്തങ്ങളായ പല കാര്യങ്ങളും അതിലുണ്ടാവും. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആളുകളെ പലപ്പോഴും അതിശയിപ്പിച്ച ചില മാജിക്കുകൾ നമ്മൾ കാണാറുണ്ട്. സാഹസികമായ ചില പ്രകടനങ്ങളും അതിലുണ്ടാകാറുണ്ട്. ഒരു വലിയ
പെട്ടിക്കുള്ളിലേക്ക് കയറി ഇരിക്കുകയും അതിനുശേഷം കൈയ്യും തലയും ലോക്ക് ചെയ്യുകയുമാണ് അയാൾ ചെയ്യുന്നത്.
അതു കഴിഞ്ഞ അയാൾക്ക് മുകളിലേക്ക് കുറേ മണൽ വീഴുന്ന കാഴ്ച നമ്മൾ കാണുന്നു. ഈയൊരു കാഴ്ച കാണുകയാണെങ്കിൽ സ്വാഭാവികമായും നമ്മൾ ഭയന്നുപോകും എന്നുള്ളത് ഉറപ്പാണ്. കാരണം അത്രത്തോളം മണൽ ഒരാളുടെ ശരീരത്തിൽ വീഴുകയാണെങ്കിൽ എങ്ങനെയാണ് അയാൾ തിരികെ എഴുന്നേറ്റ് വരിക. എന്നാൽ പിന്നീട് യാതൊരു കുഴപ്പവും സംഭവിക്കാതെ അദ്ദേഹം എഴുന്നേറ്റുവരുന്നത് കാണാം. ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇവരുടെ കൈകളിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇവർ എപ്പോഴും മാജിക്കുകൾ ചെയ്യുക. അതിൽ ഒരു പിൻവാതിൽ ഇവർക്കായി വച്ചിട്ടുണ്ടാകും. മാത്രമല്ല കാണികൾ മാജിക്കിൽ മുഴുകിയിരിക്കുന്നതു കൊണ്ടുതന്നെ പല കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നതാണ് സത്യം. മാജിക്ക് തുടങ്ങുന്നതിനു മുൻപ് ഒരു കൈ ലോക്ക് ആകുന്നതായാണ് കാണിക്കുന്നത്.
മറ്റേ കൈ അപ്പോഴും സ്വതന്ത്രമാണ്, പിന്നീട് ആരുമത് മനസ്സിലാക്കുന്നില്ല. അതുപോലെ കഴുത്ത് ലോക്ക് ഇടുന്നത് കാണിക്കുന്നതെയുള്ളൂ, അത് ലോക്ക് ചെയ്തോ ഇല്ലയോന്ന് മനസ്സിലാകുന്നില്ല. പിന്നീട് ഇതിനു പുറകിലോരു വാതിൽ ഉണ്ടായിരിക്കും. ഒരു സഹായിയായ ആളത് തുറന്നുകൊടുക്കുകയും ഒന്നും സംഭവിക്കാത്തതുപോലെ അവർ അവിടെ നിന്നും പുറത്തേക്ക് വരികയുമോക്കെ ചെയ്യുകയാണ്.ഇങ്ങനെ ആണ് പലപ്പോഴും ചെയ്യാറുള്ളത്. മായാജാലം എന്ന് പറയുന്നത് ചില സൂത്രവിദ്യകൾ ഉപയോഗിച്ചുള്ളതാണെന്ന് എല്ലാവർക്കുമറിയാം. അതുപോലെ നമ്മൾ പലപ്പോഴും കാണുന്ന മറ്റൊരു മായാജാലമാണ് കുറേ കാർഡുകൾ ഉപയോഗിച്ചുള്ളത്. എല്ലാവർക്കും കാർഡുകൾ നൽകുന്ന ഒരു മായാജാലക്കാരൻ, എന്നിട്ട് എല്ലാവരുടെയും കയ്യിലിരിക്കുന്ന കാർഡിന്റെ നമ്പർ അയാൾ വിളിച്ചു പറയുന്നതും കാണാം.
ഇദ്ദേഹത്തിൻറെ കയ്യിൽ ആകെ അഞ്ച് കാർഡുകൾ മാത്രമേ കാണുകയുള്ളൂ. ആ കാർഡുകളിൽ എത്രയാണ് നമ്പർ എന്നത് ഇദ്ദേഹത്തിന് മനപ്പാഠം ആയിരിക്കും ഇങ്ങനെയുള്ള അഞ്ചു സെറ്റ് കാർഡുകൾ മറ്റുപലർക്കും നൽകുമ്പോൾ, ചിലപ്പോൾ ഒരേപോലെയുള്ള നമ്പർ ലഭിക്കാം. അങ്ങനെയുള്ളവർ ലഭിക്കുമ്പോൾ ഒരേപോലെ കൈ പോകുകയും ഉണ്ടായിരിക്കാം, എന്നാൽ അദ്ദേഹം വീണ്ടും അടുത്ത നമ്പർ വിളിച്ചു പോകുമ്പോൾ, കൈ പൊക്കിയവർ അത് മറന്നു പോവുകയാണ് ചെയ്യുക.